ഇന്ത്യയുടെ അഭിമാനമായ വനിതാ ക്രിക്കറ്റ് ടീമിലെ ഒരു 25കാരിയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മുംബൈയിൽ നിന്നും എത്തിയ ജെമീമ റോഡ്രിഗസിലേക്കാണ് എല്ലാ ക്യാമറാ കണ്ണുകളും ചലിക്കുന്നത്. ജെമീമ എന്ന പേര് ഇത്രയും പോപ്പുലറായതു പോലും ഈ സമയത്താണ്. എന്നാൽ അവർ 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
ഈ വർഷത്തെ ഐസിസി വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ വമ്പൻ പ്രകടനമായിരുന്നു ജെമീമ കാഴ്ച വെച്ചത്. ഇതാണ് ഈ വലംകൈയൻ ബാറ്റിംഗ് താരത്തെ സൂപ്പർസ്റ്റാർ പരിവേഷത്തിലേക്ക് എത്തിക്കാൻ കാരണമായത്. കളിക്കാൻ ഇറങ്ങിയ ശേഷം തൻ്റെ ശക്തമായ പ്രകടനത്തിലൂടെ പുറത്താകാതെ 127 റൺസുമായിട്ടാണ് ജെമീമ റോഡ്രിഗസ് ചരിത്രം രചിച്ചത്. സത്യത്തിൽ ആരാണ് ജെമീമ റോഡ്രിഗസ്? അറിയാം;
ജെമീമ റോഡ്രിഗസ്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ കരുത്തുറ്റ താരമാണ് ജെമീമ റോഡ്രിഗസ്. 2000 സെപ്റ്റംബർ 5 ന് മുംബൈയിലെ ഭാണ്ഡൂപ്പിൽ ജനിച്ച അവർ മംഗലാപുരം ക്രിസ്ത്യൻ കായിക കുടുംബത്തിൽ വളർന്നു. പിതാവ് ഇവാൻ റോഡ്രിഗസ് ഒരു പരിശീലകനായിരുന്നു, അതിനാൽ ജെമീമയുടെ ഉള്ളിലെ ക്രിക്കറ്റ് താരത്തെയും വളർത്താൻ അദ്ദേഹത്തിന് സാധിച്ചു.
2018 ഫെബ്രുവരിയിലാണ് ഇന്ത്യയ്ക്കുവേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വളരെ വേഗത്തില്‍ തന്നെ ജെമീമ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായി മാറി. WPL-ൽ ഡൽഹി ക്യാപിറ്റൽസ് വനിതാ ടീം, WBBL-ൽ മെൽബൺ റെനഗേഡ്സ് വനിതാ ടീം, തുടങ്ങിയ ആഗോള ലീഗുകളിലെല്ലാം ജെമീമ തൻ്റെ സാന്നിധ്യം അറിയിച്ചു. ടി20യില്‍ ഇതിനകം ഇന്ത്യക്കു വേണ്ടി 112 മല്‍സരങ്ങളില്‍ ജെമീമ കളിച്ചുകഴിഞ്ഞു. മാത്രമല്ല 3 ടെസ്റ്റ്, 57 ഏകദിനങ്ങൾ എന്നിവയും കളിച്ചു.

ജെമീമയുടെ വളർച്ച
2012-13: 12 ½ വയസ്സുള്ളപ്പോൾ മഹാരാഷ്ട്രയ്ക്ക് വേണ്ടി അണ്ടർ 19 സ്റ്റേറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചു.
2017: സൗരാഷ്ട്രയ്‌ക്കെതിരായ അണ്ടർ-19 ഏകദിന മത്സരത്തിൽ 202* റൺസ് നേടി. ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം എന്ന ഖ്യാതിയും കിട്ടി.
2018: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ചു.
2018 മാർച്ച്: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്കായി ഏകദിനത്തിൽ കളിച്ചു.
2023: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി ടെസ്റ്റ്
2025: ഏകദിന ലോകകപ്പിലേക്ക് അരങ്ങേറ്റം കുറിച്ചു.
ജെമീമയുടെ മൊത്തം ആസ്തി
2025 ലെ കണക്കനുസരിച്ച്, ജെമീമയുടെ മൊത്തം ആസ്തി ഏകദേശം 10 കോടി രൂപക്ക് മുകളിലാണ്. അവരുടെ വരുമാന സ്രോതസ്സുകളിൽ ബിസിസിഐ കേന്ദ്ര കരാർ, മത്സരങ്ങളുടെ ഫീസ്, ആഭ്യന്തര, അന്താരാഷ്ട്ര ലീഗുകളിലെ ശമ്പളം, ബ്രാൻഡ് അംഗീകാരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
ഡബ്ല്യുപിഎല്ലില്‍ ജെമിമയുടെ ശമ്പളം 2.2 കോടി രൂപയായിരുന്നു. ജെമിമ ഇപ്പോളുള്ളത് ബിസിസിഐയുടെ ഗ്രേഡ് ബി കരാറിലാണ്. അതിനാൽ താരത്തിൻ്റെ പ്രതിവര്‍ഷ ശമ്പളം 30 ലക്ഷം രൂപയാണ്. ടെസ്റ്റിലെ മാച്ചുകളിൽ 15 ലക്ഷവും ഏകദിനത്തിൽ 6 ലക്ഷവും ടി20യിൽ 3 ലക്ഷവുമാണ് താരത്തിൻ്റെ ശമ്പളം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications