ട്രംപിന്റെ താരിഫ് നയങ്ങൾ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളുടെയും വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. എന്നാൽ ഇത് അധികം ബാധിക്കാതെ ഇരുന്നത് ഇന്ത്യയിലെ മരുന്നുകളുടെ ഇറക്കുമതിക്കായിരുന്നു. ഇപ്പോഴത്തെ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മരുന്നുകളുടെ ഇറക്കുമതിക്ക് ട്രംപ് ഉടൻ തീരുവ ചുമത്തുമെന്നാണ് വ്യക്തമാകുന്നത്.
ഇറക്കുമതി തീരുവ ഉയർത്തിയതിന് പിന്നാലെ, ഇന്ത്യൻ വിപണിയിലെ ഒട്ടുമിക്ക എല്ലാ ഓഹരികളും ഇടിഞ്ഞ താഴ്ന്നിരുന്നു. അപ്പോഴും പിടിച്ചുനിന്നത് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി ആയിരുന്നു. കാരണം ആ സമയത്ത് ഒന്നും ഈ മേഖലയിൽ ട്രംപിന്റെ താരിഫ് ഏർപ്പെടുത്തിയിരുന്നില്ല.
മരുന്നുകളുടെ ഇറക്കുമതിക്ക് യുഎസ് ഉയർന്ന തീരുവ ചുമത്തിയാൽ അത് ഒരുപോലെ വാഷിംഗ്ടണിനെയും ന്യൂഡൽഹിയെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിന്റെ കാരണങ്ങളും അവർ വ്യക്തമാക്കുന്നുണ്ട്.
സാമ്പത്തിക ആക്രമണം തുടർന്ന്, മരുന്നുകളുടെ ഇറക്കുമതിക്ക് ഉടൻ "വലിയ" തീരുവ ചുമത്താൻ വാഷിംഗ്ടൺ പദ്ധതിയിടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ബുധനാഴ്ച ട്രംപ് ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫ് തൽക്കാലത്തേക്ക് നിർത്തിവെച്ചിരുന്നു. ഇത് യുഎസ് രൂപണിയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ നീക്കം ആയിരുന്നു.
അമേരിക്കയുമായുള്ള വ്യാപാരത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആഭ്യന്തര വ്യവസായങ്ങളിലൊന്നായ ഇന്ത്യയുടെ മരുന്ന് മേഖലയെ ഈ നീക്കം കാര്യമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
നാഷണൽ റിപ്പബ്ലിക്കൻ കമ്മിറ്റിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, മരുന്ന് കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ യുഎസിലേക്ക് മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് തീരുവ ചുമത്തുന്നതെന്ന് അമേരിക്കൻ കമാൻഡർ-ഇൻ-ചീഫ് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്.
മുമ്പ്, ട്രംപ് ഭരണകൂടം മരുന്നുകളെയും സെമികണ്ടക്ടറുകളെയും അതിന്റെ പരസ്പര തീരുവ നയത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് വലിയ ആശ്വാസമായിരുന്നു ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് സമ്മാനിച്ചത്. എന്നാൽ വീണ്ടും താരിഫ് അധികരിപ്പിച്ചു വരുന്നതോടുകൂടി ആ മേഖലയും പ്രശ്നത്തിലാകും എന്ന് തന്നെയാണ് സൂചന.

ഇന്ത്യയെ ഇത് എങ്ങനെ ബാധിക്കാം?
മരുന്നുകളുടെ കയറ്റുമതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ പറയുന്നതനുസരിച്ച്, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ 27.9 ബില്യൺ ഡോളർ മരുന്ന് കയറ്റുമതിയിൽ 31 ശതമാനം അല്ലെങ്കിൽ 8.7 ബില്യൺ ഡോളർ യുഎസിലേക്കാണ്.
റിപ്പോർട്ടുകൾ പ്രകാരം, യുഎസിൽ ഉപയോഗിക്കുന്ന ജനറിക്, ബയോസിലർ മരുന്നുകളുടെ 45 ശതമാനത്തിലധികവും 15 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാർമ, സൈഡസ് ലൈഫ് സയൻസസ്, സൺ ഫാർമ, ഗ്ലാൻഡ് ഫാർമ തുടങ്ങിയ കമ്പനികൾക്ക് അവരുടെ മൊത്തം വരുമാനത്തിന്റെ 30-50 ശതമാനം വരെ അമേരിക്കൻ വിപണിയിൽ നിന്നാണ് ലഭിക്കുന്നത്.
ഇന്ത്യയെയും യുഎസിനെയും ഒരുപോലെ ബാധിക്കും
മരുന്നുകളുടെ ഇറക്കുമതിക്ക് യുഎസ് ഉയർന്ന തീരുവ ചുമത്തിയാൽ അത് വാഷിംഗ്ടണിനെയും ന്യൂഡൽഹിയെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കുകയും ഉൽപ്പാദകർക്ക് വില മത്സരശേഷി ഇല്ലാതാക്കുകയും ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടി വരികയും ചെയ്യും.
"യുഎസ് മരുന്ന് മേഖലയിൽ തീരുവ ചുമത്താൻ തുടങ്ങിയാൽ, അത് ഇരു രാജ്യങ്ങളെയും ബാധിക്കും," എന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് അനലിസ്റ്റുകൾ സാമ്പത്തിക ദിനപത്രമായ മിന്റിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ത്യയിൽ നിർമ്മിക്കുന്ന കുറഞ്ഞ ചിലവിലുള്ള ജനറിക് മരുന്നുകളെ അമേരിക്ക ആശ്രയിക്കുന്നുണ്ടെന്നും ഉയർന്ന തീരുവ രാജ്യത്ത് വിലക്കയറ്റത്തിനും മരുന്നുകളുടെ ക്ഷാമത്തിനും കാരണമാകുമെന്നും അവർ വിശദീകരിച്ചു.
അതേസമയം, യുഎസ് ജനറിക് മേഖലയിൽ കുറഞ്ഞ ലാഭത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ചെലവുകൾ താങ്ങാൻ ബുദ്ധിമുട്ടുണ്ടാകുകയും അത് യുഎസ് ഉപഭോക്താക്കൾക്കോ ഇൻഷുറർമാർക്കോ കൈമാറേണ്ടി വരികയും ചെയ്യുമെന്നും വിലയിരുത്തലുകൾ ഉണ്ട്. എന്തായാലും ട്രംപിൽ നിന്ന് അത്തരത്തിൽ ഒരു നീക്കം ഉണ്ടാകുമോ എന്ന് ഉച്ചുനോക്കി കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ നിക്ഷേപകരും കമ്പനികളും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications