കൊറോണ വൈറസ് മഹാമാരിയ്ക്കിടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ശരാശരി ശമ്പള വർദ്ധനവ് 3.6 ശതമാനമായി കുറയുമെന്ന് സർവ്വേ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 8.6 ശതമാനമായിരുന്നു. പ്രമുഖ കൺസൾട്ടൻസി ഡെലോയിറ്റ് ടച്ച് തോമസ്തു ഇന്ത്യ എൽഎൽപി നടത്തിയ സർവേ ഫലമാണിത്. 2020-21 ലെ ശമ്പള വർദ്ധനവിനെ ബാധിച്ച രണ്ട് പ്രധാന ഘടകങ്ങൾ കൊവിഡ് -19വും സമയക്രമവുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
ലോക്ക്ഡൗണിന് മുമ്പ്
2020 മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ഇതിനകം തന്നെ അവരുടെ ഇൻക്രിമെന്റുകൾ തീരുമാനിച്ച ഓർഗനൈസേഷനുകൾ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വർദ്ധനവ് നൽകിയിട്ടുണ്ട്. കോവിഡ് -19 മൂലം 2020-21 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ 20 ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനികളെല്ലാം തന്നെ വളരെ കുറഞ്ഞ ശമ്പള വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും തിങ്കളാഴ്ച പുറത്തുവിട്ട സർവ്വേ റിപ്പോർട്ടിൽ പറഞ്ഞു.
പ്രതിസന്ധി
കൊറോണ വൈറസ് അണുബാധ തടയുന്നതിനായി മാർച്ച് 25 മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും മെയ് അവസാനത്തോടെ അധികാരികൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തു. എന്നിരുന്നാലും, കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചില സംസ്ഥാനങ്ങളിൽ വിവിധ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. കൊവിഡ്-19 ഉം തുടർന്നുള്ള ലോക്ക്ഡൌണുകളും സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി.
സർവ്വേ റിപ്പോർട്ട്
2020 ലെ വർക്ക്ഫോഴ്‌സ് ആന്റ് ഇൻക്രിമെന്റ് ട്രെൻഡ്‌സ് സർവേയുടെ രണ്ടാം ഘട്ടം 2020 ജൂണിൽ ആരംഭിച്ചു. 350 ഓളം കമ്പനികൾ സർവേയിൽ പങ്കെടുത്തു. ഇന്ത്യയിലെ സർവേയിൽ പങ്കെടുത്ത 10 കമ്പനികളിൽ 4 എണ്ണം മാത്രമാണ് 2020 ൽ ഇൻക്രിമെന്റ് നൽകിയിട്ടുള്ളത്. 33 ശതമാനം കമ്പനികളും ഇൻക്രിമെന്റ് നൽകേണ്ടെന്ന് തീരുമാനിച്ചു. ശേഷിക്കുന്ന സ്ഥാപനങ്ങൾ ഇപ്പോഴും ഇക്കാര്യം തീരുമാനിച്ചിട്ടില്ല. തൽഫലമായി, 2020 ൽ ശരാശരി വർദ്ധനവ് 3.6 ശതമാനമായിരുന്നത് 2019 ൽ ജീവനക്കാർക്ക് ലഭിച്ച 8.6 ശതമാനത്തിന്റെ പകുതിയേക്കാൾ കുറവാണ്.
ശമ്പള വർദ്ധനവ്
ഇൻക്രിമെൻറ് നൽകിയ സ്ഥാപനങ്ങളെ മാത്രം പരിഗണിക്കുകയാണെങ്കിൽ, 2020 ലെ ശരാശരി ഇൻക്രിമെൻറ് 7.5 ശതമാനമാണെന്ന് ഡെലോയിറ്റ് അഭിപ്രായപ്പെട്ടു. 2020ൽ 10 ശതമാനത്തിൽ താഴെ ശമ്പള വർദ്ധനവ് നൽകിയ കമ്പനികൾ 10 ശതമാനത്തിന് തുല്യമോ അതിൽ കൂടുതലോ വർദ്ധനവ് നൽകിയിട്ടുണ്ട്. 2020 മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം അത്തരം കമ്പനികളുടെ അനുപാതം ഗണ്യമായി കുറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications