പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി അവരുടെ റെഡ്മി നോട്ട് 15 പ്രോ സീരീസ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും. റെഡ്മി നോട്ട് 15 പ്രോയും റെഡ്മി നോട്ട് 15 പ്രോ പ്ലസും ജനുവരി 29 ന് പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ലോഞ്ചിംഗ് ഇവന്റ് കമ്പനിയുടെ യുട്യൂബ് ചാനലില്‍ തത്സമയം കാണാം. ആഗോള വിപണികളില്‍ ശ്രദ്ധനേടിയ ശേഷമാണ് 15 പ്രോ സീരീസ് രാജ്യത്തെത്തുന്നത്.

സവിശേഷതകള്‍
ഡിസൈനിലും പ്രകടനത്തിലും നിര്‍ണ്ണായക മാറ്റങ്ങളുമായാണ് സീരീസെത്തുന്നത്. 200 എംപി പ്രൈമറി ക്യാമറ സെന്‍സര്‍ മൊബൈല്‍ ഫോട്ടോഗ്രഫിയിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമ്പോള്‍ പരന്ന ഡിസ്പ്ലേ പാനല്‍ പ്രീമിയം ഫിനിഷിംഗ് നല്കുന്നു. ബാറ്ററി സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. സിലിക്കണ്‍ കാര്‍ബണ്‍ ഗ്രേഡ് ബാറ്ററികള്‍ 45W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കും. ചാര്‍ജിംഗ് സൗകര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉപയോഗ ദൈര്‍ഘ്യം ഇത് ഉറപ്പാക്കുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി,ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റുകള്‍, ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ ഹൈപ്പര്‍ഒഎസ് 2.0 സോഫ്റ്റ് വെയര്‍, എന്നിവയിലാണ് പ്രവര്‍ത്തനം.
വില
30,000 രൂപയ്ക്ക് മുകളിലായിരിക്കും റെഡ്മി നോട്ട് 15 പ്രോ സീരീസിന്റെ പ്രാരഭ വില. 200MP ക്യാമറ, നൂതന ബാറ്ററി സാങ്കേതികവിദ്യ, പരിഷ്കരിച്ച ഡിസൈന്‍ എന്നിവ സംയോജിപ്പിച്ച്് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തിളങ്ങാനാണ് ഷവോമിയുടെ ശ്രമം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications