യാത്രയിലെ ജീവിതങ്ങൾ; "വർക്ക് എവേ" എന്ന പ്ലാറ്റ്ഫോം കേരളത്തിന്റെ ടൂറിസത്തെ മാറ്റി മറിക്കുന്നു....

ഇന്ത്യ ഒരു മികച്ച ടൂറിസം സ്പോട്ടാണ്. നിരവധി വിദേശികളാണ് ഇന്ത്യയിൽ ദിനംപ്രതി എത്തുന്നത്. അതിൽ എല്ലാവരെയും ഒരുപോലെ ആകർഷിക്കുന്നത് കേരളം തന്നെയാണ്. പൊതുവേ കേരളത്തിന്റെ സാസ്കാരിക ഭം​ഗിയും ജീവിതശൈലിയും ടൂറിസ്റ്റുകൾക്ക് ഇഷ്ടമാണ്. അതിനാൽ തന്നെ പല വിദേശികളും ഇവിടെ ടൂറിസ്റ്റായി വന്നതിനു ശേഷം കേരളത്തിൽ തന്നെ തുടർന്ന് ജോലി ചെയ്യാറുണ്ട്. അത്തരത്തിൽ ഫ്രാൻസിൽ നിന്നും എത്തിയ പരിസ്ഥിതി കൺസൾട്ടൻ്റായ ജൂലിയറ്റ് കേരളത്തിൽ ഒരു ഹോം സ്റ്റേയിൽ പ്രവർത്തിക്കുന്നു.

28 കാരിയായ ജൂലിയറ്റ് മൂന്ന് മാസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാ​ഗമായിട്ടാണ് കേരളത്തിൽ എത്തിയത്. ഫ്രാൻസിലെ പരിസ്ഥിതി കൺസൾട്ടൻ്റായ ജൂലിയറ്റ് 6 വർഷത്തെ തന്റെ ജോലിയിൽ നിന്നും താത്കാലിക ഇടവേളയെടുത്താണ് യാത്ര ചെയ്യാൻ എത്തിയത്. എന്നാൽ ഇന്ത്യ കാണാൻ വന്ന ജൂലിയറ്റ് ഇപ്പോൾ തേക്കടിയിലെ ഒരു ഹോംസ്റ്റേയിൽ ജോലി ചെയ്യുന്നു. ഒരു അതിഥിയായി എത്തി ഇവിടെ ജോലി ചെയ്തു ജീവിക്കുകയാണ് ജൂലിയറ്റ്.

ഇത്തരത്തിൽ വിദേശത്ത് നിന്ന് എത്തി ഇവിടെ ജോലി ചെയ്യുന്നത് എങ്ങനെയാണ്? സാധാരണയായി ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നത് വർക്ക് എവേ എന്ന ആപ്പിലൂടെയാണ്. ജൂലിയറ്റ് താമസിക്കുന്ന ഹോംസ്റ്റേയിൽ എന്നും രാവിലെ പ്രാതൽ വിളമ്പുന്നതും മേശ വൃത്തിയാക്കുന്നതുമെല്ലാം ജൂലിയറ്റിന്റെ ജോലിയാണ്. രാവിലെ 7.30 മുതൽ 11.30 വരെയാണ് ജോലി സമയം, അതിനുശേഷം അവൾക്ക് യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങൾ കാണാനും സാധിക്കും. മാത്രമല്ല ഭക്ഷണവും താമസവും സൗജന്യമാണ്.

 

യാത്രയിലെ ജീവിതങ്ങൾ;

വർക്ക് എവേയുടെ നേട്ടങ്ങൾ...

സാധാരണയായി ഇത്രയും ആനുകൂല്യങ്ങൾ ലഭിച്ച് മറ്റൊരു രാജ്യത്ത് നിന്നും ഇവിടെ എത്തി ജീവിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ അതിനാണ് അന്താരാഷ്‌ട്ര ഓൺലൈൻ പ്ലാറ്റ്‌ഫോമായ 'വർക്ക്‌വേ' ( https://www.workaway.info/ ). ഇതിലൂടെയാണ് ജൂലിയറ്റ് തന്റെ കേരളത്തിലെ അവസരം കണ്ടെത്തിയത്. വർക്ക് എവേ പോലെ നിരവധി ആപ്പുകൾ വേറെയുമുണ്ട്. 'Worldpackers.com', 'Hippohelp.com' തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും ഇത്തരത്തിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്നു.

കേരളത്തിൽ വർക്ക് എവേ കൂടുതൽ പരിചിതമാവുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ മാത്രം, 1,000-ലധികം ലൊക്കേഷനുകൾ അത്തരം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ ഏകദേശം 50 ഹോസ്റ്റുകൾ ലിസ്റ്റിലുണ്ട്. വർക്കല, അട്ടപ്പാടി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലും നിരവധി അവസരങ്ങൾ ലഭിക്കും.

ഈ പ്ലാറ്റ്‌ഫോമുകൾ ട്രാവൽ ഏജൻസി ഫീസും ഹോട്ടൽ ചെലവുകളും ഇല്ലാതാക്കുന്നു. മാത്രമല്ല വിദേശ രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ സന്ദർശിക്കാനും സാധിക്കുന്നു. ഇത്തരത്തിൽ മറ്റൊരു രാജ്യം സന്ദർശിക്കാൻ നിങ്ങൾക്ക് നിശ്ചിത കാലയളവ് സ്വീകരിക്കാം. ചിലപ്പോൾ ദിവസങ്ങളോ വർഷങ്ങളോ കടന്നു പോവാം.

മറ്റ് രാജ്യങ്ങളിൽ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുകയും ആ രാജ്യത്തിന്റെ സംസ്കാരവും ഭാഷയും പഠിക്കാൻ ആ​ഗ്രഹിക്കുന്ന വിദേശികളേയുമാണ് ഈ ആപ്പ് ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ വിദേശ ഭാഷാ വൈദ​ഗ്ധ്യം വികസിപ്പിക്കാനും പ്രാദേശിക പാരമ്പര്യങ്ങളെ കുറിച്ച് പഠിക്കുവാനും സാധിക്കുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X