2025-ൽ വേറിട്ട ഒട്ടനവധി സിനിമകളാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. ഭാഷാഭേദമന്യേ ബോക്സ് ഓഫീസിൽ നിരവധി സിനിമകൾ വിജയം കൈവരിച്ചു. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലായി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ചെറിയ ബഡ്ജറ്റിൽ എത്തിയ ചിത്രങ്ങളും ഒരുപോലെ ഇത്തവണ ശ്രദ്ധ നേടി. 2025 അവസാനിക്കാറാവുമ്പോൾ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മികച്ച 10 ഇന്ത്യൻ സിനിമകൾ ഏതെല്ലാമെന്ന് നോക്കിയാലോ?
1. കാന്താര: എ ലെജൻഡ് - ചാപ്റ്റർ 1
ഋഷഭ് ഷെട്ടിയുടെ കാന്താര: എ ലെജൻഡ് - ചാപ്റ്റർ 1 എന്ന കന്നട ചിത്രമാണ് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. വേൾഡ് വൈഡ് കണക്കുകൾ പ്രകാരം 853.4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. അതായത് ഇന്ത്യയിൽ മാത്രം 622.5 കോടി രൂപ കളക്ഷൻ നേടി. 130 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകശ്രദ്ധ നേടി. ചിത്രത്തിൽ ഋഷഭ് ഷെട്ടിക്കൊപ്പം രുഗ്മിണി വസന്ത്, ജയറാം തുടങ്ങിയ താരങ്ങളും അണിനിരന്നു.
2. ഛാവ
വിക്കി കൗശൽ, അക്ഷയ് ഖന്ന, രാഷ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് ഛാവ. മറാത്ത സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഔറംഗസേബിന്റെ സൈന്യങ്ങൾക്കെതിരായ സാംബാജി മഹാരാജിന്റെ ചെറുത്തുനിൽപ്പിനെ കുറിച്ച് ചർച്ച ചെയ്യുന്നു. വേൾഡ് വൈഡ് കണക്കുകൾ പ്രകാരം 808.7 കോടി രൂപ കളക്ഷൻ നേടി. അതിനാൽ 2025ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് ഛാവ.
3. സയാര
മോഹിത് സൂരി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയാണ് സയാര. 50 കോടി രൂപയിൽ നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ 575.8 കോടി രൂപ നേടി. അഹാൻ പാണ്ഡെയും അനീത് പദ്ദയും അഭിനയിച്ച ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചു.

4. കൂലി
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തിയ കൂലി എന്ന തമിഴ് ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നില്ല. എന്നിരുന്നാലും 350 കോടി രൂപയുടെ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം 516.7 കോടി രൂപ കളക്ഷൻ നേടി. നാഗാർജുന, സൗബിൻ ഷാഹിർ, സത്യരാജ് തുടങ്ങി വലിയ താരനിരയിൽ വന്ന ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു കൂലി.
5. വാർ 2
ഋത്വിക് റോഷനും ജൂനിയർ എൻടിആറും ആദ്യമായി ഒന്നിച്ച ഹിന്ദി ചിത്രമാണ് വാർ 2. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്തിട്ടും ചിത്രം പരാജയപ്പെട്ടു. 400 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ആഗോള തലത്തിൽ 360.7 കോടി രൂപ മാത്രമാണ് നേടിയത്.
6. മഹാവതാർ നരസിംഹ
40 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ആനിമേറ്റഡ് ഇതിഹാസ ചിത്രമാണ് മഹാവതാർ നരസിംഹ. എന്നാൽ ആഗോളതലത്തിൽ 326.1 കോടി രൂപ ചിത്രം നേടി.
7. ലോകാ ചാപ്റ്റർ വൺ: ചന്ദ്ര
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളം ചിത്രമായ ലോകാ ചാപ്റ്റർ വൺ: ചന്ദ്ര ഈ വർഷത്തെ വമ്പൻ ഹിറ്റായി മാറി. ഇതിനോടകം ചിത്രം ലോകമെമ്പാടുമായി 302.1 കോടി രൂപ നേടി. കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ലോക മലയാള സിനിമയിലെ നാഴികക്കല്ലായി മാറി.
8. ഒജി
പവൻ കല്യാൺ നായകനായി എത്തിയ ഗ്യാങ്സ്റ്റർ ഡ്രാമയാണ് ഒജി. പവൻ കല്യാണിൻ്റെ ഒരു കം ബാക്ക് ചിത്രം എന്ന നിലയിൽ ഒജി ഏറെ ശ്രദ്ധ നേടി. മാത്രമല്ല ആഗോള തലത്തിൽ ചിത്രം 298.1 കോടി രൂപ വരുമാനം നേടി.
9. ഹൗസ്ഫുൾ 5
ഹിന്ദിയിലെ കോമഡി ചിത്രമായ ഹൗസ്ഫുൾ 5 കാര്യമായ വിജയം കൈവരിച്ചില്ല. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, നാനാ പടേക്കർ, ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രം 292.5 കോടി രൂപയാണ് കളക്ഷൻ നേടിയത്.
10. L2: എമ്പുരാൻ
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച എമ്പുരാൻ ഈ ലിസ്റ്റിൽ പത്താം സ്ഥാനത്ത് ഉണ്ട്. ചിത്രം ചർച്ച ചെയ്ത വിഷയം മൂലം ഇന്ത്യയിലുടനീളം വിവാദം സൃഷ്ടിച്ചെങ്കിലും എമ്പുരാൻ ഹിറ്റായി മാറി. ആഗോളതലത്തിൽ 268.1 കോടി രൂപ കളക്ഷൻ നേടി
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications