ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണായ ഷവോമി രാജ്യത്ത് വിപണി കീഴടക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. രാജ്യത്ത് രണ്ട് നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു ടെലിവിഷന്‍ പ്ലാന്റും തുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഷവോമിയുടെ ടെലിവിഷന്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് ഇന്ത്യയിലാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യ മേധാവിയും ആഗോള വൈസ് പ്രസിഡന്റുമായ മനു ജെയിനാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ഇന്ത്യയില്‍ പ്ലാന്റ് തുറക്കുന്നതോടൊപ്പം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാനുള്ള പദ്ധതിയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു എക്സ്പോര്‍ട്ട് ഹബ്ബായി ഇന്ത്യയെ കാണുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ ഏറ്റവും വലിയ പരിഗണന ഇന്ത്യയിലെ പ്രാദേശിക ബിസ്നസാണെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും കഴിഞ്ഞ വര്‍ഷം മുതല്‍ കയറ്റി അയയ്ക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹരിയാനയില്‍ ഒരു പ്ലാന്റ് ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡിജിബി ഇന്ത്യയുമായി ചേര്‍ന്നാണ് മൊബൈല്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടില്‍ അടുത്ത പ്ലാന്റ് നിര്‍മ്മിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ടെലിവിഷന്‍ പ്ലാന്റ് തെലങ്കാനയില്‍ നിര്‍മ്മിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
