കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് ഫെബ്രുവരി 1 ഞായറാഴ്ച ഓഹരി വിപണികള്‍ തുറന്ന് പ്രവര്‍ത്തിക്കും.ബിഎസ്ഇയും എന്‍എസ്ഇയും ഇക്കാര്യം സ്ഥിരീകരിച്ചു.

സമയക്രമം
"ബജറ്റ് അവതരണം നടക്കുന്നതിനാല്‍, ഫെബ്രുവരി 1, ഞായറാഴ്ച, സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്കറ്റ് സമയത്തില്‍ (രാവിലെ 9:15 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ) ലൈവ് ട്രേഡിംഗ് സെഷന് നടത്തും," എന്‍എസ്ഇ അറിയിച്ചു. ചരിത്രപരമായി, ഈ മാതൃകയാണ് എക്സ്ചേഞ്ചുകള്‍ പിന്തുടരുന്നത്. 2015,2020,2025 വര്‍ഷങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് ബജറ്റ് നടന്നത്. ആ ദിവസങ്ങളില്‍ ഓഹരി വിപണികള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
ധനനയത്തെയും സാമ്പത്തിക വിപണികളെയും രൂപപ്പെടുത്തുന്ന സുപ്രധാന ചടങ്ങാണ് ബജറ്റ്. അതുകൊണ്ട്തന്നെ അതേദിവസം വിപണികള്‍ പതിവ് സമയക്രമം പാലിക്കുന്നു. അതായത് രാവിലെ 9.15 മുതല്‍ വൈകീട്ട് 3.30 വരെ പ്രവര്‍ത്തനം തുടരുന്നു.
കേന്ദ്രബജറ്റ് 2026
2026 ഫെബ്രുവരി 1 ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് തന്റെ ഒന്‍പതാമത് ബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കും.സാമ്പത്തിക സര്‍വേ 2026 ഇതിനോടകം
സഭയുടെ മേശപ്പുറത്തുവച്ചു. സര്‍വേയ്ക്ക് നേതൃത്വം നല്കിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്തനാഗേശ്വരന്‍ ഫലങ്ങള്‍ മാധ്യമങ്ങളോട് പങ്കുവച്ചു. ചെലവ്, വരുമാനം, വരുന്ന സാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ എന്നിങ്ങനെ ബജറ്റ് പിന്തുടരേണ്ട രൂപരേഖയാണ്
സാമ്പത്തികസര്‍വേ 2026.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications