കൊച്ചി: യെസ് ബാങ്ക് തങ്ങളുടെ പുതിയ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ് സംവിധാനമായ 'യെസ് ഓണ്‍ലൈന്‍' പുറത്തിറക്കി. ഇടപാടുകാരുടെ മനസില്‍ സുരക്ഷയും ആശ്വാസവും പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തനനുസരിച്ചാണ് ബാങ്ക് യെസ് ഓണ്‍ലൈന്‍ അവതരിപ്പിച്ചിട്ടുള്ളത്. നൂതന മെഷീന് ലേണിംഗും അഡാപ്റ്റീവ് യൂസര്‍ ഇന്റര്‍ഫേസും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്തിനാല്‍ യെസ് ഓണ്‍ലൈന്‍ വഴി ബില്‍ പേയ്മെന്റുകള്‍, പണം കൈമാറ്റം, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, മറ്റ് പതിവ് ഇടപാടുകള്‍ തുടങ്ങിയവ വളരെ വേഗത്തില്‍ നിറവേറ്റാന്‍ സാധിക്കും.

ക്രെഡിറ്റ് കാര്‍ഡുകള്‍, വായ്പകള്‍, നിക്ഷേപങ്ങള്‍ തുടങ്ങി ബാങ്കിന്റെ എല്ലാ സേവനങ്ങളും ഈ ഏകീകൃത പ്ലാറ്റ്ഫോം വഴി ഉപഭോക്താവിന് പ്രാപ്യമാണ്. ഉപഭോക്താവിന്റെ ആസ്തി മൂല്യം, ബാങ്കിംഗ് മുന്‍ഗണനകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്ന, സേവന ശുപാര്‍ശകളും ഇത് നല്കുന്നു.വളരെ എളുപ്പത്തില്‍, പ്രയാസമില്ലാതെ ഇടപാടുകാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം എല്ലാ ഇടപാടുകള്‍ക്കും ബുഹുതല സുരക്ഷാസംവിധാനവും യെസ് ഓണ്‍ലൈന്‍ ലഭ്യമാക്കുന്നു.
യെസ് ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ പേമെന്റ് മേഖലകളില്‍ ഇതൊരു നാഴിക്കല്ലായിരിക്കുമെന്നാണ് യെസ് ഒണ്‍ലൈന്‍ അവതരിപ്പിച്ചുകൊണ്ട്, യെസ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനിത പൈ പറഞ്ഞത്. ബാങ്കിന്റെ ഭാവി ഡിജിറ്റല്‍ ബാങ്കിംഗ് രൂപാന്തരീകരണത്തിന്റെ അടിത്തറയായി ഈ പ്ലാറ്റ്ഫോം വര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു.യെസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ https://yesonline.yesbank.co.in. സന്ദര്‍ശിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
