ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയത്തിന് ശേഷം, വനിതാ പ്രീമിയർ ലീഗ് 2026 സീസണിന് മുന്നോടിയായി അതിന്റെ ആദ്യത്തെ മെഗാ ലേലം ഇന്ന് നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് ന്യൂഡൽഹിയിലാണ് താരലേലം ആരംഭിക്കുന്നത്. മൊത്തം 277 കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 52 ഇന്ത്യൻ താരങ്ങളും, 66 ക്യാപ്ഡ് വിദേശ താരങ്ങളും, 142 അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങളും, 17 അൺക്യാപ്ഡ് വിദേശ താരങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. അഞ്ച് ടീമുകളിലായി 73 സ്ഥാനങ്ങളിലേക്കാണ് ലേലം നടക്കുന്നത്.
ഇന്ത്യയുടെ ദീപ്തി ശർമ്മ, രേണുക സിംഗ് , ന്യൂസിലൻഡിന്റെ സോഫി ഡെവിൻ, അമേലിയ കെർ, ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോൺ, ഓസ്‌ട്രേലിയയുടെ അലിസ്സ ഹീലി, മെഗ് ലാനിംഗ്, ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡ് എന്നീ താരങ്ങൾ എലൈറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ലേലത്തിനു മുന്നോടിയായി ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികള്‍ നവംബര്‍ 6ന് തന്നെ പുറത്തിറക്കിയിട്ടുണ്ട്.
യുപി വാരിയേഴ്സ്, ഒരു കളിക്കാരിയെ മാത്രമാണ് നിലനിര്‍ത്തിയത്. എന്നാൽ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും അഞ്ച് കളിക്കാരെ വീതം നിലനിര്‍ത്തി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നാല് പേരെ നിലനിര്‍ത്തി. ഗുജറാത്ത് ജയന്റ്സ് രണ്ട് പ്രധാന താരങ്ങളെ നിലനിര്‍ത്തി. ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദനയാണ് വനിതാ പ്രീമിയർ ലീഗിലെ നിലവിലെ വിലപിടിച്ച താരം. 3.4 കോടി രൂപയ്ക്കാണ് 2023ൽ സ്മൃതിയെ ടീമിലെത്തിച്ചത്.

ഓരോ ടീമും നിലനിർത്തിയ കളിക്കാർ ആരെല്ലാം?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു : സ്മൃതി മന്ദാന, എല്ലിസ് പെറി, റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ
മുംബൈ ഇന്ത്യൻസ് : അമൻജോത് കൗർ, ഹർമൻപ്രീത് കൗർ, ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്കൈവർ-ബ്രണ്ട്, ജി കമാലിനി
ഡൽഹി ക്യാപിറ്റൽസ് : ജെമിമ റോഡ്രിഗസ്, ഷഫാലി വർമ, മരിസാൻ കാപ്പ്, അന്നബെൽ സതർലാൻഡ്, നിക്കി പ്രസാദ്
യുപി വാരിയേഴ്‌സ് : ശ്വേത ഷെഹ്‌റാവത്ത്
ഗുജറാത്ത് ജയന്റ്സ് : ആഷ്‌ലി ഗാർഡ്‌നർ, ബെത്ത് മൂണി
ലേലത്തിലെ അടിസ്ഥാന വില
ലേലത്തിലെ ഏറ്റവും ഉയർന്ന അടിസ്ഥാന വില 50 ലക്ഷം രൂപയായിരുന്നു. ഈ തുകയിൽ രജിസ്റ്റർ ചെയ്തത് ആകെ 19 കളിക്കാരാണ്. അതിനു താഴെ 40 ലക്ഷം രൂപയുടെ ലേലമാണ്. ഇതിൽ 40 കളിക്കാരുണ്ട്. തൊട്ടുതാഴെ 88 കളിക്കാർ രജിസ്റ്റർ ചെയ്തത് 30 ലക്ഷം രൂപയുടെ ലേലത്തിനാണ്. 20 ലക്ഷം രൂപയ്ക്ക് 11 കളിക്കാരും, 10 ലക്ഷം രൂപക്ക് 119 കളിക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മെഗാ ലേലം ഇന്ന് ഉച്ചക്ക് ശേഷം ഇന്ത്യൻ സമയം 3.30 മുതൽ ജിയോസ്റ്റാർ ആപ്പിൽ ലൈവായി കാണാം.
ലേലത്തിൽ മലയാളി താരങ്ങളുണ്ടോ?
ലേലത്തിൽ മലയാളി താരങ്ങളായ ആശ ശോഭന, സജന എസ്, ജോഷിത വിജെ, നജ്‌ല നൗഷാദ് തുടങ്ങിയവരും പങ്കെടുക്കും. മലയാളിയായ ജയേഷ് ജോര്‍ജ് WPL ചെയര്‍മാനായ ശേഷമുള്ള ആദ്യ താര ലേലമാണ് ഇന്ന് നടക്കാനിരിക്കുന്നത്. അതിനാൽ മലയാളി കളിക്കാർക്കും മുൻഗണന ലഭിച്ചേക്കാം.
2023നു ശേഷമുള്ള ലേലം
2023ലെ പ്രഥമ ലീഗിന് ശേഷം നടക്കുന്ന ആദ്യത്തെ മെഗാ ലേലമാണിത്. ഫെബ്രുവരി ആദ്യം ഇന്ത്യ ശ്രീലങ്കയുമായി സഹകരിച്ച് ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് നടത്തുന്നതിനാല്‍ വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗ് സീസണ്‍ നേരത്തെ തുടങ്ങാൻ സാധ്യതയുണ്ട്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications