ഇന്ത്യന്‍ മെട്രോ നഗരങ്ങളിലെ സ്ത്രീകള്‍ക്ക് അപകട സാധ്യതകള്‍ തീരെ കുറഞ്ഞ നിക്ഷേപ പദ്ധതികളോടാണ് താത്പര്യമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരും വരുമാനം സമ്പാദിക്കുന്നവരുമായ വനിതകളില്‍ 51 ശതമാനം പേരും തങ്ങളുടെ ധന നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപങ്ങളും (എഫ്ഡി), സേവിംഗ്സ് അക്കൗണ്ടുകളെയുമാണെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയും റേറ്റിംഗ് ഏജന്‍സിയായ ക്രിസിലും നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 16 ശതമാനം പേര് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത് 15 ശതമാനം പേര് മാത്രമാണ്. 10 ശതമാനം പേര് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുവാന്‍ താത്പര്യം കാണിക്കുന്നു. വെറും 7 ശതമാനം പേര് മാത്രമാണ് ഓഹരി നിക്ഷേപം തെരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാജ്യത്തെ നഗരങ്ങളില്‍ നിന്നായി 800ന് മുകളില്‍ വനിതകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നിലും, സാമ്പത്തിക ലക്ഷ്യം രൂപീകരിക്കുന്നതിലും, സമ്പാദ്യത്തിലും ഒപ്പം നിക്ഷേപത്തിലും വിഭിന്നങ്ങളായ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്ന സ്ത്രീകളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഡിജിറ്റല്‍ സംവിധാനങ്ങളോടുള്ള അവരുടെ തന്മയത്വവും, വ്യത്യസ്ത ബാങ്കിംഗ് ഉത്പന്നങ്ങളോടുള്ള അവരുടെ താത്പര്യവും ഉള്‍പ്പെടെ ഇതില്‍ പ്രധാന ഘടകങ്ങളാണ്.

വനിതാ ഉപഭോക്താക്കളില്‍ 10 ശതമാനം പേര്‍ക്കും സക്രിയമായ സ്ഥിര നിക്ഷപമുണ്ടെന്ന് ഡിബിഎസ് ബാങ്കിന്റെ വ്യക്തമാക്കുന്നു. അതേ സമയം ബാങ്കിന്റെ പുരുഷ ഉപഭോക്താക്കളില്‍ 5 ശതമാനം പേര് മാത്രമാണ് സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടുള്ളത്. വനിതകളുടെ ഈ സ്വഭാവത്തിന് പിന്നിലെ പ്രധാന ാരണമായി ചൂണ്ടിക്കാണിക്കുന്നത് ആശ്രിതരുടെ സാന്നിധ്യമാണ്. കൃത്യമായി പറഞ്ഞാല്‍ വിവാഹിതരായ, ആശ്രിതരുള്ള സ്ത്രീകളില്‍ 43 ശതമാനം പേരും അവരുടെ വരുമാനത്തിന്റെ 10 മുതല്‍ 29 ശതമാനം വരെ നിക്ഷേപത്തിനായി മാറ്റി വെക്കുമ്പോള്‍ വിവാഹിതരായ, ആശ്രിതരില്ലാത്ത വനിതകളില്‍ മൂന്നിലൊന്ന് പേരും അവരുടെ വരുമാനത്തിന്റെ പകുതിയോളം നിക്ഷേപം നടത്തുന്നവരാണ്.
ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തില്‍ മുന്നിലുള്ള നഗരങ്ങള്‍ ഹൈദരാബാദും മുംബൈയുമാണ്. മുംബൈയില്‍ 96 ശതമാനം സ്ത്രീകളും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ്. കൊല്‍ക്കത്തയില്‍ ഇത് 63 ശതമാനമാണ്. വിശ്വാസ്യതയിലുള്ള ആശങ്കകളാലും അമിത ചിലവ് ഉണ്ടായേക്കുമോ എന്ന ഭയത്താലും തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 18 ശതമാനത്തോളം പേരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുവാന്‍ മടിക്കുന്നവരാണെന്നും പഠനത്തില്‍ നിന്നും വ്യക്തമാകുന്നു.
ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രയാസങ്ങളും, ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളെക്കുറിച്ചുള്ള ഭയവും ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തില്‍ നിന്നും ചെറിയ തോതിലെങ്കിലും പുറകോട്ട് വലിക്കുന്നുണ്ട്. നഗരവാസികളായ സ്ത്രീകളില്‍ വെറും ശതമാനം പേര് മാത്രമാണ് ഇപ്പോഴും പണ ഇടപാടുകളെ ആശ്രയിക്കുന്നത്. ബാക്കിയെല്ലാവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ തന്നെ അഭികാമ്യം. അതില്‍ 29 ശതമാനം പേര് യുപിഐ ഇടപാടുകളെയാണ് ആശ്രയിക്കുന്നത്. 16 ശതമാനം പേര് മൊബൈല്‍ ബാങ്കിംഗിന് താത്പര്യപ്പെടുന്നു.
13 ശതമാനം പേര് ക്രെഡിറ്റ് കാര്‍ഡിനോടും, 11 ശതമാനം പേര് നെറ്റ് ബാങ്കിംഗിനോടും താത്പര്യം കാണിക്കുന്നു. ചെറിയൊരു ശതമാനം പേര് ഡെബിറ്റ് കാര്‍ഡുകളും, ഡിജിറ്റല്‍ വാലറ്റുകളും അവരുടെ പ്രാഥമിക പണം നല്കല് ഉപാധിയായി പരിഗണിക്കുന്നുണ്ടെന്നും സര്‍വ്വേയില്‍ വ്യക്തമാകുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയോളം വരുമാനക്കാരായ സ്ത്രീകളും ഇതുവരെ വായ്പാ ബാധ്യതകളൊന്നും തന്നെ ഇല്ലാത്തവരാണ്. വായ്പ എടുത്തിരിക്കുന്നവരില്‍ ഭൂരിഭാഗവും ഭവന വായ്പകളാണ്.
More From GoodReturns

ഏഥർ എനർജിയുടെ 2,500 കോടി രൂപയുടെ ഫണ്ട് സമാഹരണം: ഓഹരിയുടമകളുടെ വോട്ടെടുപ്പ് നിർണ്ണായകമാകുന്നത് ഇങ്ങനെ

ഇപിഎഫ് അക്കൗണ്ടിൽ പലിശ എത്തിത്തുടങ്ങി; നിങ്ങളുടെ ബാലൻസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?



Click it and Unblock the Notifications