കേരളത്തിൽ മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇത് ഒരേ സമയം ജനങ്ങൾക്കിടയിൽ ഭീതിയും പരത്തുന്നു. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. മിന്നലോടുകൂടിയ മഴ മുന്നറിയിപ്പിനൊപ്പം 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ അലയടിക്കുന്നതിനാൽ കടലാക്രമണം സംഭവിച്ചേക്കാമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഈ വേനൽ മഴക്കൊപ്പം ചൂടും ഉയരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഉഷ്ണ തരംഗം ഇത്തവണ കൂടുതൽ ദിവസം നീണ്ടുനിൽക്കുമെന്നാണ് ഐഎംഡി മുന്നറിയിപ്പ് നൽകുന്നത്. ഐഎംഡി കണക്ക് പ്രകാരം സാധാരണയിൽ കൂടുതൽ വേനൽമഴ ലഭിച്ചിട്ടുണ്ടെങ്കിലും ഉഷ്ണം ഉയരാനുള്ള സാധ്യത കൂടുതലാണ്.

കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർകോടും കൂടുതൽ മഴ ചെയ്തത് കണ്ണൂർ,കോഴിക്കോട്, പാലക്കാട്, ജില്ലകളിലുമാണ്. ഇന്ന് കന്യാകുമാരി തീരത്തും ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലകൾക്കും കടലാക്രമണങ്ങൾക്കും ഇത് കാരണമായേക്കാം. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും ശ്രദ്ധിക്കുക. പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കിയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു. 

കേരളത്തിൽ മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടലാക്രമണ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അൽപം ജാഗ്രത പാലിയ്ക്കേണ്ടിയിരിക്കുന്നു. ഓരോ കാര്യങ്ങളും വിശദമായി നോക്കാം;

1. കടലാക്രമണം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളിൽ നിന്ന് വിട്ട് നിൽക്കണം, ഒപ്പം അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കുക.

2. നിലവിലെ സാഹചര്യത്തിൽ കടൽ ക്ഷുഭിതമായി നിൽക്കുകയാണ് എങ്കിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കാതിരിക്കുക.

3. കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലയും പ്രവചിക്കുന്നതിനാൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ അത് ഒഴിവാക്കുക.

4. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് പാലിച്ചു കൊണ്ട് ബീച്ചുകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ജാ​ഗ്രത പാലിക്കുക.

5. ബോട്ട്, വള്ളം തുടങ്ങിയ മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. ഈ നീക്കത്തിലൂടെ വലിയ അപകടങ്ങൾ ഒഴിവാക്കാം. മാത്രമല്ല ഇതിനൊപ്പം മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

6. ബീച്ചിലേക്ക് പരമാവധി യാത്ര ചെയ്യാതിരിക്കുക. മാത്രമല്ല കടലിൽ ഇറങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

7. തീരശോഷണത്തിനും നിലവിൽ സാധ്യതയുണ്ട്. അതിനാൽ ഈ കാര്യങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്തുക.

നാളെ മാർച്ച് 7 തിങ്കളാഴ്ചയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത കാണുന്നുണ്ട്. അതിനാൽ നാളെയും ജാ​ഗ്രത വേണം. വരരും ദിവസങ്ങളിലും ജാ​ഗ്രത പുലർത്തേണ്ടി വരും.

പ്രധാനമായും മത്സ്യബന്ധനത്തിന് പോവാതിരിക്കുക. മാത്രമല്ല കടലുമായി ബന്ധപ്പെട്ട ഒരു യാത്രകളുടേയും ഭാ​ഗമാവാതെയും ശ്രദ്ധിക്കുക. തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൂവാർ വരെയാണ് കടുത്ത ജാ​ഗ്രതാ മുന്നറിയിപ്പുള്ളത്. മാത്രമല്ല കൊല്ലം ജില്ലയിൽ ആലപ്പാട്ട്‌ മുതൽ ഇടവ വരെയും മുന്നറിയിപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X