തൊഴിലുടമകളുടെയും ജീവനക്കാരുടെയും ഇപിഎഫ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വരുമാന നഷ്‌ടം നേരിടുന്ന തൊഴിലുടമകൾക്ക് ആശ്വാസം പകരുന്നതിനും ജീവനക്കാരുടെ ടേക്ക്‌ഹോം വേതനം വർദ്ധിപ്പിക്കുന്നതിനുമായാണ് മൂന്ന് മാസത്തേക്ക് ഇപിഎഫ് വിഹിതം കുറയ്‌ക്കുന്നത്.
20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. ജൂലൈ വരെയുള്ള ഇളവ് ഇപിഎഫ്ഒയ്ക്കു കീഴിലെ 6.5 ലക്ഷം സ്ഥാപനങ്ങൾക്കും 4.3 കോടി ജീവനക്കാർക്കും ആശ്വാസമാകും.

തൊഴിലുടമയ്‌ക്കോ ജീവനക്കാർക്കോ 10 ശതമാനം എന്ന നിരക്ക് നിർബന്ധമാണോ?
തൊഴിലുടമയ്‌ക്കോ ജീവനക്കാർക്കോ അല്ലെങ്കിൽ രണ്ട് പേർക്കും അസൗകര്യങ്ങൾ ഇല്ലെങ്കിൽ ഉയർന്ന നിരക്കിൽ സംഭാവന നൽകാൻ അനുവാദമുണ്ടെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ തൊഴിലുടമകൾക്കും ജീവനക്കാർക്കും സാമ്പത്തിക പിന്തുണ നൽകുന്നതിനായാണ് ഇപിഎഫ് വിഹിതം 10 ശതമാനമായി കുറയ്‌ക്കാൻ കേന്ദ്ര സർക്കാൻ അനുമതി നൽകിയത്.
മെയ്, ജൂൺ, ജൂലൈ എന്നീ മൂന്ന് മാസത്തേക്കാണ് ഈ 10 ശതമാനം സംഭാവനയുടെ കുറഞ്ഞ നിരക്ക് സർക്കാർ അനുവദിച്ചിട്ടുള്ളത്. അതേസമയം കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലുടമ വിഹിതം 12 ശതമാനമായി തന്നെ തുടരും. എന്നാൽ തൊഴിലാളി വിഹിതം 10 ശതമാനമായിരിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം തൊഴിലുടമ – തൊഴിലാളി വിഹിതമായ 24% കേന്ദ്രം അടയ്ക്കുന്ന പദ്ധതി ഓഗസ്റ്റ് വരെ നീട്ടിയിരുന്നു. ഇതിൽ ഉൾപ്പെടാത്തവരുടെ ഇപിഎഫ് വിഹിതമാണ് 10 ശതമാനമായി കുറയുക.
ഇപിഎഫ് വിഹിതം കുറയ്‌ക്കാനുള്ള നടപടി പെൻഷനെ ബാധിക്കുമോ?
ഇപിഎഫ് സംഭാവനകളുടെ നിരക്ക് 10 ശതമാനമായി കുറച്ചത് ദീർഘകാലാടിസ്ഥാനത്തിൽ പെൻഷൻ സംഭാവനകളോ ആനുകൂല്യങ്ങളോ കുറയ്ക്കുകയില്ല. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ മിക്ക സ്വകാര്യ സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറയ്‌ക്കുന്ന സാഹചര്യത്തിൽ, ഇപിഎഫ് വിഹിതം കുറയ്‌ക്കുന്നതോടെ ജീവനക്കാരുടെ ടേക്ക്‌ഹോം വേതനം വർദ്ധിക്കുമെങ്കിലും മുൻപ് ലഭിച്ചിരുന്നതിലും കുറഞ്ഞ തുകയാണ് അവരുടെ റിട്ടയര്‍മെന്റ് കിറ്റിയിലേക്ക് പോവുക. മാത്രമല്ല വകുപ്പ് 80 സി പ്രകാരം ഇപിഎഫ് സംഭാവനകള്‍ നികുതിയിളവിന് യോഗ്യത നേടുന്നതിനായി ക്ലെയിം ചെയ്യുന്ന സാഹചര്യത്തിലും ഈ കുറവ് പ്രതിഫലിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
