തിങ്കളാഴ്ച റിസർവ് ബാങ്ക് മൂന്ന് ദിവസത്തെ വായ്പാനയ യോഗം ഒരു കാരണവും വ്യക്തമാക്കാതെ മാറ്റിവച്ചു. പാനൽ വിളിക്കാൻ മതിയായ ആളുകളില്ലാത്തതിനാൽ യോഗം റദ്ദാക്കപ്പെട്ടിതായിരിക്കാം എന്നാണ് കരുതുന്നത്. ആറ് പേരുടെ കമ്മിറ്റിയിൽ നാല് ഉദ്യോഗസ്ഥരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ യോഗം ചേരാനാകൂ. സമിതിയിലെ മൂന്ന് എക്‌സ്‌റ്റേണല്‍ അംഗങ്ങളുടെ കാലാവധി ഈ മാസം അവസാനിച്ചിരുന്നു. രവീന്ദ്ര ധൊലാകിയ, ചേതന്‍ ഘാട്ടെ, പമി ദുവ എന്നിവരുടെ കാലാവധിയാണ് അവസാനിച്ചത്. പുതിയ അംഗങ്ങളെ നിയമിച്ചിട്ടില്ല.
കൊറോണ പ്രതിസന്ധി
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം രണ്ടാം പാദത്തിൽ 23.9 ശതമാനം ഇടിഞ്ഞ നിലയിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ കാഴ്ച്ച വയ്ക്കുന്നത്. മാത്രമല്ല കൊറോണ വൈറസിന്റെ എണ്ണത്തിൽ ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇങ്ങനെ പോയാൽ കൊറോണ കേസുകളുടെ എണ്ണത്തിൽ ഇന്ത്യ യുഎസിനെ മറികടക്കാനുള്ള സാധ്യതയുണ്ട്. ഇതിനിടെയാണ് തിങ്കളാഴ്ച വിപണികൾ അടച്ചതിനുശേഷം റിസർവ് ബാങ്ക് വായ്പാനയ യോഗം നീട്ടിവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
റിസർവ് ബാങ്ക് ഗവർണർ
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം നാലുവർഷത്തിനുള്ളിൽ മൂന്നാമത്തെ റിസർവ് ബാങ്ക് ഗവർണറാണ് നിലവിലുള്ളത്. നിലവിലെ തലവൻ ശക്തികാന്ത ദാസിന്റെ രണ്ട് മുൻഗാമികൾ സർക്കാരുമായുള്ള വിരോധം കാരണമാണ് റിസർവ് ബാങ്ക് വിട്ടത്. 2018 മുതൽ ജോലിയിൽ തുടരുന്ന ദാസ് ഇതുവരെ കേന്ദ്രത്തെ നേരിട്ട് എതിർത്തിട്ടില്ല. എന്നാൽ ആദ്യ തീരുമാനം എന്ന നിലയിൽ 2019 ന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായി ഇദ്ദേഹം നിരക്ക് കുറച്ചിരുന്നു.
നിരക്ക് കുറയ്ക്കുമോ?
റിസർവ് ബാങ്ക് ഈ ആഴ്ച ബെഞ്ച്മാർക്ക് നിരക്ക് കുറയ്ക്കില്ലെന്ന് പ്രവചിക്കപ്പെട്ടിരുന്നു. 2019 ലെ വായ്പാ പ്രതിസന്ധിക്കിടയിൽ ഏഷ്യയിലെ ഏറ്റവും ആക്രമണാത്മകമായി നിരക്ക് കുറയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തുടനീളം മഹാമാരി അലയടിച്ചതിനാൽ ഈ വർഷം തുടക്കത്തിൽ തന്നെ വായ്പയെടുക്കൽ ചെലവ് കുറച്ചിരുന്നു. എന്നാൽ അടുത്തിടെ, അത്തരം ലഘൂകരണങ്ങൾ കുറഞ്ഞിരുന്നു.
നിയമനം വൈകി
പുതിയ എംപിസി അംഗങ്ങളെ നിയമിക്കാനുള്ള മതിയായ സമയം വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇത് സാമ്പത്തിക വിപണികളിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അംഗങ്ങളെ നിയമിക്കാൻ സർക്കാരിനും റിസർവ് ബാങ്കിനും കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയമുണ്ടായിരുന്നിട്ടും അവർ പരാജയപ്പെട്ടു. പുതിയ എംപിസി അംഗങ്ങളെ സർക്കാർ തിരഞ്ഞെടുത്തുവെന്നാണ് മണി കണ്ട്രോൾ വെബ്‌സൈറ്റ് റിപ്പോർട്ട്. എന്നാൽ പശ്ചാത്തലം, സുരക്ഷാ പരിശോധന എന്നിവ പോലുള്ള പ്രക്രിയകൾ പൂർത്തിയാകാത്തതിനാലാണ് അവരെ പ്രഖ്യാപിക്കുന്നത് വൈകിയത്. അടുത്ത ആഴ്ച്ച തന്നെ പുതിയ അംഗങ്ങളെ നിയമിക്കുമെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വെബ്‌സൈറ്റ് അറിയിച്ചു.
നിയമന നടപടികൾ
ഇന്ത്യയിൽ, സർക്കാർ നടത്തുന്ന പ്രധാന പദവികളിലേക്കുള്ള നിയമനങ്ങൾ അതായത് സർക്കാർ ബാങ്കുകളുടെ മേധാവികൾ മുതൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർമാർ വരെ, കാലതാമസം നിറഞ്ഞ ഒരു നീണ്ട പ്രക്രിയയാണ്. പകർച്ചവ്യാധി സമയത്ത് നയത്തിൽ തുടർച്ച തുടരുന്നതിനായി എംപിസിയിലെ മൂന്ന് ബാഹ്യ അംഗങ്ങളായ ചേതൻ ഗേറ്റ്, രവീന്ദ്ര ധോളാകിയ, പാമി ദുവ എന്നിവരുടെ കാലാവധി നീട്ടാൻ കേന്ദ്ര ബാങ്ക് ഈ വർഷം ആദ്യം സർക്കാരിന് കത്തെഴുതിയിരുന്നു. എന്നാൽ പകരം പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് സർക്കാർ ഒരു പാനൽ രൂപീകരിച്ചു. വളരെയധികം പ്രാധാന്യമുള്ള പുതിയ നിയമനങ്ങളിൽ സർക്കാർ തീരുമാനമെടുക്കാത്തത് ആശ്ചര്യകരമാണെന്ന് നിരീക്ഷകർ പറയുന്നു.
കാലാതാമസങ്ങൾ
എംപിസി നിയമനങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നില്ല ഗവൺമെന്റിന്റെ കാലതാമസങ്ങൾ. ധനപരമായ പിന്തുണ നൽകുന്നതിൽ അധികൃതർ നിലവിൽ പിന്നോട്ടാണെന്നാണ് ആക്ഷേപം. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10% ന് തുല്യമായ 21 ട്രില്യൺ രൂപ (285 ബില്യൺ ഡോളർ) സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യഥാർത്ഥ സാമ്പത്തിക ചെലവ് ജിഡിപിയുടെ 1% മാത്രമായിരുന്നു. ഗവർണർ ശക്തികാന്ത ദാസ് ഉൾപ്പെടെ പലരെയും കൂടുതൽ ഉത്തേജനം ആവശ്യപ്പെടാൻ ഇത് പ്രേരിപ്പിച്ചു. ജൂനിയർ ധനമന്ത്രിയായ അനുരാഗ് താക്കൂർ ജൂൺ മാസത്തിൽ സർക്കാർ കൂടുതൽ പിന്തുണ നൽകുമെന്ന് പറഞ്ഞിരുന്നു. പ്രഖ്യാപനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും നടപ്പാക്കാനുള്ള നടപടികൾ തുടരുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications