ഏപ്രിൽ 1-ന് ആരംഭിച്ച് മാർച്ച് 31-ന് അവസാനിക്കുന്നതാണ് സാമ്പത്തിക വർഷം. ഈ സാമ്പത്തിക വർഷത്തിനുള്ള സർക്കാർ വരുമാന-ചെലവ് കണക്കുകളും നയ പ്രഖ്യാപനങ്ങളും ഉൾക്കൊള്ളുന്ന പ്രധാന രേഖയാണ് കേന്ദ്ര ബജറ്റ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഫെബ്രുവരി 1-നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാൽ എന്ത് കൊണ്ടാണ് കേന്ദ്ര ബജറ്റ് ഫെബ്രുവരി 1-ആം തീയ്യതി രാവിലെ 11 മണിക്ക് അവതരിപ്പിക്കുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..? അതിന് പിന്നിൽ വ്യക്തമായ ചരിത്രപരവും ഭരണപരവുമായ കാരണങ്ങളുണ്ട്. അവ എന്താണെന്ന് നമുക്ക് നോക്കാം.
എന്തുകൊണ്ട് 1-ആം തീയ്യതി..?
സ്വാതന്ത്ര്യാനന്തര കാലത്ത് ഏറെക്കാലം ഇന്ത്യയിൽ കേന്ദ്ര ബജറ്റ് ഫെബ്രുവരി അവസാന വാരത്തിലാണ് അവതരിപ്പിച്ചിരുന്നത്. സാധാരണയായി ഫെബ്രുവരി 28-നോ 29-നോ ആയിരുന്നു ബജറ്റ് ദിനം. അതുകൊണ്ടുതന്നെ ബജറ്റ് പാസാകുന്നതും വിവിധ മന്ത്രാലയങ്ങളിലേക്ക് ഫണ്ടുകൾ അനുവദിക്കുന്നതും ഏപ്രിൽ 1-ന് മുമ്പ് പൂര്‍ത്തിയാക്കാൻ സർക്കാരിന് പരിമിതമായ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇതു പലപ്പോഴും വികസന പദ്ധതികളുടെ നടപ്പാക്കൽ വൈകാൻ കാരണമായി മാറി. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് 2017-ൽ നരേന്ദ്ര മോദി സർക്കാർ ബജറ്റ് അവതരണ തീയതി ഫെബ്രുവരി 1-ലേക്ക് മാറ്റിയത്. അരുൺ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന സമയത്താണ് ഈ നിർണായക തീരുമാനം എടുത്തത്. ബജറ്റ് നേരത്തെ അവതരിപ്പിക്കുന്നതിലൂടെ പാർലമെന്റിലെ ചർച്ചകളും അംഗീകാര നടപടികളും ഏപ്രിൽ 1-ന് മുമ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തി.
ഫെബ്രുവരി 1-ന് ബജറ്റ് അവതരിപ്പിക്കുന്നതിന്റെ ഏറ്റവും പ്രധാന ഗുണം പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടൊപ്പം തന്നെ സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്നുവെന്നതാണ്. കൂടാതെ, കേന്ദ്ര ബജറ്റിനെ ആശ്രയിച്ചാണ് സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ സാമ്പത്തിക പദ്ധതികൾ രൂപപ്പെടുത്തുന്നത്. ഫെബ്രുവരി 1-ന് ബജറ്റ് പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് അവരുടെ ബജറ്റ് തയ്യാറാക്കാൻ കൂടുതൽ സമയം ലഭിക്കുന്നു. ഇത് ഫെഡറൽ സാമ്പത്തിക സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നു.

എന്ത് കൊണ്ട് രാവിലെ 11 മണി..?
ആദ്യകാലങ്ങളിൽ വൈകുന്നേരം 5 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്. ലണ്ടനിലെ സമയക്രമവുമായി പൊരുത്തപ്പെടാന്‍ വേണ്ടിയായിരുന്നു മുന്‍പ് വൈകുന്നേരങ്ങളില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ സമയം രാവിലെ 11 മണിയിലേക്ക് മാറ്റിയത് യശ്വന്ത് സിന്‍ഹയായിരുന്നു. പിന്നീട് ഇന്ത്യയില്‍ ബജറ്റ് അവതരണത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് സമയമായി 11 മണി മാറുകയും ചെയ്തു.
ഇത്തവണ ഞാറാഴ്ച
ഇത്തവണ ഞാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ ഇതാദ്യമല്ല കേന്ദ്ര ബജറ്റ് ഞായറാഴ്ച്ച അവതരിപ്പിക്കുന്നത്. നീണ്ട 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞായറാഴ്ച ദിനത്തില്‍ വീണ്ടുമൊരു കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിനുമുമ്പ് 1999-ലാണ് ഞായറാഴ്ച ദിനത്തില്‍ ബജറ്റ് അവതരിപ്പിച്ചത്. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ് ഫെബ്രുവരി 28 ഞായറാഴ്ച ദിനത്തില്‍ ബജറ്റ് അവതരിപ്പിച്ചത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications