ലോക കോടീശ്വരൻമാരുടെ മത്സരം ഇന്നും തുടരുന്നു. ആദ്യ സ്ഥാനങ്ങൾക്കായുള്ള യുദ്ധം വർഷങ്ങളായി തുടങ്ങിയതാണ്. ലോകത്തെ കോടീശ്വരൻമാരുടെ മൊത്തം ആസ്തിയും സുപ്രധാനമാണ്. എന്നാൽ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ പല വമ്പൻമാരെയും താഴെയിറക്കാറുണ്ട്. എന്നാൽ വിപണി മൂല്യമുള്ള വമ്പൻമാരാണ് ലോക പട്ടികയിൽ വർഷങ്ങളായി നിലയുറപ്പിച്ചത്. ഇലോൺ മസ്ക്, മാർക്ക്സ് സുക്കൻബർഗ്, ജെഫ് ബെസോസ് തുടങ്ങി ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല.
മെറ്റയുടെ സി.ഇ.ഒ മാർക്ക്സ് സുക്കൻബർഗാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ 20 വർഷത്തോളമായി മെറ്റ എന്ന കമ്പനി ജനപ്രിയ പ്ലാറ്റ്ഫോമായി മാറി. ഓരോ മാസവും 3 ബില്ല്യണിലധികം ആക്ടീവ് യൂസേഴ്സാണ് മെറ്റയിൽ ഉണ്ടാവുന്നത്. ഇത് ചെറിയ കാര്യമല്ല. 20 വർഷമായി വീഴ്ചകളില്ലാതെ മുന്നോട്ട് കുതിക്കുന്ന 1.255 ട്രില്യൺ ഡോളർ മൂല്യമുള്ള മെറ്റയാണ് ലോകത്തെ ഏഴാമത്തെ വലിയ കമ്പനി. ഓരോ വർഷവും സുക്കർബർഗ് തൻ്റെ സമ്പത്ത് 35.8% വർദ്ധിപ്പിക്കുകയാണെങ്കിൽ, 2030-ഓടെ അദ്ദേഹം ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ആകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഈ സ്ഥാന പോരാട്ടത്തിൽ ആദ്യം നിലയുറപ്പിച്ചത് ടെസ്ല, സ്പെയ്സ് എക്സ് സി.ഇ.ഒ എലോൺ മസ്ക് തന്നെയാണ്. 264 ബില്ല്യൺ ആസ്തിയുണ്ട് അദ്ദേഹത്തിന്. ഒറ്റ ട്വീറ്റിൽ തന്നെ ഓഹരി വിപണിയെ ആടിയുലക്കുന്ന മസ്ക് ട്വിറ്റർ തന്നെ സ്വന്തമാക്കി. 4,400 കോടി ഡോളറിനാണ് ആ വമ്പന്‍ ഇടപാട് നടന്നത്. ഇന്ത്യൻ രൂപയുടെ കണക്ക് നോക്കിയാൽ ഏകദേശം 3.36 ലക്ഷം കോടിയാണ്. 2020ൽ കോവിഡ് വന്നതോടെ വിപണി തകർന്നിരുന്നു. എന്നാൽ ഒറ്റ വര്‍ഷം കൊണ്ട് മസ്‌ക് വാരിക്കൂട്ടിയത് 150 ബില്യന്‍ ഡോളറിലധികം വരുമാനമാണ്.
മൂന്നാം സ്ഥാനത്ത് നിലവിൽ ലാരി എലിസൺ ആണ്. ഒറാക്കിൾ കോർപ്പറേഷന്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനും ചീഫ് ടെക്നോളജി ഓഫീസറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആണ് ഇദ്ദേഹം. ഇലക്ട്രോണിക്സ് കമ്പനിയായ ആംപെക്സിൽ ജോലി ചെയ്യുമ്പോഴാണ് എലിസണ് ഡാറ്റാ ബേസ് മാനേജ്മെന്റിൽ താൽപര്യം വരുന്നത്. അതിനു ശേഷമാണ് 1977ൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങിയത്. അതാണ് പിന്നീട് ലോകോത്തര ബ്രാൻഡായ ഒറാക്കിളായി മാറിയത്.

ബ്ലൂംബെർഗ് ബില്ല്യനെയേഴ്സ് ഇൻഡക്സ് പ്രകാരം ലോകത്തെ അതിസമ്പന്നരായ 10 കോടീശ്വരൻമാർ
- ഇലോൺ മസ്ക്
- മാക്സ് സുക്കൻബർഗ്
- ജെഫ് ബെസോസ്
- ബെർനാർഡ് അർനോൾട്ട്
- ലാരി എല്ലിസൺ
- ബിൽ ഗേറ്റ്സ്
- ലാരി പേജ്
- വാരൻ ബുഫെറ്റ്
- സ്റ്റീവ് ബോൾമെർ
- സെർജി ബ്രിൻ
ഇലോൺ മസ്ക്
നിലവിൽ ലോകത്തെ കോടീശ്വരൻമാരുടെ ലിസ്റ്റ് എടുത്താൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇലോൺ മസ്കാണ്. പ്രതിവർഷം 110 ശതമാനമെന്ന നിലയിലാണ് മസ്കിന്റെ സമ്പത്ത് വർദ്ധിക്കുന്നത്.
മാക്സ് സുക്കൻബർഗ്
രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ലോക വിപണിയിൽ ഇന്നും ജനപ്രീതിയുള്ള കമ്പനിയാണ് സുക്കൻബർഗിന്റെ മെറ്റ എന്ന കമ്പനിക്കുള്ളത്. വരും വർഷങ്ങളിൽ ആദ്യ സ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജെഫ് ബെസോസ്
ആദ്യ സ്ഥാനത്ത് കടുത്ത മത്സരം കാഴ്ചവെച്ച ആമസോൺ സ്ഥാപകൻ ജെഫ് ബസോസ് നിലവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 20,440 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
ബെർനാർഡ് അർനോൾട്ട്
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ എൽ.വി.എം.എച്ച് ൻ്റെ സ്ഥാപകനും ചെയർമാനും സിഇഒയുമാണ് ബെർനാർഡ്. 193 ബില്യൺ ഡോളർ ആസ്തിയുണ്ട് അദ്ദേഹത്തിൻ്റെ കമ്പനിക്ക്.
ലാരി എല്ലിസൺ
നിലവിൽ അഞ്ചാം സ്ഥാനത്തേക്ക് ലാരി എല്ലിസൺ നിൽക്കുന്നത്. എലിസൻ്റെ ആസ്തി ഇപ്പോൾ 202.8 ബില്യൺ ഡോളറാണ്.
ബിൽ ഗേറ്റ്സ്
യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകനാണ് ബിൽ ഗേറ്റ്സ്. ഒന്നര പതിറ്റാണ്ടോളമായി ലോകത്തെ ധനികരുടെ പട്ടികയിൽ ഇദ്ദേഹം മുൻ നിരയിലുണ്ട്. 161 ബില്യൺ ഡോളർ ആസ്തിയുണ്ട്.
ലാരി പേജ്
1997 മുതൽ 2001 ഓഗസ്റ്റ് വരെ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ലാരി പേജ്. ഗൂഗിൾ ആരംഭിച്ചപ്പോൾ സെർജി ബ്രിന്നിനൊപ്പം പ്രവർത്തിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് അദ്ദേഹം. 150 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
വാറൻ ബുഫെറ്റ്
അമേരിക്കൻ മൾട്ടിനാഷണൽ കോൺഗ്ലോമറേറ്റ് ഹോൾഡിംഗ് കമ്പനിയായ ബെർക്‌ഷയർ ഹാത്ത്‌വേയുടെ സി.ഇ.ഒ യാണ് വാറൻ ബഫറ്റ്. നിലവിൽ 146 ബില്ല്യൺ ഡോളർ ആസ്തിയാണ് അദ്ദേഹം.
സ്റ്റീവ് ബോൾമെർ
മൈക്രോസോഫ്റ്റിന്റെ മുൻ സി.ഇ.ഒ ആണ് ഇദ്ദേഹം. നിലവിൽ 145 ബില്ല്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
സെർജി ബ്രിൻ
ഗൂഗിളിന്റെ സഹസ്ഥാപകനായ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു സെർജി ബ്രിൻ. പിന്നീട് ഗൂഗിളിന്റെ മാത്യ കമ്പനിയായ ആൽഫബെറ്റ് ഇങ്കിന്റെ പ്രസിഡന്റായിരുന്നു ബ്രിൻ. നിലവിൽ 142 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications