ഒരു സാമ്പത്തിക സേവന ദാതാവ് എന്ന നിലയിൽ ബാങ്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ബാങ്കുകള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അത്രമേല്‍ സ്വാധീനം ചെലത്തുന്നുണ്ട്. രാജ്യത്ത് പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമായി നിരവധി ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖല കൂടിയാണ് ബാങ്കിംഗ് രംഗം. സാമ്പത്തിക സുരക്ഷ ബാങ്കിലൂടെ എന്ന വിശ്വാസമാണ് ഈ ധനകാര്യ സ്ഥാപനത്തെ ഇത്രയും വളരാന ഇടയാക്കിയ വസ്തുത.
ഇന്ത്യയിൽ വിവിധ ബാങ്കുകളുണ്ട്. ഓരോന്നും വ്യത്യസ്ത നേട്ടങ്ങളാണ് നൽകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്.ബി.ഐ. എന്നാൽ അതുപോലെ മികച്ച ബാങ്കുകൾ വേറയുമുണ്ട്.
ഇന്ത്യയിലെ മികച്ച 10 ബാങ്കുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം....
1. എച്ച്.ഡി.എഫ്.സി ബാങ്ക്....
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്.ഡി.എഫ്.സി ഒരു സ്വകാര്യ ബാങ്കാണ്. 1994ൽ മുംബൈ ആസ്ഥാനമായി ആരംഭിച്ച എച്ച്.ഡി.എഫ്.സിയ്ക്ക് ഇന്ത്യയിലുടനീളം ഇന്ന് 8,344 ബ്രാഞ്ചുകളാണ് പ്രവർത്തിക്കുന്നത്. ആസ്തിയുടെ കാര്യത്തിൽ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്ക് കൂടിയാണ് ഇത്. 2024 ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം എച്ച്.ഡി.എഫ്.സിയുടെ ഈ വർഷത്തെ വരുമാനം 42.247 ബില്യൺ ആണ്.

2. ഐ.സി.ഐ.സി.ഐ ബാങ്ക്
ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ബാങ്കാണ് ഐ.സി.ഐ.സി.ഐ. ഇന്റ്സ്ട്രിയൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നാണ് ഇതിന്റെ പൂർണ രൂപം. ഇതും ഒരു സ്വകാര്യ ബാങ്ക് തന്നെയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഈ വർഷത്തെ വരുമാനം 236,037 കോടി രൂപയാണ്. ഇന്ത്യയിലുടനീളം ഐ.സി.ഐ.സി.ഐ ബാങ്ക് 6,613 ബ്രാഞ്ചുകളുണ്ട്. മാത്രമല്ല 11 രാജ്യങ്ങളിലും ബ്രാഞ്ചുകളുണ്ട്.
3. എസ്.ബി.ഐ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്.ബി.ഐ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ബി.ഐ സ്ഥാപിച്ചത് 1955ലാണ്. ലോകത്തിന്റെ വലിയ ബാങ്കുകളിൽ 483ം സ്ഥാനത്തുള്ള എസ്.ബി.ഐ തന്നെ. മാത്രമല്ല ഏകദേശം 2,50,000 ജോലിക്കാരുള്ള ഇന്ത്യയിലെ വലിയ സ്ഥാപനങ്ങളിൽ 10ാം സ്ഥാനത്തുള്ളതും എസ്.ബി.ഐ ആണ്. നിലവിൽ 4.39 ലക്ഷം കോടി രൂപയാണ് വരുമാനം.
4. ആക്സിസ് ബാങ്ക്
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. മുംബൈ ആസ്ഥാനമായ ആക്സിസ് ബാങ്ക് ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ബാങ്കിംഗ് കമ്പനിയാണ്. ബാങ്കിന്റെ ഈ വർഷത്തെ വരുമാനം 137,989 കോടി രൂപയാണ്.
5. കൊടക് മഹീന്ദ്ര ബാങ്ക്
ഇതൊരു സ്വകാര്യ ബാങ്കാണ്. പേഴ്സണൽ ഫിനാൻസ്, ലൈഫ് ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് തുടങ്ങി നിരവധി മേഖലകളിലും കൊടക് മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ട്. കമ്പനിയുടെ നിലവിലെ വരുമാനം 94,274 കോടി രൂപയാണ്. മുംബൈയിലാണ് കൊടക് മഹീന്ദ്രയുടെ ആസ്ഥാനം.
6. ഇൻഡസ്ഇൻഡ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ഇൻഡസ്ഇൻഡ്. 1994ലാണ് ഈ ധനകാര്യ സ്ഥാപനം ആരംഭിച്ചത്. 2024 ജൂൺ വരെയുള്ള കണക്ക് പ്രകാരം 41 മില്യൺ ഉപഭോക്താക്കളാണ് ഇൻഡസ്ഇൻഡ് ബാങ്കിനുള്ളത്. ഈ വർഷത്തെ ഇതുവരെയുള്ള ബാങ്കിന്റെ വരുമാനം 55,144 കോടി രൂപയാണ്.
7. ബാങ്ക് ഓഫ് ബറോഡ
ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. 1908ൽ ഗുജറാത്തിൽ സ്ഥാപിതമായ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇന്ത്യയിലുടനീളം 9,693ലധികം ബ്രാഞ്ചുകളുണ്ട്. നിലവിൽ 1.4 ലക്ഷം കോടിയാണ് ഈ വർഷത്തെ കണക്ക് പ്രകാരം ബാങ്കിന്റെ വരുമാനം.
8. പഞ്ചാപ് നാഷണൽ ബാങ്ക്
ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ ബാങ്കായ പഞ്ചാപ് നാഷണൽ ബാങ്ക് 1894നാണ് ആരംഭിക്കുന്നത്. ഇപ്പോൾ 180 മില്യണിലധികം ഉപഭോക്താക്കളുണ്ട്. ഇന്ത്യയ്ക്ക് പുറത്തും പഞ്ചാപ് നാഷണൽ ബാങ്കിന് ബ്രാഞ്ചുകളുണ്ട്. ഈ വർഷത്തെ കണക്ക് പ്രകാരം 1.22 ലക്ഷം കോടിയാണ് വരുമാനം.

9. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഒരു വലിയ പൊതുമേഖലാ ബാങ്കാണിത്. 1919ൽ മുംബൈ ആസ്ഥാനമായി ആരംഭിച്ച യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മൊത്തം 8,473 ബ്രാഞ്ചുകളുണ്ട്. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ കണക്ക് പ്രകാരം ബാങ്കിന്റെ വരുമാനം 32,812.12 കോടി രൂപയാണ്.
10. കാനറാ ബാങ്ക്
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ് കാനറാ ബാങ്ക്. 1906ൽ ആരംഭിച്ച കാനറാ ബാങ്കിന് ഏകദേശം 9,658 ബ്രാഞ്ചുകളുണ്ട്. 2024ലെ കണക്ക് അനുസരിച്ച് കാനറാ ബാങ്കിന്റെ വരുമാനം 139,165 കോടി രൂപയാണ്.


Click it and Unblock the Notifications