കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യാത്രക്കാരെ ഏറ്റവും ആകർഷിക്കുന്ന ഒരു കാഴ്ചയാണ് ചുവപ്പ് വലകളാൽ മുടപ്പെട്ടിരിക്കുന്ന റംബൂട്ടാൻ മരങ്ങൾ. ഈ ജില്ലകളിൽ വ്യാപകമായി റംബൂട്ടാൻ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ വയനാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും റംബൂട്ടാൻ സുലഭമാവുന്നുണ്ട്. കൃഷി മാത്രമല്ല വീടുകളിൽ മാവും പ്ലാവും പോലെ തന്നെ റംബൂട്ടാനും ഒരു പ്രധാന അംഗമായി മാറുന്നുണ്ട്. സമീപകാലത്തായിട്ടാണ് റംബൂട്ടാൻ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയത്.
കേരളത്തിൽ റംബൂട്ടാൻ കൃഷി വർദ്ധിച്ചിട്ടും കർഷകർക്ക് കാര്യമായ നേട്ടം ലഭിക്കുന്നില്ല എന്നതാണ് ദുഖകരം. മൊത്ത വ്യാപാരികൾ കഴിഞ്ഞ വർഷം കിലോയ്ക്ക് 140 രൂപ മുതൽ 160 രൂപ വരെ കണക്കാക്കിയാണ് കർഷകരിൽ നിന്നും റംബൂട്ടാൻ വാങ്ങിയിരുന്നത്. എന്നാൽ ഇത്തവണ 100 രൂപക്കാണ് വാങ്ങിയത്. പക്ഷേ രസകരമായ കാര്യമെന്തെന്നാൽ ഈ മൊത്ത വ്യാപാരികളിൽ നിന്നും ചില്ലറ വിൽപ്പനക്കാർ 100 രൂപക്ക് വാങ്ങിയ റംബൂട്ടാൻ വിപണിയിൽ എത്തി പൊതുജനങ്ങൾക്ക് വിൽക്കുമ്പോൾ വില 200 രൂപയാവുന്നു.
മായവുമല്ല, മന്ത്രവുമല്ല. സാധാരണയായി വിപണിയിലെ കയറ്റിറക്കങ്ങളിൽ എപ്പോഴും അകപ്പെട്ടു പോവുന്നത് ഇടനിലക്കാരാണ്. ഇവിടെയും പതിവ് തെറ്റിച്ചില്ല. പക്ഷേ ചില്ലറ വിൽപ്പനക്കാർക്ക് വമ്പൻ ലാഭവും ലഭിച്ചു. എന്നിട്ടും ഈ വർഷം റംബൂട്ടാൻ വിപണിയിൽ കടുത്ത നഷ്ടം നേരിട്ടു. റംബൂട്ടാൻ വിപണിയുടെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന് ഈ വർഷത്തെ മോശം കാലാവസ്ഥയാണ്, ഒപ്പം അമിത ഉൽപ്പാദനവും, നിപ്പാ ഭീതിയും ഇതിൽ ഉൾപ്പെടുന്നു.

മോശം കാലാവസ്ഥ
ഇത്തവണ കേരളത്തിൽ സ്ഥിരതയില്ലാതെയാണ് മഴ എത്തിയത്. മാത്രമല്ല കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തു. ഈ മഴയിൽ മൂപ്പെത്താറായ റംബൂട്ടാൻ കായ്കളെല്ലാം കൊഴിഞ്ഞു വീണു. സാധാരണ ജൂൺ മാസത്തിലാണ് റംബൂട്ടാൻ വിളവെടുക്കാറ്, പക്ഷേ ഇത്തവണ മെയ് മാസത്തിൽ തന്നെ മഴ എത്തി. ഇതോടെ ഇത്തവണ നല്ല വിളവ് പ്രതീക്ഷിച്ച ചെറുകിട കർഷകർക്ക് വലിയ തിരിച്ചടിയായി.
ഇത്തവണ കായ്കൾ കൊഴിയാൻ കാരണം കനത്തമഴയിൽ അമ്ലതയും ക്ഷാരഗുണവും നിലനിർത്താനുള്ള മണ്ണിന്റെ കഴിവ് നഷ്‌ടമാകുകയും അതുവഴി റമ്പൂട്ടാന്റെ പോഷകഗുണം ആഗിരണം ചെയ്യാനുള്ള ശേഷിയില്ലാതായതുമാണ് എന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നുണ്ട്.
"ഇത്തവണ വലിയ ലാഭം പ്രതീക്ഷിച്ചിരുന്നതാണ്. മെയ് മാസത്തിൽ മഴ പെയ്യുമെന്ന് കരുതിയില്ല. വലയിട്ട് മൂട്ടിയിട്ട് പോലും ഒട്ടനവധി കായ്കളാണ് ഓരോ മരത്തിൽ നിന്നും കൊഴിഞ്ഞത്. ഇതോടെ ഇത്തവണ പ്രതീക്ഷിച്ചതിൻ്റെ പകുതി പോലും ലാഭം കിട്ടിയില്ല." കോട്ടയത്തെ ഒരു റംബൂട്ടാൻ കർഷകൻ പറയുന്നു.
ഇനിയും കാലം തെറ്റിയുള്ള മഴ പെയ്തേക്കാം. അതിനാൽ മഴ സാഹചര്യം മനസിലാക്കി നേരത്തെ തന്നെ തോട്ടങ്ങളുടെ പരിപാലനത്തിൽ ശ്രദ്ധ നൽകണമെന്ന് വിവിധ കൃഷി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
നിപ്പാ ഭീതി
നിലവിൽ നിപ്പാ വൈറസ് പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെങ്കിലും ഒറ്റപ്പെട്ട കേസുകൾ കേരളത്തിൽ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും റംബൂട്ടാൻ കാണുമ്പോൾ ഈ നിപ്പാ ഭീതി പലരുടെയും ഉള്ളിൽ ഉയരാറുണ്ട്. അതും വിപണിയിൽ നഷ്ടം വിതക്കാൻ കാരണമാവാറുണ്ട്.
ഉൽപ്പാദനം വർദ്ധിച്ചു
കേരളത്തിലെ വിപണിയിൽ റംബൂട്ടാൻ്റെ വില ഇടിയാനുള്ള മറ്റൊരു കാരണം അമിതമായ ഉൽപ്പാദനം തന്നെയാണ്. മധ്യ കേരളത്തിൽ റബ്ബർ കൃഷിയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. എന്നാൽ റബ്ബറിൻ്റെ വില ഇടിഞ്ഞതോടെയാണ് കർഷകർ കൈതച്ചക്കയിലേക്കും റംബൂട്ടാനിലേക്കും, മാംഗോസ്റ്റീനിലേക്കുമെല്ലാം ചുവടു മാറ്റിയത്. എന്നാൽ ഇപ്പോൾ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ എവിടെ നോക്കിയാലും റംബൂട്ടാൻ മരങ്ങളാണ്. അമിത ഉൽപ്പാദനം പലപ്പോഴും ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കുന്നു എന്നതും വിപണിയിൽ നഷ്ടം ഉണ്ടാക്കുന്നു.
ഈ കാരണങ്ങളെല്ലാം റംബൂട്ടാൻ്റെ വിപണി വിലയെ തളർത്തി. എങ്കിലും ഏറെ ഗുണങ്ങളുള്ള ഈ പഴം ഇപ്പോഴും ആളുകൾ വാങ്ങുന്നുണ്ട്. അവരുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നുണ്ട്. ചുവപ്പ്, മഞ്ഞ തുടങ്ങി നിരവധി വർണങ്ങളിൽ കാണാവുന്ന റംബൂട്ടാൻ ഒന്നിൽ കൂടുതൽ ഇനങ്ങളിലും ലഭ്യമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും റംബൂട്ടാൻ കൃഷി ചെയ്യുന്നുണ്ട്.
കയറ്റുമതി
കേരളത്തിൽ നിന്ന് റംബൂട്ടാൻ വ്യാപകമായി കയറ്റുമതി ചെയ്യുന്നുണ്ട്. സത്യത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ റംബൂട്ടാൻ ഉൽപ്പാദിപ്പിക്കുന്ന തായ്ലാൻഡിൽ ആണ്. എങ്കിലും പല വിദേശ രാജ്യങ്ങളിലെ മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും കേരളത്തിൽ നിന്നും കയറ്റുമതി ചെയ്ത വേരിയൻ്റുകൾ കാണാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications