സ്വർണത്തിന് ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ വില വർദ്ധനവിനാണ് കഴിഞ്ഞ വർഷം നമ്മൾ സാക്ഷിയായത്. 2019ൽ കോമെക്‌സിൽ സ്വർണ്ണ വില 18 ശതമാനം ഉയർന്നു. ഇന്ത്യയിൽ എംസിഎക്‌സിൽ സ്വർണ വില 25 ശതമാനം ഉയർന്നു. കുത്തനെ കുതിച്ചുയർന്ന വില 2020ലും ഇതേ നിലയിൽ തുടരുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില ഡിസംബർ 31ന് 10 ഗ്രാമിന് 39,100 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.
2020ലെ പ്രതീക്ഷ
2019ലെ അത്ര നേട്ടം കൈവരിച്ചില്ലെങ്കിലും 2020ൽ സ്വർണ വില 12% മുതൽ 13% വരെ നേട്ടം പ്രതീക്ഷിക്കുന്നതാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ആഗോള സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണ്ണത്തിൽ തന്നെ നിക്ഷേപം തുടരാൻ സാധ്യത കൂടുതലാണെന്നാണ് അനലിസ്ററുകളുടെ വിലയിരുത്തൽ.
വില കൂടാൻ കാരണം
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ചൈനയും യുഎസും തമ്മിലുള്ള മാസങ്ങളോളം നീണ്ട വ്യാപാര യുദ്ധം, സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള വാങ്ങൽ, സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം വർദ്ധിച്ചതുമൊക്കൊയാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്. എന്നാൽ ഇന്ത്യയിൽ സർക്കാർ സ്വർണത്തിന് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതും വില കൂടാൻ കാരണമായി. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
ഡിമാൻഡ് ഇടിവ്
സ്വർണ്ണ വില കുത്തനെ ഉയർന്നത് ഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡിനെ ബാധിച്ചു. എംസിഎക്‌സിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കായ 10 ഗ്രാമിന് 39885 രൂപ എന്ന നിലയിൽ എത്തിയപ്പോൾ 2019 ൽ ഇന്ത്യയിൽ സ്വർണ വിപണിയിലെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. 2019 അവസാന പാദത്തിൽ വില കുറയാൻ തുടങ്ങിയതോടെയാണ് സ്വർണ്ണ ഡിമാൻഡ് ഉയർന്നത്. വില കുറഞ്ഞപ്പോൾ ആളുകൾക്ക് വാങ്ങൽ താൽപര്യം വർദ്ധിച്ചു. 2020ലും വില കുറഞ്ഞാൽ മാത്രം സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
