പിണറായി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് പകരമെത്തുന്നത് ആരായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോള്‍ ചൂണ്ടിക്കാണിക്കാവുന്ന ഉത്തരം കളമശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്കെത്തുന്ന പി രാജീവ്
പിണറായി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന് പകരമെത്തുന്നത് ആരായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോള്‍ ചൂണ്ടിക്കാണിക്കാവുന്ന ഉത്തരം കളമശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്കെത്തുന്ന പി രാജീവ് ആയിരിക്കുമെന്നാണ്. അക്കാദമിക യോഗ്യതകളുടേയും രാഷ്ടീയാടിത്തറയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ 54 കാരനായ പി രാജീവ് തന്നെ രണ്ടാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി സ്ഥാനത്തെത്തുവാനാണ് സാധ്യതകള്‍. നിലവില്‍ സിപിഐഎംന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനം വഹിക്കുന്ന പി രാജീവ് രാജ്യ സഭാ എംപിയായി രാഷ്ട്രീയത്തിന് അതീതമായ അഭിനന്ദനങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ്.

3000 കോടി രൂപ ട്രഷറിയില്‍ നിലവിലുണ്ട് എന്നത് പരിഗണിക്കുമ്പോള്‍ ധനമന്ത്രിയായി സ്ഥാനമെടുക്കുകയാണെങ്കില്‍ രാജീവിനെ കാത്തിരിക്കുന്നത് സുഖകരമായ ഒരു ഹണിമൂണ്‍ പിരീഡ് ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 30,000 കോടി രൂപയുടെ ധനക്കമ്മിയുള്ള കേരളം പോലൊരു സംസ്ഥാനത്ത് സാമ്പത്തിക മേഖല നിയന്ത്രിക്കാനെത്തുന്ന വ്യക്തിയ്ക്ക് ഇത് വലിയൊരു ആശ്വാസമാണ്.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ 8800 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് കീഴില്‍ അനുവദിച്ചുണ്ട്. ഇതിന്റെ 50 ശതമാനത്തോളം സംസ്ഥാനത്തിന് കോവിഡ് രോഗ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.
സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായ ഉടന്‍ തന്നെ പുതിയ അസംബ്ലിയില്‍ ഒരു ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതായി വരും. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഉയര്‍ത്തുന്നതിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യമേഖലയിലെ കാര്യങ്ങള്‍ക്കുമല്ലാതെ ഈ ബഡ്ജറ്റില്‍ മറ്റ് പ്രധാന വകയിരുത്തലുകള്‍ക്ക് പ്രാധാന്യമുണ്ടാകാന്‍ സാധ്യതയില്ല.
ധനമന്ത്രിയായി തെരഞ്ഞടുക്കയാണെങ്കില്‍ പി രാജീവിന് മുന്നില്‍ വലിയ വെല്ലുവിളിയാകുന്നത് 22-23 സാമ്പത്തിക വര്‍ഷവും അതിന് ശേഷമുള്ള സാമ്പത്തിക വര്‍ഷങ്ങളുമായിരിക്കും. എന്നാല്‍ ഉയര്‍ന്ന അക്കാദമിക യോഗ്യതകളും മികച്ച രാഷ്ട്രീയപ്രവര്‍ത്തകനുമായി അദ്ദേഹം ആ പ്രതിസന്ദികളെയെല്ലാം തന്റെ കഠിനാധ്വാനത്തിലൂടെ മറികടക്കുമെന്നാണ് പ്രതീക്ഷ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
