മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായി ഷവോമി. ആപ്പിളിനെ മറികടന്നാണ് ഷവോമി ഈ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവും പ്രാദേശിക എതിരാളിയുമായയ ഹുവാവെയുടെ പിന്‍വാങ്ങലില്‍ നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള സാംസങ്ങിന് ഭീഷണിയായാണ് ഷവോമിയുടെ വളര്‍ച്ച.

കനാലിസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2021 ന്റെ രണ്ടാം പാദത്തില്‍, വില്‍പ്പനയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളാണ് ഷവോമി. ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇപ്പോഴും 19 ശതമാനം വിപണി വിഹിതവുമായി മുന്നില്‍ നില്ക്കുന്നു, അതേ കാലയളവില്‍ 17 ശതമാനം വിപണി വിഹിമാണ് ഷവോമിക്കുള്ളത്.
ലാറ്റിനമേരിക്കയില്‍ ഷവോമിയുടെ കയറ്റുമതി 300 ശതമാനത്തിലധികവും ആഫ്രിക്കയില്‍ 150 ശതമാനവും പടിഞ്ഞാറന്‍ യൂറോപ്പില്‍ 50 ശതമാനവും വര്‍ദ്ധിച്ചു. എംഐ 11 അള്‍ട്രാ പോലുള്ള ലൈന്‍ ഫോണുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയെന്നതാണ് ഷവോമിയുടെ ലക്ഷ്യമെന്ന് കനാലിസ് പറയുന്നു.
എന്നാല്‍ മറ്റ് ചൈനീസ് ബ്രാന്‍ഡുകളായ ഓപ്പോ, വിവോ എന്നിവയില്‍ നിന്ന് വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, സാംസങിനെ മറികടന്ന് ലോകത്തെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാകാന്‍ ഷവോമിക്ക് നല്ല സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വളര്‍ച്ചയില്‍ നിന്നും വ്യക്തമാകുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications