സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് 28,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 3,545 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വർണ വില പവന് 28,240 രൂപയായിരുന്നു. ഇന്ന് പവ്ന 120 രൂപ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 30,800 രൂപയാണ് വില. ഗ്രാമിന് 3,530 രൂപയും.
ജിഎസ്ടി വർദ്ധനവ്
ജിഎസ്ടി കൌൺസിൽ സ്വർണത്തിന്റെ ജിഎസ്ടി നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്നാണ് രാജ്യത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം 124 രൂപ കൂടിയതിന് ശേഷം സ്വർണ വില ഇന്ന് 33 രൂപ കൂടി ഉയർന്നു. 10 ഗ്രാം സ്വർണ്ണ ഫ്യൂച്ചറുകൾക്ക് എംസിഎക്‌സിലെ ഇന്നത്തെ നിരക്ക് 37,904 രൂപയാണ്.
വെള്ളി വില
വെള്ളി വിലയിലും ഇന്ന് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 399 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ചിലെ സിൽവർ ഫ്യൂച്ചറുകൾക്ക് കിലോയ്ക്ക് 44,525 രൂപയാണ് എംസിഎക്‌സിലെ നിരക്ക്. വെള്ളിയുടെ വില ഇന്നലെ 124 രൂപ ഉയർന്നിരുന്നു.
ജിഎസ്ടി വർദ്ധിപ്പിച്ചാൽ
സ്വർണാഭരണങ്ങളുടെ ജിഎസ്ടി നിരക്ക് സർക്കാർ വർദ്ധിപ്പിച്ചാൽ അത് ബുള്ളിയൻ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അബാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അഭിഷേക് ബൻസാൽ പറഞ്ഞു. സ്വർണ്ണത്തിന് ഇതിനകം 12.5 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയുമാണ് ചുമത്തിയിട്ടുള്ളത്. ജിഎസ്ടി വർദ്ധിപ്പിച്ചാൽ ആഭരണങ്ങളുടെ വില ഇനിയും വർദ്ധിപ്പിക്കും.
ഡിമാൻഡ് ഇടിവ്
ഉയർന്ന വിലയും ഗ്രാമീണ മേഖലയിലെ സ്വർണത്തിന്റെ ഡിമാൻഡ് ഇടിവും ഏറ്റവും ഉയർന്ന വിൽപ്പന നടക്കുന്ന വിവാഹ സീസണിൽ പോലും സ്വർണം വാങ്ങുന്നവരുടെ എണ്ണം കുറച്ചിരിക്കുകയാണ്. ഡിമാൻഡ് വർദ്ധിക്കാത്തതിനാൽ സ്വർണ്ണ ഡീലർമാർ ഇന്ത്യയിൽ കിഴിവ് വാഗ്ദാനം ചെയ്താണ് നിലവിഷ വിൽപ്പന നടത്തുന്നത്.
ആഗോള വിപണി
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വർണം ഈ വർഷം ഏകദേശം 15% വില വർദ്ധനവാണ് കൈവരിച്ചിരിക്കുന്നത്. യുഎസും ചൈനയും തമ്മിലുള്ള 17 മാസത്തെ താരിഫ് യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതാണ് വില വർദ്ധനവിന് പ്രധാന കാരണം. ഇപ്പോൾ ഇരു രാജ്യങ്ങളും ഭാഗിക വ്യാപാര കരാർ പ്രഖ്യാപിച്ചതോടെ സ്വർണത്തിന്റെ വില ആഗോള തലത്തിൽ കുറയാൻ തുടങ്ങി. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വിലയിൽ ഇന്ന് വലിയ മാറ്റമില്ല. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,475.74 ഡോളറാണ് വില. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾക്ക് 1,480.20 ഡോളറാണ് ഇന്നത്തെ നിരക്ക്
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications