സാമ്പത്തിക വളർച്ച ആഗ്രഹിക്കുമ്പോൾ പലരും പറയുന്നത് ലോട്ടറി അടിച്ചാൽ രക്ഷപ്പെടുമായിരുന്നു എന്നാണ്. കേരളത്തിൽ ലോട്ടറി അടിക്കുന്നവരെല്ലാം രക്ഷപ്പെടുന്നുണ്ടോ? ലോട്ടറി എന്നാൽ പൂർണമായും ഭാഗ്യമാണ്. നിങ്ങൾ എത്ര രൂപ ചിലവഴിച്ച് ലോട്ടറി എടുത്താലും ഒറ്റ ലോട്ടറിയായിരിക്കും നിങ്ങളുടെ തലവര മാറ്റുന്നത്.
ഒരേ സമയം ഒന്നിലധികം ലോട്ടറികൾ വാങ്ങിക്കൂട്ടുന്നുവരുണ്ട്. ചിലർക്ക് ചെറിയ സമ്മാനങ്ങൾ അടിക്കുന്നു, അതിൽ നിന്നും പ്രചോദനം കൊണ്ട് വീണ്ടും വീണ്ടും ലോട്ടറി എടുക്കുന്നു. കേരളത്തിലെ ഈ ഭാഗ്യ പരീക്ഷണത്തിൽ പങ്കെടുക്കാൻ അന്യ സംസ്ഥാനത്തുള്ളവരും ഭാഗമാവാറുണ്ട്. നിലവിൽ ഒരു കേരള സംസ്ഥാന ലോട്ടറി ടിക്കറ്റിൻ്റെ വില 50 രൂപയാണ്.
ദിവസവും നറുക്കെടുക്കുന്ന എല്ലാ ലോട്ടറിയുടെയും ഒന്നാം സമ്മാനം 1 കോടിയായി പരിഷ്കരിച്ചിട്ടുണ്ട്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് ആവേശം നൽകും. കാരണം ഓരോ ദിവസവും ഒരു കോടീശ്വരനാണ് ജനിക്കുന്നത്. അതായത് 50 രൂപ മുടക്കിയാലും കോടി രൂപ കിട്ടും എന്ന ഉറപ്പാണ് ഓരോ മലയാളിയേയും ലോട്ടറി ടിക്കറ്റുകളിലേക്ക് വീണ്ടും ആകർഷിക്കുന്നത്.
കേരള ലോട്ടറിയുടെ ചരിത്രം അറിയാം
കേരള സർക്കാറിൻ്റെ നിയന്ത്രണത്തിൽ 1967ൽ ആരംഭിച്ചതാണ് കേരള സംസ്ഥാന ലോട്ടറികൾ. 1967ൽ അന്നുണ്ടായിരുന്ന എല്ലാ സ്വകാര്യ ലോട്ടറികളും നിരോധിച്ചതിനു ശേഷമാണ് സർക്കാർ ലോട്ടറികൾ അവതരിപ്പിച്ചത്. നീണ്ട 58 വർഷമായി ഇപ്പോഴും ഇത് കേരളത്തിൽ തുടരുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പുതിയ വകുപ്പ് സ്ഥാപിക്കുന്നതിനുള്ള ആശയം അന്നത്തെ സംസ്ഥാന ധനമന്ത്രി പി കെ കുഞ്ഞിന്റേതായിരുന്നു. ലോട്ടറിയിലൂടെ സാധാരണക്കാർക്ക് ധനസഹായം നൽകുക എന്നതായിരുന്നു സർക്കാറിൻ്റെ ലക്ഷ്യം.
ആദ്യ ലോട്ടറി ടിക്കറ്റിന് 1 രൂപയായിരുന്നു വില. അന്ന് ഒന്നാം സമ്മാനം 50,000 രൂപയായിരുന്നു. ഇത് ചരിത്രപരമായ പദ്ധതിയായി മാറുകയായിരുന്നു. ഇന്ന് ഇന്ത്യയുടെ മൊത്തം സംസ്ഥാന ലോട്ടറി വരുമാനത്തിന്റെ 90 ശതമാനവും കേരളത്തിൽ നിന്നാണ്. ആഴ്ച തോറുമുള്ള ലോട്ടറികൾക്കു പുറമേ 6 ബമ്പർ ലോട്ടറികളും കേരള സർക്കാർ പുറത്തിറക്കുന്നുണ്ട്.

കേരള ലോട്ടറി ഒരു സുരക്ഷിത സംവിധാനമാണ്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനാണ് കേരള ലോട്ടറികളുടെ ചുമതല. അവധിയില്ലാതെ വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന വകുപ്പ് എന്ന പ്രത്യേകതയും കേരള സംസ്ഥാന ഭാഗ്യക്കുറിക്കുണ്ട്. കാരുണ്യ, സ്ത്രീ ശക്തി തുടങ്ങി ദിവസേന നറുക്കെടുക്കുന്ന ലോട്ടറികൾ മുതൽ തിരുവോണം ബമ്പർ, വിഷു ബമ്പർ മുതലായ വർഷത്തിൽ ഒരു തവണ നറുക്കെടുക്കുന്ന ലോട്ടറികൾ വരെ ഇവിടെയുണ്ട്. ഇവയുടെയെല്ലാം പ്രവർത്തനം കാര്യക്ഷമമായി നോക്കുന്നതിലും കേരള സംസ്ഥാന വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്.
കർശനമായ സുരക്ഷ ഉറപ്പു വരുത്തി തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് എല്ലാ നറുക്കെടുപ്പുകളും നടത്തുന്നത്. കൂടാതെ തട്ടിപ്പ് തടയുന്നതിന് QR കോഡുകൾ, കളർ കോഡുകൾ, ബാർകോഡുകൾ എന്നിവ പോലുള്ള വിപുലമായ സുരക്ഷാ സവിശേഷതകളോടെയാണ് ടിക്കറ്റുകൾ വരുന്നത്.
ലോട്ടറി നടത്തുന്നതിലൂടെ സർക്കാരിനും വരുമാനം
ലോട്ടറി പ്രവർത്തിക്കുന്നതിലൂടെ നിരവധി ആളുകൾക്ക് ജോലി ലഭിച്ചു. ലോട്ടറി അടിക്കുന്നവർക്ക് സാമ്പത്തിക നേട്ടവും ലഭിക്കുന്നു. എന്നാൽ ഈ ലോട്ടറി തുകയിൽ നിന്നും ഒരു വിഹിതം സർക്കാറിലേക്കും പോകുന്നു. അത്തരത്തിൽ ലോട്ടറി വിൽക്കുന്നതിലൂടെ സർക്കാറിനും വരുമാനം ലഭിക്കുന്നുണ്ട്.
ഏജന്റ് കമ്മീഷനുകൾ, നികുതി എന്നിവ കിഴിച്ച ശേഷമാണ് ഒരു ഭാഗ്യശാലിക്ക് സമ്മാനത്തുക ലഭിക്കുന്നത്. സാധാരണ 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾ ലഭിച്ചാൽ അതിൽ നിന്നും ഒരു നിശ്ചിത ശതമാനം ടിഡിഎസ് കുറയ്ക്കും. ഉയർന്ന സമ്മാനത്തുക അടിച്ചാൽ അതിൻ്റെ 10% ഏജൻസി കമ്മിഷനായി ഈടാക്കും. മാത്രമല്ല 30 ശതമാനത്തോളം നികുതിയും അടക്കേണ്ടി വരും.
ഇത്തരത്തിൽ ലോട്ടറി വരുമാനത്തിൽ നിന്നും സർക്കാറിന് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് നൽകുന്നു. ഇത് പല രോഗികൾക്കും ചികിത്സകൾക്ക് മികച്ച സാമ്പത്തിക സഹായം നൽകുന്നു. ഏകദേശം 55,000 ഏജന്റുമാരിലും 1.5 ലക്ഷം ചില്ലറ വ്യാപാരികളിലും വ്യാപിച്ചുകിടക്കുന്ന ഈ ലോട്ടറി ശൃംഖല ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗമാണ് എന്ന് വ്യക്തമാവുന്നു.
ലോട്ടറി ഒരേ സമയം ഒരു വലിയ സാമ്പത്തിക നേട്ടം നൽകുമ്പോൾ മറുവശത്ത് പല സാധാരണക്കാരുടെയും ജീവിതവും നശിപ്പിക്കുന്നുണ്ട്. വിശദമായി അറിയാം;
സമ്പത്ത് നശിപ്പിക്കുന്ന ലോട്ടറി
സാമ്പത്തികമായി ഉയരാൻ ആഗ്രഹിക്കുന്ന മധ്യവർഗത്തിലുള്ളവരും, ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ് ലോട്ടറിയിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്. പലപ്പോഴും സാധാരണക്കാരായ ആളുകൾക്കാണ് ഇത്തരം ലോട്ടറി ബമ്പറുകൾ അടിക്കുന്നതും. എന്നാൽ ദൈനംദിന ജോലിയിലൂടെ വരുമാനം ലഭിക്കുന്നവർ എന്നും ലോട്ടറി എടുത്താൽ ഇന്നത്തെ വില അനുസരിച്ച് 30 ദിവസത്തേക്ക് 1,500 രൂപ ഇതിനായി ചിലവഴിക്കുന്നു. എന്നാൽ ഒരു ദിവസം ഒന്നിലധികം ലോട്ടറി എടുത്താലുള്ള ചിലവ് ഇതിലും വലുതല്ലേ.?
മദ്യം പോലെ ലോട്ടറിയും ഒരു ലഹരിയായി കണക്കാക്കി, അതിനു വേണ്ടി അമിതമായി പണം ചിലവാക്കി കടം വാങ്ങുന്നവരുമുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. അതിനാൽ അത്തരം സങ്കീർണമായ മറുവശവും ലോട്ടറിക്കുണ്ട് എന്ന് മനസിലാക്കുക.
കേരള സംസ്ഥാന ലോട്ടറികൾ ഏതെല്ലാം?
ആഴ്ചയിൽ ഏഴ് ദിവസവും ലോട്ടറി നറുക്കെടുപ്പുണ്ട്. സമൃദ്ധി, കാരുണ്യ, സുവർണ കേരളം, കാരുണ്യ പ്ലസ്, ധനലക്ഷ്മി, സ്ത്രീ ശക്തി, ഭാഗ്യതാര എന്നിവയാണ് ദിവസേനയുള്ള നിലവിലെ ലോട്ടറികൾ. ഇതിനു പുറമേ വർഷത്തിൽ 6 ബമ്പർ ലോട്ടറികളുണ്ട്. സമ്മർ ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, തിരുവോണം ബമ്പർ, പൂജ ബമ്പർ, ക്രിസ്മസ്- ന്യൂഇയർ ബമ്പർ എന്നിവയാണ് ഈ ബമ്പർ ലോട്ടറികൾ. ഇതിൽ തിരുവോണം ബമ്പർ 25 കോടി എന്ന ഏറ്റവും വലിയ ബമ്പർ നൽകുന്നു. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.
കേരള ലോട്ടറി ജനകീയമാണ്. എന്നെങ്കിലും ഒരു ബമ്പർ അടിക്കുമെന്ന പ്രതീക്ഷയിലാണ് പലരും ലോട്ടറി എടുക്കുന്നത്. എല്ലാ ദിവസവും ലോട്ടറിയിലൂടെ വലിയൊരു തുക ഓരോ വ്യക്തിക്കും ലഭിക്കുന്നു. ഇതാണ് കേരള ലോട്ടറിക്ക് ഇത്രയും പ്രാധാന്യം വർദ്ധിക്കാൻ കാരണമായത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു നഗരത്തിന്റെ മുഖം മാറ്റാൻ സിദ്ധരാമയ്യ സർക്കാർ, ബജറ്റിൽ കോടികളുടെ പ്രഖ്യാപനം, വിശദമായി അറിയാം

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…



Click it and Unblock the Notifications