യെസ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ലോൺ പേയ്‌മെന്റുകൾ മറ്റ് ബാങ്കുകളുടെ ഐഎംപിഎസ് അല്ലെങ്കിൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്‌ടി) സേവനങ്ങൾ ഉപയോഗിച്ച് അടയ്‌ക്കാവുന്നതാണ്. യെസ് ബാങ്ക് അധികൃതരാണ് ഈ കാര്യം ഒരു ട്വീറ്റിലൂടെ അറിയിച്ചത്. യെസ് ബാങ്ക് പ്രതിസന്ധിയെത്തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിൽ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി നിലവിൽ 50,000 രൂപയാണ്. ഇത് ഉപഭോക്താക്കൾക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.
പ്രതിസന്ധിയിലായ യെസ് ബാങ്കിനായി റിസർവ് ബാങ്ക് ഒരു അനുരഞ്ജന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിൽ നിക്ഷേപം നടത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സന്നദ്ധത അറിയിച്ചതായി റിസർവ് ബാങ്ക് അറിയിച്ചിരുന്നു. യെസ് ബാങ്ക് സമാഹരിച്ച അഡീഷണൽ ടയർ 1 (എടി 1) മൂലധനം എഴുതിത്തള്ളാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി, യുടിഐ മ്യൂച്വൽ ഫണ്ട്, എസ്‌ബിഐ പെൻഷൻ ഫണ്ട് ട്രസ്റ്റ്, ഇന്ത്യബുൾസ് ഹൌസിംഗ് ഫിനാൻസ്, മ്യൂച്വൽ ഫണ്ട് ഹൗസ് ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ കമ്പനികൾ യെസ് ബാങ്ക് നൽകിയ ബോണ്ടുകളിൽ നിക്ഷേപം നടത്തിയിരുന്നു.

2019 മാർച്ച് വരെയുള്ള കണക്കനുസരിച്ച് യെസ് ബാങ്കിന് എടി 1 മൂലധനത്തിൽ ഏകദേശം 8,800 കോടി രൂപ (1.2 ബില്യൺ ഡോളർ) ഉണ്ടായിരുന്നു. എടി 1 ആയി യോഗ്യത നേടിയ യെസ് ബാങ്ക് നൽകിയ എൻസിഡികൾക്ക് നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി 2,480 കോടി രൂപ നൽകിയിട്ടുണ്ട്. ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസിനാണെങ്കിൽ 600 കോടി രൂപയുടെ ബോണ്ടുകൾ കൈവശമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications