ഇന്ത്യയിൽ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ്ണ വില 10 ഗ്രാമിന് 5,000 രൂപ കുറഞ്ഞു. വെള്ളി കിലോഗ്രാമിന് 14,000 രൂപ ഇടിഞ്ഞു. നിലവിൽ, എംസിഎക്‌സിൽ 10 ഗ്രാമിന് 50,502 രൂപയിലാണ് സ്വർണ്ണ ഫ്യൂച്ചേഴ്സ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണ വില 56,000 രൂപയ്ക്ക് മുകളിൽ ഉയർന്നിരുന്നു. എന്നാൽ റഷ്യയുടെ കൊറോണ വൈറസ് വാക്സിൻ വാർത്തകളാണ് സ്വർണ വിലയിൽ കുത്തനെയുള്ള ഇടിവിന് കാരണം.
കൊവിഡ് വാക്സിൻ
ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിൻ കണ്ടുപിടിച്ചതായി റഷ്യ പ്രഖ്യാപിച്ചതോടെ സ്വർണ്ണത്തിന് നഷ്ടം സംഭവിച്ചു. യുഎസ് ഡോളറും ഇക്വിറ്റികളിലെ നേട്ടവും സുരക്ഷിത നിക്ഷേപമെന്ന് കരുതുന്ന സ്വർണത്തെ ആസ്തിയെ സമ്മർദ്ദത്തിലാക്കി. എന്നിരുന്നാലും, പുതിയ സാമ്പത്തിക ഉത്തേജക നടപടികളിലെ പ്രതീക്ഷയും യുഎസ്- ചൈന പിരിമുറുക്കങ്ങളും സ്വർണത്തിന് പിന്തുണ നൽകുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ കനത്ത ഒരു ഇടിവ് സ്വർണ വിലയിൽ ഉണ്ടായേക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആഗോള വിപണിയിൽ ഇടിവ്
ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളറിൽ താഴെയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില 2,000 ഡോളറിനു മുകളിലേക്ക് ഉയർന്നിരുന്നു. കഴിഞ്ഞ സെഷനിൽ 6 ശതമാനം ഇടിവുണ്ടായ സ്പോട്ട് ഗോൾഡ് ഇന്നും 2 ശതമാനം കുറഞ്ഞ് മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,872.19 ഡോളറിലെത്തി.
വെള്ളി വില
കഴിഞ്ഞ സെഷനിൽ 15 ശതമാനം ഇടിവിന് ശേഷം വെള്ളി വിലയും 2.8 ശതമാനം ഇടിഞ്ഞ് 24.11 ഡോളറിലെത്തി. യുഎസ് ട്രഷറി വരുമാനത്തിലെ കുതിച്ചുചാട്ടം ഡോളറിന്റെ വിജയശതമാനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും മറ്റ് കറൻസികൾ കൈവശമുള്ളവർക്ക് സ്വർണം കൂടുതൽ ചെലവേറിയതാക്കുകയും ചെയ്തു. കൊറോണ വൈറസിനായി റഷ്യ ആദ്യമായി വാക്സിൻ രജിസ്റ്റർ ചെയ്ത വാർത്ത റിസ്ക് സെന്റിമെൻറ് ഉയർത്തിയെന്ന് ഐഎഫ്‌എ ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമായ അഭിഷേക് ഗോയങ്ക പറഞ്ഞു.
വില വർദ്ധനവ് ഇതുവരെ
സ്വർണ്ണ വിലയിൽ 2 ദിവസത്തെ തകർച്ച ഉണ്ടായിട്ടും, ആഗോള വിപണിയിൽ ഈ വർഷം ഇതുവരെ സ്വർണ്ണം ഏകദേശം 25% ഉയർന്നു. കൊറോണ വൈറസ് കാരണമുള്ള സാമ്പത്തിക മാന്ദ്യത്തെ തുടർന്നാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications