പാൻ ഇന്ത്യൻ റീച്ച് നൽകിയ ആരാധ്യയെ രാം ഗോപാൽ വർമ 10 ലക്ഷത്തിൽ ഒതുക്കുമോ?
കഴിഞ്ഞ ദിവസമാണ് സാരീ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി രാംഗോപാൽ വർമ്മ കേരളത്തിൽ എത്തിയത്. അദ്ദേഹത്തിന്റെ കൂടെ കേരളത്തിന്റെ ശ്രീലക്ഷ്മി സതീഷ് എന്ന, ആരാധ്യ ദേവിയും ഉണ്ടായിരുന്നു. ഒരു കാലഘട്ടത്തിലെ ഇൻസ്റ്റഗ്രാം റീൽ ലോകം ഭരിച്ചിരുന്നത് ആരാധ്യയാണ്. ഇന്നിപ്പോൾ സാരീ എന്ന ചിത്രത്തിലെ ഗ്ലാമറസ് റോളിലൂടെ ആരാധ്യ പാൻ ഇന്ത്യൻ നായികയായി മാറുകയും ചെയ്തിരിക്കുന്നു. പ്രെസ്സ്മീറ്റിലും ആരാധ്യ വന്നത് നിമിഷ നേരങ്ങൾ കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായത്. ഇതോടെ സിനിമയെ കുറിച്ചുള്ള ചർച്ചകളും വിവിധതരത്തിൽ വിവിധ ഇടങ്ങളിലായി ഉടലെടുത്തു.
2000 രൂപയ്ക്ക് സിനിമയെടുക്കുന്ന രാം ഗോപാൽ വർമ്മ ശ്രീലക്ഷ്മിക്ക് പ്രതിഫലം എത്ര നൽകും? എന്നതായിരുന്നു പലരുടെയും സംശയം. മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിന് ആരാധ്യ ദേവി എന്ന പേര് നൽകിയത് രാം ഗോപാൽ വർമ്മയാണ്. മുൻപും തന്റെ നായികമാർക്ക് വ്യത്യസ്തമായ പേരുകൾ സമ്മാനിച്ച രാം ഗോപാൽ വർമ്മ, ശ്രീലക്ഷ്മിയെ ആരാധ്യ ദേവിയാക്കി മാറ്റിയെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ഐ ആം ആരാധ്യ ദേവി എന്ന് ശ്രീലക്ഷ്മി അവരുടെ ഇൻസ്റ്റഗ്രാം പേജിന്റെ പേര് മാറ്റുകയും ചെയ്തിരുന്നു.
ഏറ്റവും കുറഞ്ഞ ചെലവിൽ എങ്ങനെ സിനിമ എടുക്കാം എന്നാണ് രാംഗോപാൽ വർമ്മ എപ്പോഴും ചിന്തിക്കാറുള്ളത്. അതുകൊണ്ടുതന്നെ വലിയ പണം മുടക്കി സിനിമ ചെയ്യുന്നവരോട് അദ്ദേഹത്തിന് അത്ര വലിയ മതിപ്പുമില്ല. ഏറ്റവും കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകളിലേക്ക് എത്തുന്ന സിനിമകൾ ചെയ്യണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പല അഭിമുഖങ്ങളിലും മറ്റും രാം ഗോപാൽ വർമ പറഞ്ഞിട്ടുണ്ട്. കോവിഡ് സമയത്ത് വെറും 2000 രൂപക്ക് ഒരു സിനിമ സംവിധാനം ചെയ്ത ആർ ജീ വി അതിൽ നിന്നും 70 ലക്ഷം രൂപയാണ് നേടിയെടുത്തത്. ഇതോടെയാണ് ആരാധ്യയ്ക്ക് സിനിമയിൽ നൽകുന്ന പ്രതിഫലവും കുറഞ്ഞതായിരിക്കുമോ എന്ന ചർച്ചകൾ ആരംഭിച്ചത്.

രാം ഗോപാൽ വർമ്മ വലിയ പ്രതിഫലം പ്രഖ്യാപിച്ചത് ഒരാൾക്ക് മാത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018ൽ 'സൗത്ത്' എന്ന തന്റെ സിനിമയ്ക്കായി നടി മൻവിത ഹരീഷിന് വേണ്ടി 10 ലക്ഷം രൂപ അഡ്വാൻസ് ആയി മാത്രം നൽകാൻ താൻ തയാറാണ് എന്ന് ആർ.ജി.വി. പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ട്വിറ്റർ അഥവാ എക്സ് വഴിയായിരുന്നു ആർ.ജി.വിയുടെ പ്രഖ്യാപനം. ഇത് വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
2018ൽ തന്റെ നായികക്ക് പത്തുലക്ഷം രൂപ നൽകാൻ തയ്യാറായ രാംഗോപാൽ ഇന്നും അതേ പ്രതിഫലത്തിൽ ആരാധ്യയെ നായികയാക്കി പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ അതല്ല 10 ലക്ഷത്തിന്റെ ഇരട്ടി തന്നെ അദ്ദേഹം നൽകുമെന്നും നിരവധി പേർ പറയുന്നുണ്ട്. ഇതുവരേക്കും ആരാധ്യയ്ക്ക് ആർ ജി വി എത്ര പ്രതിഫലം നൽകും എന്നതിനെ കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പക്ഷെ എന്തായാലും അത് 10 ലക്ഷത്തിനു മുകളിലായിരിക്കും എന്ന് തന്നെയാണ് ഭൂരിപക്ഷ അഭിപ്രായം.
ആരാധ്യയുടെ പിറന്നാൾ ദിനം വലിയ രീതിയിൽ ആഘോഷിക്കാൻ തയ്യാറായ രാം ഗോപാൽ വർമ്മ ഒരിക്കലും പ്രതിഫലത്തിന്റെ കാര്യത്തിൽ പിശുക്ക് കാണിക്കില്ല എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ, ആരാധ്യയുടെ അഭിമുഖങ്ങളിൽ എല്ലാം തന്നെ ആർ ജി വി യെ കുറിച്ച് വളരെ ബഹുമാനമുള്ള വാക്കുകളാണ് കേൾക്കാനുള്ളതെന്നും, അതുകൊണ്ടുതന്നെ പ്രതിഫല കാര്യത്തിൽ ഒരിക്കലും അവർക്കിടയിൽ ഒരു തർക്കം വരാൻ സാധ്യതയില്ല എന്നും പലരും അഭിപ്രായപ്പെടുന്നു.
അതേസമയം, 50 ലക്ഷം രൂപയാണ് സാരി സിനിമയുടെ ബഡ്ജറ്റ് ആയി ഐ എം ഡി ബി രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിലെ നായിക ആരാധ്യ ഒരു മികച്ച പ്രതിഫലം തന്നെ ഇവിടെ നേടിയിട്ടുണ്ടാകും എന്നാണ് വ്യക്തമാകുന്നത്.


Click it and Unblock the Notifications


