മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ഏറ്റവും മികച്ച ഫീച്ചറുകളും മോഡലുകളുമെല്ലാം നിങ്ങൾ ശ്രദ്ധിക്കാറില്ലേ? എല്ലാ വർഷവും മൊബൈൽ ഫോണുകളിൽ പല തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാറുണ്ട്. വില കുറയുകയും ഉയരുകയും ചെയ്യാറുണ്ട്. ഈ വർഷം അവസാനിക്കാറാവുമ്പോൾ 2025ൽ ഏറ്റവും ഉയർന്ന നിരക്കിൽ മാർക്കറ്റിലെത്തിയ മൊബൈൽ ഫോണുകൾ ഏതാണെന്ന് അറിയാം. ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങി നിരവധി മുൻനിര ബ്രാൻഡുകളാണ് പ്രധാനമായും ഉയർന്ന തുകയുള്ള പ്രീമിയം മോഡലുകൾ വിപണിയിലെത്തിച്ചത്. ഓരോന്നിനെ കുറിച്ചും വിശദമായി അറിയാം;
സാംസങ് ഗാലക്‌സി S25 അൾട്രാ
സാംസങ് ഗാലക്‌സി S25 അൾട്ര എന്ന പ്രീമിയം ഫോണിന് 6.9 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2X ഡിസ്‌പ്ലേയും, 120 ഹെർട്‌സ് റിഫ്രഷ് റേറ്റും, 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സാംസങ് മൊബൈലിന് 200 എംപി പ്രൈമറി ഷൂട്ടർ ഉൾപ്പെടെ ക്വാഡ് റിയർ ക്യാമറയും ഉൾക്കൊള്ളുന്നു. ഈ ഫോണിൻ്റെ വില 1,29,999 രൂപയാണ്.
ഐഫോൺ 17 പ്രോ മാക്സ്
ഐഫോൺ 17 പ്രോ മാക്‌സ് ഏതൊരു വ്യക്തിയുടെയും സ്വപ്നമായിരിക്കും. 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയും, 120Hz റിഫ്രഷ് റേറ്റുമുള്ള ഈ മോഡൽ 3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള ആപ്പിൾ A19 പ്രോ ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. 48MP പ്രൈമറി സെൻസർ, 48MP ടെലിഫോട്ടോ സെൻസർ, 48MP അൾട്രാ വൈഡ് ആംഗിൾ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയും ഈ ഫോണിൻ്റെ പ്രത്യേകതയാണ്. വിപണിയിൽ ഇപ്പോൾ 1,49,900 രൂപയാണ് ഈ സീരീസിൻ്റെ വില.

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ്
ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് എന്ന സീരീസിന് 8 ഇഞ്ച് മടക്കാവുന്ന LTPO OLED പാനലും, 120Hz റിഫ്രഷ് റേറ്റും, 3000 nits പീക്ക് ബ്രൈറ്റ്നസും ഉണ്ട്. 6.4 ഇഞ്ച് കവർ ഡിസ്പ്ലേയും ഇതിൽ ഉൾപ്പെടുന്നു. ഗൂഗിൾ ടെൻസർ G5 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോൺ ആൻഡ്രോയിഡ് 16 ൽ പ്രവർത്തിക്കുന്നു. നിലവിൽ ഈ ഗൂഗിൾ പിക്സലിൻ്റെ വിപണി വില 1,79,999 രൂപയാണ്.
ഓപ്പോ ഫൈൻഡ് X9 പ്രോ
6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റുമുള്ള ഓപ്പോ ഫൈൻഡ് X9 പ്രോ സീരീസിൽ മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറാണ് പ്രവർത്തിക്കുന്നത്. 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും ഈ സീരീസിൻ്റെ പ്രത്യേകതയാണ്. വില 109,999 രൂപയാണ്.
വിവോ എക്സ് 300 പ്രോ
വിവോ എക്സ് 300 പ്രോ സീരീസിൽ 200 MB പ്രൈമറി ഷൂട്ടർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും, 6510mAh ബാറ്ററിയും 90W വയർഡ്, 40W വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉണ്ട്. 3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറിലാണ് ഈ മൊബൈൽ പ്രവർത്തിക്കുന്നത്. നിലവിൽ 109,999 രൂപയാണ് വിപണി വില.
ഈ 5 സ്മാർട്ട് ഫോണുകൾക്കും 1 ലക്ഷത്തിന് മുകളിലാണ് വില. ഐഫോണിനേക്കാളും ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് സീരീസിനാണ് വിപണി വില കൂടുതൽ. 2026 എത്തുമ്പോൾ ഇവയുടെ വിലയിൽ വമ്പൻ കുതിപ്പ് സംഭവിക്കുമോ?
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications