മൊത്തവില സൂചിക ഉയര്‍ന്നു; നവംബറില്‍ പണപ്പെരുപ്പം 14.23% — 12 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്ക്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വില ഉയരുന്ന സാഹചര്യത്തില്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വര്‍ധിക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിടുന്ന വിവരം പ്രകാരം നവംബറില്‍ മൊത്ത പണപ്പെരുപ്പം 14.23 ശതമാനമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യം കാണുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. ഒക്ടോബറില്‍ 12.54 ശതമാനമായിരുന്നു മൊത്തവില കണക്കാക്കിയുള്ള പണപ്പെരുപ്പം; സെപ്തംബറിലാകട്ടെ 10.66 ശതമാനവും.

പോയമാസം പച്ചക്കറികള്‍ക്കൊപ്പം മുട്ട, മാംസം എന്നിവയുടെ വിലയും കൂടുകയുണ്ടായി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മിനറല്‍ എണ്ണ, ലോഹം, ഭക്ഷ്യവസ്തുക്കള്‍, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, രാസവസ്തുക്കള്‍ എന്നിവയുടെ വിലയില്‍ സംഭവിച്ച ഗൗരവമായ വര്‍ധനവാണ് പണപ്പെരുപ്പ നിരക്ക് കുത്തനെ കൂടാനുള്ള പ്രധാന കാരണം.

മൊത്തവില സൂചിക ഉയര്‍ന്നു; നവംബറില്‍ പണപ്പെരുപ്പം 14.23% — 12 വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്ക്!

ഒക്ടോബറിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ നവംബറില്‍ ഇന്ധന, വൈദ്യുത നിരക്കുകള്‍ 37.18 ശതമാനത്തില്‍ നിന്നും 39.81 ശതമാനമായി കൂടി. ഉത്പാദിപ്പിച്ച ഉത്പന്നങ്ങളുടെ വിലയിലും 11.92 ശതമാനം വര്‍ധനവ് കാണാം. ആഗോളതലത്തില്‍ നിര്‍മാതാക്കള്‍ നേരിടുന്ന വിതരണ പ്രതിസന്ധികള്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതും ഉത്പന്നങ്ങളുടെ വിലയില്‍ കാര്യമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിപണിയില്‍ ഡിമാന്‍ഡ് പതിയെ ഉണരുന്നതിനിടെ മൊത്തവില ഉയരുന്നത് ചില്ലറ വിലയിലും പ്രതിഫലിക്കും. ഇതിനകം നിരവധി എഫ്എംസിജി കമ്പനികള്‍ മാര്‍ജിന്‍ സമ്മര്‍ദം കാരണം ഉത്പന്നങ്ങളുടെ വില കൂട്ടിയത് കാണാം.

രാജ്യത്ത് ചില്ലറ പണപ്പെരുപ്പവും സാവധാനം വര്‍ധിക്കുകയാണ്. പോയമാസം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 4.91 ശതമാനമാണ് രേഖപ്പെടുത്തുന്നത്. ഒക്ടോബറില്‍ 4.48 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. നടപ്പു സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി അഞ്ചാം മാസമാണ് ചില്ലറ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിന് താഴെ തുടരുന്നത്. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് ഉയര്‍ന്നെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ചില്ലറ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറില്‍ 6.93 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പണപ്പെരുപ്പം 6 ശതമാനത്തിന് താഴെ പിടിച്ചുനിര്‍ത്തുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. 2026 മാര്‍ച്ച വരെ 2 ശതമാനം വീതം അപ്പര്‍, ലോവര്‍ മാര്‍ജിനുകള്‍ നിശ്ചയിച്ച് ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തില്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപീകരണത്തില്‍ ഉപഭോക്തൃ വില സൂചികയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

ഡിസംബറില്‍ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി പലിശ നിരക്കുകള്‍ പുതുക്കിയിരുന്നില്ല. റീപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരുകയാണ്. തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് കേന്ദ്ര ബാങ്ക് വായ്പാനയത്തില്‍ മാറ്റം വരുത്താത്തത്. നടപ്പു സാമ്പത്തിക വര്‍ഷം ഉപഭോക്തൃ വില സൂചിക ആധാരമാക്കി 5.3 ശതമാനം പണപ്പെരുപ്പം റിസര്‍വ് ബാങ്ക് പ്രവചിക്കുന്നുണ്ട്. രണ്ടാം പാദം 5.1 ശതമാനവും മൂന്നാം പാദം 4.5 ശതമാനവും നാലാം പാദം 5.8 ശതമാനവും വീതം ചില്ലറ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ചില്ലറ പണപ്പെരുപ്പം 5.2 ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നു.

Read more about: inflation
English summary

WPI Inflation Hits 12-Year High Of 14.23 Per Cent In November; Food Prices Hardened In Last Month

WPI Inflation Hits 12-Year High Of 14.23 Per Cent In November; Food Prices Hardened In Last Month. Read in Malayalam.
Story first published: Tuesday, December 14, 2021, 14:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X