മുംബൈ: വിപ്രോയുടെ കിരീടത്തില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി. ചരിത്രത്തില്‍ ആദ്യമായി വിപ്രോ 3 ലക്ഷം കോടി രൂപ വിപണി മൂല്യം തൊട്ടു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനും ഇന്‍ഫോസിസിനും ശേഷം ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഐടി കമ്പനിയാണ് വിപ്രോ. വ്യാഴാഴ്ച്ച തുടക്കവ്യാപാരത്തില്ത്തന്നെ വിപ്രോയുടെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ പിന്നിട്ടിരുന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1.27 ശതമാനം നേട്ടത്തിലാണ് വിപ്രോ ഇന്നത്തെ ഇടപാടുകള്‍ ആരംഭിച്ചത്. ഈ സമയം വിപ്രോയുടെ ഓഹരിയൊന്നിന് വില 550. എന്നാല്‍ അവസാന മണി മുഴങ്ങുമ്പോള്‍ വിപ്രോ ഓഹരികള്‍ 0.74 ശതമാനം തകര്‍ച്ച നേരിട്ടു. 539 രൂപ വിലനിലവാരത്തിലാണ് വിപ്രോ ക്ലോസ് ചെയ്തത്. ബുധനാഴ്ച്ച 543.05 രൂപയായിരുന്നു കമ്പനിയുടെ ക്ലോസിങ്.

പുതിയ സിഇഓയും മാനേജ് ഡയറക്ടറുമായി തിയറി ഡെലപ്പോര്ട്ട് ചുമതലയേറ്റതിന് ശേഷമാണ് വിപ്രോ ഓഹരികള്‍ കാര്യമായ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ തുടങ്ങിയത്. ഡെലപ്പോര്ട്ട് അധികാരത്തില്‍ വന്നതിന് പിന്നാലെ കമ്പനിയുടെ നേതൃസംഘം 25 പേരില്‍ നിന്നും 4 പേരായി ചുരുങ്ങി. ജര്‍മന്‍ റീടെയില്‍ കമ്പനിയായ മെട്രോയുമായി വിപ്രോ കരാര്‍ ഒപ്പിട്ടതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 7.1 ബില്യണ്‍ ഡോളറിന്റെ കരാറാണ് മെട്രോയില്‍ നിന്നും വിപ്രോ നേടിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. ഇതിന് മുന്‍പ് 13 കമ്പനികള്‍ ഇന്ത്യയില്‍ 3 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം പിന്നിട്ടുണ്ട്. ഇപ്പോള്‍ വിപ്രോ പട്ടികയില്‍ 14 ആം സ്ഥാനത്ത് കയറി.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 157 ശതമാനമാണ് വിപ്രോ ഓഹരികള്‍ കുതിപ്പ് നടത്തിയത്. ഈ വര്‍ഷത്തെ ചിത്രം മാത്രം പരിശോധിച്ചാല്‍ 40 ശതമാനം മുന്നേറ്റം ഇതുവരെ വിപ്രോ കാഴ്ച്ചവെച്ചിട്ടുണ്ട്. അതായത് ഓരോ മാസവും 11.44 ശതമാനം ഉയരാന്‍ വിപ്രോയ്ക്ക് സാധിക്കുന്നു. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനി. 14.05 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം റിലയന്‍സിനുണ്ട്. രണ്ടാം സ്ഥാനത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്. വിപണി മൂല്യം 11.58 ലക്ഷം കോടി രൂപ. മൂന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ബാങ്കിനെ കാണാം. വിപണി മൂല്യം 8.33 ലക്ഷം കോടി രൂപ.
വ്യാഴാഴ്ച്ച ഭേദപ്പെട്ട മുന്നേറ്റമാണ് വിപണിയില്‍ കണ്ടത്. ആഗോള മാര്‍ക്കറ്റുകളില്‍ നിന്നുള്ള പോസിറ്റീവ് വികാരവും പ്രതിദിന കോവിഡ് കേസുകളിലെ കുറവും സെന്‍സെക്സിനും നിഫ്റ്റിക്കും ഇന്ന് കരുത്തുപകര്‍ന്നു. രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയുടെ കുതിപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. സെന്‍സെക്സ് 331 പോയിന്റ് വരെയും നിഫ്റ്റി 94 പോയിന്റ് വരെയും വ്യാഴാഴ്ച്ച ചലിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 52,232 പോയിന്റ് എന്ന പുതിയ റെക്കോര്‍ഡും കുറിച്ചാണ് തിരശ്ശീലയിട്ടത്.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 114 പോയിന്റ് അധികം ചേര്‍ത്തിട്ടുണ്ട്. 15,690 എന്ന നിലയില്‍ നിഫ്റ്റി ഇടപാടുകള്‍ നിര്‍ത്തുകയായിരുന്നു (0.73 ശതമാനം നേട്ടം).
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
