യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുനർനിർമാണ പദ്ധതിക്ക് തിങ്കളാഴ്ച്ച തന്നെ നിയമപരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. യെസ് ബാങ്ക് സമാഹരിച്ച അഡീഷണൽ ടയർ 1 (എടി 1) മൂലധനം എഴുതിത്തള്ളാൻ റിസർവ് ബാങ്ക് തീരുമാനിച്ചതോടെ വരിക്കാർ കോടതികളെ സമീപിക്കാൻ ഒരുങ്ങുന്നു.
നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി, മ്യൂച്വൽ ഫണ്ട് ഹൌസ് ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ, യുടിഐ മ്യൂച്വൽ ഫണ്ട്, എസ്‌ബിഐ പെൻഷൻ ഫണ്ട് ട്രസ്റ്റ്, ഇന്ത്യബുൾസ് ഹൌസിംഗ് ഫിനാൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ യെസ് ബാങ്ക് നൽകിയ ബോണ്ടുകളിൽ നിക്ഷേപം നടത്തിയിരുന്നു. ഇത് എടി 1 ആയി യോഗ്യത നേടുകയും ഇപ്പോൾ ആർബിഐ എഴുതി തള്ളാൻ തീരുമാനിക്കുകയും ചെയ്തു.

ആർബിഐ പുനർനിർമ്മാണ പദ്ധതി പ്രകാരം ബാസൽ 3 ചട്ടക്കൂടിനു കീഴിൽ യെസ് ബാങ്ക് ലിമിറ്റഡ് ഇഷ്യുചെയ്ത അഡീഷണൽ ടയർ 1 ക്യാപിറ്റലായി യോഗ്യത നേടുന്ന നിക്ഷേപങ്ങൾ നിശ്ചിത തീയതി മുതൽ പൂർണ്ണമായും എഴുതിതള്ളും. ബാസൽ ചട്ടക്കൂടിനെ അടിസ്ഥാനമാക്കി റിസർവ് ബാങ്ക് പുറപ്പെടുവിച്ച ചട്ടങ്ങൾക്ക് അനുസരിച്ചുള്ള തീരുമാനമാണിത്. ഈ പദ്ധതി അനുസരിച്ച് പുനർനിർമ്മിച്ച ബാങ്കിൽ സംഭവിച്ച മാറ്റങ്ങൾ കാരണം ഒരു അക്കൌണ്ട് ഉടമയ്ക്കും പുനർനിർമ്മിച്ച ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ല.
എടി 1 ആയി യോഗ്യത നേടിയ യെസ് ബാങ്ക് നൽകിയ എൻസിഡികൾക്ക് നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി 2,480 കോടി രൂപ നൽകിയിട്ടുണ്ട്. ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ് 600 കോടി രൂപയുടെ ബോണ്ടുകൾ കൈവശം വച്ചിട്ടുണ്ട്. എസ്‌ബിഐ പിഎഫ് ട്രസ്റ്റിന് 97 കോടി രൂപയുടെ എടി 1 ബോണ്ടുകൾ ഉണ്ട്. ബാങ്കിന്റെ എടി 1 ബോണ്ടുകൾ കൈവശമുള്ള മറ്റുള്ളവരാണ് ടെമ്പിൾട്ടൺ എംഎഫ്, യുടിഐ എംഎഫ് എന്നിവ. ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും റീട്ടെയിൽ നിക്ഷേപകർക്കും ബോണ്ടുകൾ കൈവശമുണ്ട്. നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റിന്റെ ഓഹരികൾ 10.6 ശതമാനവും ഇന്ത്യാബുൾസ് ഹൌസിംഗ് ഓഹരി വില വെള്ളിയാഴ്ച 10.9 ശതമാനവും ഇടിഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
