നമ്മുടെ പല സാമ്പത്തിക കാര്യങ്ങൾക്കും പാൻ കാർഡ് ആവശ്യമായി വരാറുണ്ട്. എന്തുകൊണ്ടാണ് നികുതി വകുപ്പ് ഇങ്ങനെ ഒരു കാർഡ് നൽകുന്നത്? ഓരോ വ്യക്തിയുടേയും വരുമാന നികുതിയടക്കമുള്ള സാമ്പത്തിക വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി നികുതി വകുപ്പ് ആവിശ്‌കരിച്ച ഒരു മാർഗമാണ് പാൻ കാർഡ്. അതായത് പെർമനന്റ് അക്കൗണ്ട് നമ്പർ. നികുതിദായകന് സർക്കാർ നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് ഇത്. അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയുന്ന ഉദ്യമത്തിന് ഭാഗമായാണ് നികുതി വകുപ്പ് ഇങ്ങനെ ഒരു കാർഡ് ഇറക്കിയത്.
വരുമാനം, നികുതിയിളവ്, നികുതി അടയ്‌ക്കൽ, നികുതി വരുമാനം, മറ്റ് നിർദ്ദിഷ്ട ഇടപാടുകൾ തുടങ്ങി ഒരു നികുതിദായകന്റെ എല്ലാ ഇടപാടുകളെയും കുറിച്ച് മനസ്സിലാക്കാൻ ഈ ഒരൊറ്റ പാൻ കാർഡ് മതി. അതുപോലെ മിക്ക ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പാൻകാർഡ് നിർബന്ധമാണ്.

നിങ്ങൾ 60 വയസ്സിന് താഴെയുള്ള വ്യക്തിയാണെങ്കിൽ, 2.5 ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നികുതി നൽകേണ്ടതാണ്. മുതിർന്ന പൗരന്മാർക്ക് (60 വയസ്സിനു മുകളിൽ) 3 ലക്ഷമോ അതിൽ കൂടുതലോ ഉള്ള വരുമാനത്തിന് നികുതി നൽകണം. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 5 ലക്ഷമോ അതിൽ കൂടുതലോ ഉള്ള വരുമാനത്തിന് നികുതി നൽകണം.
ഒരു നികുതിദായകന്റെ ജീവിതത്തിലുടനീളം ആവശ്യമുള്ള ഒന്നാണ് പാൻ കാർഡ്. നികുതിദായകന്റെ വിലാസമോ അസെസ്സിംഗ് ഉദ്യോഗസ്ഥനോ മാറിയാലും പാൻ ഐഡന്റിറ്റി മാറില്ല. എന്നിരുന്നാലും, പാൻ കാർഡിന് വേണ്ടി അപേക്ഷിക്കുന്ന സമയത്ത് നിങ്ങൾ നൽകിയിട്ടുള്ള വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ (വിലാസം പോലുള്ളവ) പുതിയ പാൻ കാർഡിനായും മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ വരുത്താനായും നികുതി വകുപ്പിനെ സമീപിക്കേണ്ടതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications