ദില്ലി: ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യക്കാരും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. മാത്രമല്ല ഏഷ്യാ-പസഫിക് മേഖലയില്‍ ബംഗ്ലാദേശിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഏറ്റവും കുറവ് വേതനം വാങ്ങുന്നവരും ഇന്ത്യയിലെ തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഏറ്റവും അധികം ജോലി സമയമുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണ് ഉളളത്. സാധാരണ അത് ആഴ്ചയില്‍ 48 മണിക്കൂറോ അതില്‍ കൂടുതലോ ആണെന്നും ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയേക്കാളും കൂടുതല്‍ ജോലി സമയമുളള രാജ്യങ്ങള്‍ ഗാംബിയ, മംഗോളിയ, മാലിദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലാകട്ടെ വലിയൊരു ശതമാനവും ഇന്ത്യയില്‍ നിന്നുളളവരാണ് താനും.

ചൈനയില്‍ ഒരാഴ്ചത്തെ ഒരാളുടെ ഏകദേശ ജോലി സമയം 46 മണിക്കൂറാണ്. അമേരിക്കയില്‍ അത് 37 മണിക്കൂറും ഇംഗ്ലണ്ടില്‍ 36 മണിക്കൂറും ഇസ്രയേലില്‍ 36 മണിക്കൂറുമാണ്. ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ലോകത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ വളരെ കുറഞ്ഞ വേതനമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് അപവാദമായിട്ടുണ്ടാവുകയെന്നും ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ട് 2021-21 വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ നഗരങ്ങളില്‍ നല്ല ശമ്പളമുളള ജോലി ചെയ്യുന്നവര്‍ക്കാണ് ഗ്രാമങ്ങളില്‍ ഉളളവരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതായി വരുന്നത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നത് പുരുഷന്മാര്ക്കാണ് എന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സ്വയം തൊഴില്‍ ചെയ്യുന്ന പുരുഷന്മാര് 48 മണിക്കൂറും സ്ത്രീകള്‍ 37 മണിക്കൂറുമാണ് ആഴ്ചയില്‍ ജോലി ചെയ്യുന്നത്. നഗരങ്ങളില്‍ സ്വയം തൊഴില്‍ ചെയ്യുന്ന പുരുഷന് ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകല് ആഴ്ചയില്‍ 39 മണിക്കൂറുമാണ് ജോലി ചെയ്യുന്നത് എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
