ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് ഷവോമി. ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് കുത്തനെ കുറഞ്ഞകാലത്തും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷവോമി തന്നെ ആയിരുന്നു മുന്നില്‍.
ചൈനീസ് കമ്പനി സ്വന്തമാക്കിയ വലിയ നേട്ടത്തെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത. ഷവോമിയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യന്‍ രൂപയുടെ കണക്കില്‍ പറഞ്ഞാല്‍ ഏതാണ്ട് 7.36 ലക്ഷം കോടി രൂപ വരും ഇത്. വിശദാംശങ്ങള്‍ നോക്കാം...
വന്‍നേട്ടം
100 ബില്യണ്‍ ഡോളര്‍ വിപണിമൂല്യം മറികടക്കുക എന്ന് വച്ചാല്‍ വലിയ നേട്ടം തന്നെയാണ്. രണ്ട് വര്‍ഷം മുമ്പ് കമ്പനി ലിസ്റ്റ് ചെയ്തപ്പോള്‍ ഇതിലും എത്രയോ താഴെ ആയിരുന്നു മൂല്യം.
മൂല്യം കുതിച്ചു
ഓഹരി വിപണിയിലെ കുതിപ്പാണ് ഷവോമിയുടെ വിമപമി മൂല്യത്തില്‍ ഇത്രയും വലിയ വര്‍ദ്ധനയുണ്ടാക്കിയത്. ഹോങ്കോങില്‍ 9.1 ശതമാനം ആണ് ഷവോമിയുടെ മൂല്യം കുതിച്ചുയര്‍ന്നത്. ഹാങ് സെങ് ഇന്‍ഡെക്സില്‍ 13-ാം സ്റ്റോക്ക് ആയി ഷവോമി. അങ്ങനെയാണ് 100 ബില്യണ്‍ ഡോളര്‍ കടന്നത്.
അന്ന് ലക്ഷ്യം വച്ചത്
ഐപിഒയുടെ സമയത്ത് 100 ബില്യണ്‍ ഡോളര്‍ വാല്യുവേഷനില്‍ ലക്ഷ്യം വച്ചിരുന്നു ഷവോമി. എന്നാല്‍ അന്നത് സാധ്യമായില്ല. എങ്കില്‍ പോലും ഇപ്പോള്‍ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തി എന്നത് ചെറിയ കാര്യമല്ല. 2018 ല്‍ ആയിരുന്നു ഷവോമിയുടെ ഐപിഒ.
ഡബിള്‍ 12
ചൈനയിലെ 'ഡബിള്‍ 12' ഷോപ്പിങ് ഫെസ്റ്റിവല്‍ ആണ് ഓഹരി വിപണികളില്‍ ഇത്രയും വലിയ കുതിപ്പുണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ശതമാനത്തോളം ആണ് ഓഹരി വിപണിയിലെ ഈ മാസത്തെ മാത്രം കുതിപ്പ്.
ഷവോമിയെ തുണച്ചത്
ഹാങ് സെങ് ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് ഷവോമിയെ തുണച്ച് എന്നാണ് റ്ിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ ആയിരുന്നു ഷവോമിയെ ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനം വന്നത്. വലിയ നേട്ടമാണ് ഇത് ഉണ്ടാക്കിക്കൊടുത്തത്.
ഷിപ്മെന്റിലും വര്‍ദ്ധന
2020 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഷവോമിയുടെ ആഗോള സ്മാര്‍ട്ട്ഫോണ്‍ ഷിപ്മെന്റ് 46.6 ദശലക്ഷം യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 45.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി ഇതില്‍ നേടിയിരിക്കുന്നത് എന്ന് കാണാം. യൂറോപ്പിലേക്കുള്ള ഷിപ്മെന്റില് 90.7 ശതമാനം ആണ് വളര്‍ച്ച. യൂറോപ്പില്‍ ഷവോമിയ്ക്ക് ഇപ്പോള്‍ വിപണിയില്‍ 18.7 ശതമാനം പ്രാതിനിധ്യമുണ്ട് എന്നാണ് കണക്കുകള്‍.
ചൈനീസ് വിപണിയിലും
ചൈനയിലെ ഷവോമിയുടെ ഹൈന് എന്‍ഡ് ഫോണുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്. 3,000 യുവാന്‍ മുകളില്‍ ആണ് വില എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. യൂറോപ്പില്‍ 300 യൂറോയ്ക്ക് മുകളിലാണ് വില. 2020 ല്‍ 8 ദശലക്ഷം ഹൈ എഎന്ഡ് സ്മാര്‍ട്ട് ഫോണുകളാണ് മൊത്തത്തില്‍ ഷവോമി വിറ്റിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
