യെസ് ബാങ്കിന് സംഭവിച്ചത് എന്ത്? റിസർവ് ബാങ്ക് ഇടപെടാൻ വൈകിയോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കാലത്തെ സ്വകാര്യമേഖല ബാങ്കുകളുടെ ചരിത്രത്തിലെ ആദ്യ സംഭവമാണ് യെസ് ബാങ്കിന്റെ തകർച്ച. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്ക് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ പ്രതിസന്ധി ബാങ്കിന്റെ നിലപ്പിനെ തന്നെ ഇപ്പോള്‍ ബാധിച്ചിരിക്കുകയാണ്. നിലവിൽ യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ) ഏറ്റെടുത്തിട്ടുണ്ട്. മോറട്ടോറിയം പ്രഖ്യാപിച്ച ആർബിഐ, യെസ് ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി 5000 രൂപയാക്കി ആർബിഐ നിയന്ത്രിച്ചു.

യെസ് ബാങ്കിന്റെ ഉയർച്ചയും തകർച്ചയും;

റാണ കപൂറും അശോക് കപൂറും ചേർന്ന് 2004-ൽ സ്ഥാപിച്ച ഇന്ത്യൻ സ്വകാര്യമേഖല ബാങ്കാണ് യെസ് ബാങ്ക് ലിമിറ്റഡ്. 2004-ൽ ആണ് കൊട്ടക് മഹീന്ദ്ര ബാങ്കിനൊപ്പം യെസ് ബാങ്കിനും ബാങ്കിംഗ് ലൈസൻസ് ലഭിക്കുന്നത്. കപൂറിന് യെസ് ബാങ്കിൽ 26 ശതമാനം ഓഹരികളും റബോബാങ്ക് ഇന്റർനാഷണലിന് 20 ശതമാനം ഓഹരികളുമാണുള്ളത്. സിൻഡിക്കേറ്റഡ് വായ്പകൾ ക്രമീകരിക്കുന്നതിലൂടെയും കോർപ്പറേറ്റ് ബാങ്കിംഗ് വഴിയുമാണ് യെസ് ബാങ്കിന് അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിച്ചിരുന്നത്. 2005-ൽ 45 രൂപ ഇഷ്യു വിലയിൽ ഐ‌പി‌ഒ പോസ്റ്റ് ചെയ്തത്തിലൂടെയാണ് ഇന്ത്യയുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ യെസ് ബാങ്ക് പട്ടികപ്പെടുത്തിയത്.

ബാങ്ക് ഓഫ് ബറോഡയും എച്ച്‌ഡിഎഫ്‌സിയും ഭവന വായ്‌പയുടെ പലിശ നിരക്ക് കുറച്ചു.ബാങ്ക് ഓഫ് ബറോഡയും എച്ച്‌ഡിഎഫ്‌സിയും ഭവന വായ്‌പയുടെ പലിശ നിരക്ക് കുറച്ചു.

യെസ് ബാങ്കിന് സംഭവിച്ചത് എന്ത്? റിസർവ് ബാങ്ക് ഇടപെടാൻ വൈകിയോ?

2007-ൽ ബാങ്ക് അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയുമായി (എഐസി) ടൈഅപ്പ് ഉണ്ടാക്കി. തുടക്കത്തിൽ തന്നെ ബാങ്കിന്റെ വളർച്ച പെട്ടെന്നായിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് ഇന്ത്യയിലെ മികച്ച അഞ്ച് സ്വകാര്യ ബാങ്കുകളിൽ ഒന്നായി മാറി. എന്നാൽ പിന്നീട് ബാങ്ക് ചെറിയ തോതിൽ പ്രതിസന്ധികൾ നേരിടുകയായിരുന്നു. പുറത്ത് വിടാതെ വച്ചിരുന്ന കമ്പനിയുടെ നഷ്ടക്കണക്കുകള്‍ പുതിയ സിഇഒയായി റാവ്‌നീത് ഗില്‍ വന്നതോടെയാണ് പുറത്ത്‌വിട്ടത്. എന്നാൽ ഇത് ബാങ്കില്‍ നിക്ഷേപകര്‍ക്ക് വിശ്വാസത്തകര്‍ച്ചയുണ്ടാകാനുളള പ്രധാന കാരണമായി മാറി. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ഇപ്പോൾ തകർച്ച നേരിടുന്നത്.

Read more about: bank ബാങ്ക്
English summary

യെസ് ബാങ്കിന് സംഭവിച്ചത് എന്ത്? റിസർവ് ബാങ്ക് ഇടപെടാൻ വൈകിയോ? | Yes Bank crisis: Is delayed interference from RBI

Yes Bank crisis: Is delayed interference from RBI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X