2019 അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇതോടെ ഈ വർഷം തന്നെ നിങ്ങൾ പൂർത്തിയാക്കേണ്ട നിരവധി കാര്യങ്ങളുടെ സമയപരിധികളും അടുത്തിരിക്കുന്നു. ഭാവിയിൽ പിഴ, മറ്റ് പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുന്നതിന് ഇക്കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഡിസംബർ 31അവസാന ദിനമായ ചില സാമ്പത്തിക കാര്യങ്ങൾ താഴെ പറയുന്നവയാണ്.
താമസിച്ച ഐടിആർ ഫയലിംഗ്
ആദായനികുതി റിട്ടേണുകൾ (ഐടിആർ) കഴിഞ്ഞ ഓഗസ്റ്റ് 31ന് മുമ്പ് സമർപ്പിക്കാൻ കഴിയാത്തയാളാണ് നിങ്ങളെങ്കിൽ, കാലതാമസം നേരിട്ട ഐടിആർ ഫയൽ ഇന്ന് നിങ്ങൾക്ക് ഫയൽ ചെയ്യാൻ സാധിക്കും. ഇന്നെങ്കിലും കാലതാമസം നേരിട്ട ഐടിആർ ഫയൽ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് 5,000 രൂപ പിഴയായി ലാഭിക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരം ഡിസംബർ 31 നകം റിട്ടേൺ സമർപ്പിച്ചാൽ 5,000 രൂപ പിഴ നൽകേണ്ടി വരും. എന്നാൽ ഈ സമയപരിധി കൂടി നഷ്‌ടപ്പെടുകയാണെങ്കിൽ, നിങ്ങളുടെ പിഴ 10,000 രൂപ വരെ ഉയരും. അതിനാൽ ഉയർന്ന പിഴ നൽകുന്നത് ഒഴിവാക്കാൻ, ഇന്ന് തന്നെ ഐടിആർ ഫയൽ ചെയ്യുക.
എസ്ബിഐ ഡെബിറ്റ് കാർഡ്
എസ്ബിഐ മാഗ്നെറ്റിക് സ്ട്രൈപ്പ് ഡെബിറ്റ് കാർഡ് ഉള്ളവർക്ക് ഡിസംബർ 31 ന് ശേഷം ഇത് ഉപയോഗിക്കാൻ കഴിയില്ല, കാരണം ഇത്തരം കാർഡുകൾ നാളെ മുതൽ അസാധുവാകും. കാർഡ് തട്ടിപ്പുകൾ ഒഴിവാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇഎംവി ചിപ്പ്, പിൻ അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ് കാർഡുകൾ നിർബന്ധമാക്കിയിരിക്കുകയാണ്. അതിനാൽ, നിങ്ങൾക്ക് പഴയ മാഗ്സ്ട്രൈപ്പ് ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ, ഡിസംബർ 31 ന് ശേഷം പ്രശ്‌നങ്ങൾ നേരിടാതിരിക്കാൻ അത് ഇപ്പോൾ തന്നെ നിങ്ങളുടെ ബാങ്കിൽ പോയി മാറ്റിയെടുക്കുക. ഓൺലൈനായും കാർഡ് മാറ്റിയെടുക്കാം.
അഡ്വാൻസ് ടാക്സുകളുടെ മൂന്നാം ഗഡു
2020-21 മൂല്യനിർണ്ണയ വർഷത്തിലെ മൂന്നാം ഗഡു അഡ്വാൻസ് ടാക്സ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ആണെങ്കിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അഡ്വാൻസ് ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആദായനികുതി വകുപ്പ് ഡിസംബർ 31 ലേക്ക് നീട്ടിയിരുന്നു. സിഎഎയുടെ പ്രതിഷേധവും മറ്റ് പ്രശ്നങ്ങളും കാരണം ഉണ്ടായ അസ്വസ്ഥതകളാണ് ഇതിന് കാരണം. അതിനാൽ, നിങ്ങൾ ഒരു വടക്കുകിഴക്കൻ സംസ്ഥാനത്തിൽ നിന്നുള്ളയാളാണെങ്കിൽ, 2020-21 സാമ്പത്തിക വർഷത്തിലെ മൂന്നാമത്തെ ഗഡു അഡ്വാൻസ് ടാക്സ് അടച്ചിട്ടില്ലെങ്കിൽ, ഇന്നാണ് അവസാന ദിനം.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications