ദില്ലി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവിഡ് പ്രതിരോധത്തിനുളള കൊവിഷീല്‍ഡ് വാക്സിന്റെ നിര്‍മ്മാതാക്കള്‍. അദര്‍ പൂനവാലയ്ക്കുളള സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പതിനൊന്ന് അംഗ സുരക്ഷാ സംഘമാണ് ഇനി മുതല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിക്ക് സുരക്ഷയൊരുക്കുക. സുരക്ഷാ സംഘത്തില്‍ പോലീസുകാര്‍ക്കൊപ്പം ഒന്നോ രണ്ടോ കമാന്‍ഡോകളും ഉണ്ടായിരിക്കും. രാജ്യത്ത് കൊവിഡ് വാക്സിന് നിര്‍മ്മിക്കുന്ന രണ്ട് കമ്പനികളിലൊന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

വാക്സിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍മാണ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്സിന് വില പ്രഖ്യാപിച്ചത്. 18 മുതല്‍ 45 വയസ്സ് വരെ പ്രായമുളളവര്‍ക്കുളള കൊവിഷീല്‍ഡ് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയും ആണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരിന് വാക്സിന് ഡോസ് ഒന്നിന് 150 രൂപയ്ക്കാണ് കമ്പനി നല്‍കുന്നത്.
ഒരു രാജ്യം ഒരേ വാക്സിന് വില എന്ന മുദ്രാവാക്യം ഉയര്‍ത്തി സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വാക്സിന് വിലയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും വാക്സിന് നിര്‍മ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വാക്സിന് വിലയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറവ് വരുത്തിയിരിക്കുകയാണ്. 400 രൂപയില്‍ നിന്നും 300 രൂപയാക്കി വില കുറച്ചതായി അദാര്‍ പൂനവാല അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications