ജെറ്റ് എയർവേയ്‌സിന്റെ ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ നാലു കമ്പനികളിൽ രണ്ടിൽ നിന്ന് റെസല്യൂഷൻ പ്ലാനുകൾ ലഭിച്ചതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള കാൾറോക് ക്യാപിറ്റൽ പാർട്‌നേഴ്‌സും യുഎഇ ആസ്ഥാനമാക്കിയുള്ള സംരംഭകനായ മുറാരി ലാൽ ജലനും ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിൽ നിന്നും ബിഡ് ലഭിച്ചതായാണ് സൂചന.
ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്ലൈറ്റ് സിമുലേഷൻ ടെക്നിക് സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, അബുദാബിയിൽ നിന്നുള്ള ഇംപീരിയൽ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെൻറ് എൽഎൽസി എന്നിവയുടെ കൺസോർഷ്യവും താത്പര്യപത്രം സമർപ്പിച്ചു. ഓഫറുകൾ സമർപ്പിക്കാൻ ലേലക്കാർക്ക് ജൂലൈ 21 വരെ സമയം അനുവദിച്ചിരുന്നു.

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ലാഭത്തിൽ പ്രവർത്തിച്ച സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തി വയ്‌ക്കുകയായിരുന്നു. 2019 ഏപ്രിൽ 18 ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സ് 2019 ഏപ്രിൽ 20 ന് തന്നെ നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ മുംബൈ ബെഞ്ചിനു മുൻപാകെ പാപ്പരത്ത നടപടിക്ക് തുടക്കമിട്ടിരുന്നു.
124 വിമാനങ്ങളുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായിരുന്ന ജെറ്റ് എയർവേസ്, അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. നരേഷ് ഗോയല്‍ എന്ന പഞ്ചാബ് സ്വദേശി 1993 ലാണ് ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡ് എന്ന വിമാന കമ്പനി ആരംഭിക്കുന്നത്.
ജെറ്റ് എയർവേയ്‌സിനെ ഏറ്റെടുക്കാൻ തയ്യാറായി 12 കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചിരുന്നത്. ഇവരിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ നാലു കമ്പനികളുടെ പ്രൊവിഷണൽ പട്ടിക കമ്പനി ജൂണിൽ പുറത്തുവിടുകയായിരുന്നു. കമ്പനിയുടെ 11 ഫ്ലൈറ്റുകളാണ് നിലവിൽ ഉപയോഗയോഗ്യ നിലയിലുള്ളത്. ഇതിൽ പത്തെണ്ണം ഇന്ത്യയിലും ഒരെണ്ണം ആംസ്റ്റർഡാമിലുമാണുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
