ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ ബോളിവുഡ് എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. സിനിമയുടെ വളർച്ചയും തുടർച്ചയുമെല്ലാം ബോളിവുഡിൽ നിന്നായിരുന്നു. പൃഥ്വിരാജ് കപൂർ, അശോക് കുമാർ, ദിലീപ് കുമാർ അങ്ങനെ എത്രയോ മഹാ നടൻമാരാണ് ബോളിവുഡ് എന്ന സിനിമാ സാമ്രാജ്യത്തിൽ നിന്ന് അരങ്ങൊഴിഞ്ഞത്.
ഇന്ന് ബോളിവുഡിൽ ഒട്ടനവധി താരങ്ങളുണ്ട്. എന്നാൽ പ്രതിഫലത്തിന്റ കാര്യത്തിൽ പല താരങ്ങളും ഏറെ മൂല്യമേറിയതാണ്. 2024ൽ ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന പുരുഷ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം....
1) അക്ഷയ് കുമാർ
33 വർഷമായി ബോളിവുഡ് സിനിമയിൽ നിറസാന്നിധ്യമായി നിൽക്കുന്ന താരമാണ് അക്ഷയ് കുമാർ. ഇദ്ദേഹമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒരു സിനിമയ്ക്ക് 130-150 കോടി വരെയാണ് അക്ഷയ് കുമാർ പ്രതിഫലം വാങ്ങുന്നത്. സൗഗന്ധ് എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ അക്ഷയ് ഇതിനോടകം 150ലധികം സിനിമകളാണ് ചെയ്തത്. 2024ലെ കണക്ക് പ്രകാരം അക്ഷയ് കുമാറിന്റെ മൊത്തം ആസ്തി 2700 കോടി രൂപയാണ്.
2) ഷാരൂഖ് ഖാൻ
ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഇന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് ആക്ടറാണ് ഷാരൂഖ് ഖാൻ. വില്ലൻ കഥാപാത്രങ്ങളിലൂടെ എത്തി നായകനായും ബോളിവുഡിന്റെ ഡോണായും മാറിയ ഷാരൂഖ് 100ലധികം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു. നിലവിലെ കണക്ക് അനുസരിച്ച് 125-135 കോടിയോളമാണ് ഇദ്ദേഹം വാങ്ങിക്കുന്ന പ്രതിഫലം. 2023ലെ പത്താൻ, ജവാൻ എന്നീ സിനിമകൾ വമ്പൻ ഹിറ്റായിരുന്നു. 2024ലെ കണക്ക് പ്രകാരം ഷാരൂഖ് ഖാന്റെ മൊത്തം ആസ്തി 7300 കോടിയാണ്.
3) സൽമാൻ ഖാൻ
ബോളിവുഡിലെ താരമൂല്യമുള്ള അഭിനേതാക്കളിൽ സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുണ്ട്. 36 വർഷമായി ബോളിവുഡ് സിനിമകളിൽ സൽമാൻ ഖാൻ പ്രവർത്തിക്കുന്നു. നിലവിലെ കണക്ക് അനുസരിച്ച് ഓരോ സിനിമയ്ക്കും 110-120 കോടിയോളമാണ് ഇദ്ദേഹം പ്രതിഫലം വാങ്ങുന്നത്. സിനിമാ അഭിനയത്തിനു പുറമേ ബിഗ്ബോസ് അവതരിപ്പിക്കുന്നതും സൽമാൻ തന്നെ. 2023ൽ ഇറങ്ങിയ ടൈഗർ 3 വമ്പൻ ഹിറ്റായിരുന്നു. 2024ലെ കണക്കനുസരിച്ച് ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 2,900 കോടിയാണ്.
4) ആമിർ ഖാൻ
ബോളിവുഡിലെ മികച്ച അഭിനേതാവും നിർമാതാവും സംവിധായകനുമാണ് ആമിർ ഖാൻ. വേറിട്ട സിനിമകളും കഥാപാത്രങ്ങളുമാണ് ആമിർ സിനിമകളുടെ പ്രത്യേകത. അഭിനയരംഗത്ത് എത്തിയിട്ട് 30 വർഷത്തിനു മുകളിലായി. 4 ദേശീയ പുസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകളും കരസ്ഥമാക്കി. ഓരോ സിനിമക്കും ഇദ്ദേഹം ഏകദേശം 100-120 കോടിയാണ് പ്രതിഫലം വാങ്ങുന്നത്. നിലവിൽ ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 1862 കോടിയാണ്.

5) ഹൃത്വിക് റോഷൻ
ആക്ഷൻ സിനിമകളുടെ ഒരു ഫുൾ പാക്കേജാണ് ഹൃത്വിക് റോഷൻ. കഹോ ന പ്യാർ ഹേ എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറിയത്. ഈ വർഷം പുറത്തിറങ്ങിയ ഫൈറ്റർ എന്ന ചിത്രമാണ് അവസാനം റിലീസ് ചെയ്തത്. ഇദ്ദേഹം ഓരോ സിനിമക്കും ഏകദേശം 90-100 കോടിയാണ് പ്രതിഫലം വാങ്ങുന്നത്. 2024ലെ കണക്കനുസരിച്ച് ഹൃത്വിക് റോഷന്റെ മൊത്തം ആസ്തി 3100 കോടി രൂപയാണ്.
6) രൺബീർ കപൂർ
ബോളിവുഡ് സിനിമയിലെ മുൻനിര അഭിനേതാക്കളിൽ ഒരാളാണ് രൺബീർ കപൂർ. 17 വർഷമായി സിനിമാ രംഗത്തുള്ള രൺബീർ ഏകദേശം 30ഓളം സിനിമകളിൽ രൺബാർ അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഓരോ സിനിമക്കും 80-90 കോടിയോളമാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം. 2024ലെ കണക്ക് പ്രകാരം ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 345 കോടിയാണ്.
7) രൺവീർ സിംഗ്
വില്ലനായും നായകനായും ബോളിവുഡിൽ തിളങ്ങുന്ന താരമാണ് രൺവീർ. അഭിനയം പോലെ അദ്ദേഹം ഫാഷൻ സെൻസും ആളുകൾക്ക് ഇഷ്ടമാണ്. ഓരോ സിനിമക്കും ഏകദേശം 70-80 കോടിയാണ് പ്രതിഫലം വാങ്ങുന്നത്. 2024ലെ കണക്ക് നോക്കിയാൽ ഏകദേശം 245 കോടിയാണ് ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി.
8) അജയ് ദേവ്ഗൺ
ആക്ഷൻ സിനിമകളിലൂടെ തിളങ്ങുന്ന താരമാണ് അജയ് ദേവ്ഗൺ. 1991 മുതൽ അജയ് ദേവ്ഗൺ ബോളിവുഡ് സിനിമകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഏകദേശം 65-75 കോടി വരെയാണ് ഇദ്ദേഹം സിനിമക്കു വേണ്ടി വാങ്ങുന്ന പ്രതിഫലം. അഭിനയത്തിനു പുറമേ നിർമാണ രംഗത്തും സംവിധാനത്തിലും അജയ് പ്രവർത്തിക്കുന്നു. 2024ലെ കണക്ക് നോക്കിയാൽ 427 കോടിയാണ് മൊത്തം ആസ്തി.
9) ടൈഗർ ഷ്രോഫ്
ബോളിവുഡിന്റെ സ്വന്തം ജാക്കി ഷ്രോഫിന്റെ മകനാണ് ടൈഗർ ഷ്രോഫ്. ആക്ഷൻ സിനിമകളിൽ മാത്രം അഭിനയിച്ച് കൈയടി നേടുന്ന താരമാണ് ടൈഗർ. ഓരോ സിനിമക്കും 50-60 കോടിയാണ് ടൈഗർ ഷ്രോഫ് പ്രതിഫലം വാങ്ങുന്നത്. 2024ലെ കണക്ക് അനുസരിച്ച് ഏകദേശം 246 കോടിയാണ് ടൈഗറിന്റെ മൊത്തം ആസ്തി.
10) വരുൺ ധവാൻ
സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് വരുൺ ധവാൻ. ബേബി ജോൺ എന്ന സിനിമയാണ് വരുൺ ധവാന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ബോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളിൽ വരുൺ ധവാനും ഉൾപ്പെടുന്നു. ഇദ്ദേഹം ഓരോ സിനിമക്കും 45-50 കോടിയോളമാണ് പ്രതിഫലം വാങ്ങുന്നത്. 2024ലെ കണക്കനുസരിച്ച് ധവാന്റെ മൊത്തം ആസ്തി 381 കോടിയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
