നാല് ദിവസം തുടര്‍ച്ചയായി സ്വര്‍ണവില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതും കഴിഞ്ഞ മാസം ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഉയരങ്ങള്‍ കീഴടക്കിയതിന് പിറകെ ആണിത്.
മാന്ദ്യത്തിന്റെ സമയത്ത് സ്വര്‍ണ വില കുതിച്ചുയരുന്നതാണ് പതിവ്. കൊവിഡ് കാരണം ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇതിനിടെ തന്നെയാണ് വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതും. സാമ്പത്തിക പ്രതിസന്ധിയോ കൊവിഡ് പ്രതിസന്ധിയോ ഇനിയും അവസാനിച്ചിട്ടും ഇല്ല. പിന്നെ എന്തുകൊണ്ടായിരിക്കും വില ഇങ്ങനെ ഇടിയുന്നത്?
ആഗോള വിപണി
ആഗോള വിപണിയിലെ വിലയിടിവ് തന്നെ ആണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,857.70 ഡോളര്‍ ആണ് തനി തങ്കത്തിന്റെ ഇപ്പോഴത്തെ വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5.3 ഡോളര്‍ ആണ് ഇപ്പോള്‍ കുറഞ്ഞിട്ടുള്ളത്.
ഡോളര്‍ ആണ് കാരണം
ഇപ്പോഴത്തെ സ്വര്‍ണ വില ഇടിവിനുള്ള പ്രധാന കാരണം ഡോളര്‍ തന്നെ ആണ്. പെട്ടെന്നുള്ള ഡോളറിന്റെ ഉയിര്ത്തെഴുന്നേല്പ് നിക്ഷേപകരില്‍ ചാഞ്ചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. അതാണ് സ്വര്‍ണ വിപണിയിലപും പ്രകടമായിരിക്കുന്നത്.
ഉത്തേജന പാക്കേജ്
അമേരിക്കന്‍ ഉത്തേജന പാക്കേ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും സ്വര്‍ണ വില ഇടിയാന്‍ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത്. എങ്ങനെയുള്ളതായിരിക്കും അടുത്ത ഉത്തേജന പാക്കേജ് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയൊന്നും വന്നിട്ടില്ല.
യൂറോപ്പിലെ കൊവിഡ്
ഒരു ഇടവേളയ്ക്ക് ശേഷം ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇത് ഡോളറിന്റെ മൂല്യം ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. എട്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലാണ് ഇപ്പോള്ഡോളര് എത്തിനില്‍ക്കുന്നത്
കൊവിഡ് വാക്സിനുകള്‍
ആഗോള തലത്തില്‍ കൊവിഡ് മരുന്നുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. റഷ്യയുടെ വാക്സിന് പുറത്തിറങ്ങുകയും ചെയ്തു. ഇതെല്ലാം വിപണിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ്. സ്വര്‍ണവില കുറയാന്‍ ഇതും ഒരു കാരണം തന്നെയാണെന്നാണ് വിലയിരുത്തല്‍.
വില ഇനിയും കുറയുമോ?
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും കുറയാനാണ് സാധ്യതകള്‍. യൂറോപ്പിലെ കൊവിഡ് വ്യാപനം നിയന്ത്രണത്തിലാകും വരേയും അമേരിക്കയുടെ പുത്തന്‍ ഉത്തേജന പാക്കേജ് സംബന്ധിച്ച വ്യക്തത വരും വരേയും വില കുറഞ്ഞേക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
