ലോകത്തിലെ ഏറ്റവും ധനികനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പുതിയ വീട് സ്വന്തമാക്കി. വീടിന്റെ വില എത്രയെന്ന് അറിയണ്ടേ? ഒൻപത് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ബെവർലി ഹിൽസ് മാളികയ്ക്കായി 165 മില്യൺ ഡോളർ (1200 കോടി രൂപ) ആണ് ബെസോസ് ചെലവാക്കിയിരിക്കുന്നത്. ലോസ് ഏഞ്ചൽസ് ഏരിയയിലെ ഏറ്റവും വില കൂടിയ വീടാണിത്.
1930 കളിൽ ജാക്ക് വാർണറിനായി രൂപകൽപ്പന ചെയ്ത പ്രോപ്പർട്ടി 1992 ൽ ആർക്കിടെക്ചറൽ ഡൈജസ്റ്റ് വിശേഷിപ്പിച്ചത് "ആർക്കൈറ്റിപ്പൽ സ്റ്റുഡിയോ മുഗൾസ് എസ്റ്റേറ്റ് എന്നാണ്. ജോർജിയൻ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന വീടാണിത്. വാൾനർ എസ്റ്റേറ്റ് വാങ്ങിയ പേര് വെളിപ്പെടുത്താത്ത വ്യക്തിയെക്കുറിച്ച് വാൾസ്ട്രീറ്റ് ജേണൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

ജെഫ് ബെസോസ്, കാമുകി ലോറൻ സാഞ്ചസും ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇങ്കിന്റെ മുൻ മേധാവിയുമായ ലോയ്ഡ് ബ്ലാങ്ക്ഫെയിനുമൊത്തുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ വീടിന്റെ ചിത്രം കാണാവുന്നതാണ്. തന്റെ കാമുകിയ്ക്ക് വേണ്ടിയാണ് ജെഫ് ബെസോസ് ഈ മണിമാളിക സ്വന്തമാക്കിയതെന്നാണ് വിവരം. ജെഫ് ബെസോസും മുൻ ഭാര്യ മക്കെൻസി ബെസോസും 2019ലാണ് വിവാഹമോചനം നേടിയത്.
സുഹൃത്തായ ഡേവിഡ് ജെഫനിൽ നിന്നാണ് ജെഫ് ബെസോസ് വീട് വാങ്ങിയിരിക്കുന്നത്. ലൊസാഞ്ചൽസിലെ തന്നെ ഏറ്റവും വലിയ വിലയ്ക്കാണ് വിൽപ്പന നടന്നതെന്നാണ് സൂചന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
