YEAR END 2025: മലയാള സിനിമയിലെ 'വിലയേറിയ' താരങ്ങൾ: ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 നടൻമാർ ഇതാ
മലയാള സിനിമ വിപ്ലവകരമായ വളർച്ചയിലേക്ക് എത്തിയിരിക്കുന്നു. വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളും, രസകരമായ ആവിഷ്കാരവുമെല്ലാം ലോക ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രി ആയിരുന്ന ബോളിവുഡ് പോലും മലയാളത്തിൻ്റെ വളർച്ചയിൽ അത്ഭുതപ്പെടുന്നുണ്ട്.
മറ്റു ഭാഷകളെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ് മലയാളത്തിലുള്ളത്. മറ്റു താരങ്ങൾ 100ഉം 150ഉം കോടി വാങ്ങിക്കുമ്പോൾ മലയാളത്തിലെ മുൻനിര താരങ്ങൾ എത്ര രൂപ വാങ്ങിക്കാറുണ്ടെന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ? ബിസിനസ് കണക്ട് ഇന്ത്യ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 2025ലെ കണക്ക് പ്രകാരം, മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 നടൻമാരുടെ ലിസ്റ്റ് പരിശോധിക്കാം;
1. മോഹൻലാൽ
ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കാവുന്ന മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ. 40 വർഷത്തിലേറെ അഭിനയ രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന താരം 400-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്ന മോഹൻലാൽ അഭിനയത്തിനു പുറമേ സംവിധാനം, നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു സിനിമക്ക് വേണ്ടി ഏകദേശം 6-8 കോടി വരെയാണ് വാങ്ങുന്നത്.
2. മമ്മൂട്ടി
മലയാള സിനിമയുടെ വല്യേട്ടൻ, മലയാളികളുടെ സ്വന്തം മമ്മൂക്ക. അഭിനയത്തോടുള്ള ഭ്രാന്തമായ ആവേശമാണ് ഇന്നും അദ്ദേഹത്തെ സിനിമയിൽ നിലനിർത്തുന്നത്. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ മമ്മൂട്ടിക്കാണ് ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. 50 വർഷത്തോളമായി അഭിനയ രംഗത്തുള്ള മമ്മൂട്ടി ഒരു സിനിമക്ക് വേണ്ടി വാങ്ങുന്നത് ഏകദേശം 5-7 കോടി വരെയാണ്.

3. പൃഥ്വിരാജ് സുകുമാരൻ
അഭിനയം, നിർമ്മാണം, സംവിധാനം, വിതരണം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയിൽ അപ്രതീക്ഷിതമായി എത്തിയ ശേഷം പിന്നീട് അദ്ദേഹത്തിൻ്റെ കരിയർ വളർച്ച ആരെയും അസൂയപ്പെടുന്നതായിരുന്നു. ഇന്ന് സൗത്ത് ഇന്ത്യൻ സിനിമകളിൽ പലതും നിർമ്മിക്കുന്നത് ഇദ്ദേഹത്തിൻ്റെ നിർമ്മാണ കമ്പനിയാണ്. നന്ദനം എന്ന മലയാള ചിത്രത്തിലൂടെ എത്തിയ പൃഥ്വിരാജ് ഒരു സിനിമക്ക് വേണ്ടി ഏകദേശം 4-6 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.
4. ദുൽഖർ സൽമാൻ
മലയാള സിനിമയിലൂടെ തുടങ്ങി ഇപ്പോൾ തെലുഗു, തമിഴ്, ഹിന്ദി ചിത്രങ്ങളിലെ നിറ സാന്നിധ്യമായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി തൻ്റേതായ ഒരു ഐഡൻ്റിറ്റി സൃഷ്ടിക്കാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഇദ്ദേഹത്തിൻ്റെ ഒരു വിതരണ കമ്പനിയും ഉണ്ട്. നിലവിൽ 3-5 കോടി വരെയാണ് ഇദ്ദേഹം ഒരു സിനിമക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം.
5. ഫഹദ് ഫാസിൽ
കണ്ണു കൊണ്ട് അഭിനയിച്ച് വിസ്മയിപ്പിക്കുന്ന ഒരു താരമാണ് ഫഹദ് ഫാസിൽ എന്നാണ് പലരുടെയും അഭിപ്രായം. മലയാള സിനിമ ഇതുവരെ കണ്ട നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടായിരുന്നു ഫഹദിൻ്റെ വളർച്ചയും. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏകദേശം 3-4.5 കോടി വരെയാണ് ഇദ്ദേഹം ഒരു സിനിമക്ക് വേണ്ടി പ്രതിഫലം വാങ്ങുന്നത്.
6. ടൊവിനോ തോമസ്
യുവ നടൻമാരിൽ ഏറ്റവും തിരക്കേറിയ താരമാണ് ടൊവിനോ തോമസ്. പ്രധാനമായും മലയാള സിനിമയിലാണ് ഇദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ചില തമിഴ് ചിത്രത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. മിന്നൽ മുരളി പോലൊരു സൂപ്പർഹീറോ ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചപ്പോൾ ടൊവിനോ എന്ന താരത്തിൻ്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ലായി ആ സിനിമ മാറി. ഇപ്പോഴും സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ടൊവിനോ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് ഏകദേശം 2.5-4 കോടി രൂപയാണ്.
7. ജയസൂര്യ
കോമഡി ചിത്രങ്ങളിലൂടെ ഒരു മുൻനിര താരത്തിലേക്ക് എത്താൻ വർഷങ്ങളുടെ അധ്വാനം തന്നെയാണ് ജയസൂര്യ നടത്തിയത്. നിരവധി വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ആദ്യത്തെ ബിഗ് ബജറ്റ് ചിത്രമായ കത്തനാരിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒരു സിനിമക്ക് വേണ്ടി ജയസൂര്യ വാങ്ങുന്ന പ്രതിഫലം ഏകദേശം 2-3 കോടി വരെയാണ്.
8. കുഞ്ചാക്കോ ബോബൻ
20 വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. അദ്ദേഹം ഒരു ചോക്ളേറ്റ് ബോയ് എന്ന ഇമേജിൽ നിന്നും ഒരു നടൻ എന്ന ലേബലിലേക്ക് എത്തിയത് വർഷങ്ങൾ കൊണ്ടാണ്. വേറിട്ട കഥാപാത്രങ്ങളും സിനിമകളുമാണ് കുഞ്ചാക്കോ ബോബൻ്റെ പ്രത്യേകത. മലയാളത്തിൽ മാത്രം 100ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഒരു സിനിമക്ക് വേണ്ടി ഏകദേശം 2-3 കോടി രൂപ വരെ വാങ്ങുന്നുണ്ട്.
9. ആസിഫ് അലി
യുവ നടൻമാരിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന താരമാണ് ആസിഫ്അലി. ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി പുരസ്കാരം ആസിഫ് അലി സ്വന്തമാക്കി. പല തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്. തുടക്കം തന്നെ വില്ലൻ വേഷത്തിലൂടെ എത്തിയെങ്കിലും പിന്നീട് അദ്ദേഹത്തിൻ്റെ വളർച്ച അപ്രതീക്ഷിതമായിരുന്നു. അഭിനയത്തിനൊപ്പം അദ്ദേഹത്തിന് ഒരു നിർമ്മാണ കമ്പനിയുമാണ്. ഇപ്പോൾ ഒരു സിനിമക്ക് വേണ്ട് ഏകദേശം 1.5-2.5 കോടി രൂപ വരെയാണ് ആസിഫ് അലി വാങ്ങുന്നത്.
10. നിവിൻ പോളി
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തരംഗം സൃഷ്ടിച്ച ഒരു താരമാണ് നിവിൻ പോളി. ഇപ്പോൾ തുടർച്ചയായി സിനിമകളിൽ കാണുന്നില്ലെങ്കിലും നിവിൻ പോളി എന്ന താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. യുവാക്കളുടെ പ്രിയപ്പെട്ട നിവിൻ പോളി ഒരു സിനിമക്ക് വേണ്ടി ഏകദേശം 1.5-2.5 കോടി വരെയാണ് വാങ്ങുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


