ഇന്ന് ജൂൺ 3 ചൊവ്വാഴ്ച വിപണിയിൽ യെസ് ബാങ്ക് ഓഹരികൾ ശ്രദ്ധയാകർഷിക്കും. കഴിഞ്ഞ സെഷനിൽ യെസ് ബാങ്ക് ഓഹരികൾ കുത്തനെ ഉയർന്നു, ഇൻട്രാഡേ ട്രേഡിംഗിൽ 8 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇത് നിക്ഷേപകർക്കിടയിൽ യെസ് ബാങ്ക് ഓഹരികളോടുള്ള താത്പര്യം വർദ്ധിപ്പിക്കും.
ഇന്ന് നടക്കാനിരിക്കുന്ന ബോർഡ് മീറ്റിംഗും ഓഹരി കുതിക്കാനുള്ള കാരണങ്ങളിലൊന്നാവും. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട നിർണായക ബോർഡ് മീറ്റിംഗാണ് ഇന്ന് ജൂൺ 3ന് നടക്കാനിരിക്കുന്നത്. യെസ് ബാങ്ക് ഓഹരികൾ കുതിക്കുന്നതോടെ സമീപകാലത്തെ ഏറ്റവും വലിയ ഉയർച്ചയാണ് കാണാൻ സാധിക്കുന്നത്.
" യെസ് ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗം 2025 ജൂൺ 03 ചൊവ്വാഴ്ച നടക്കും. ഇക്വിറ്റി ഷെയറുകൾ, ഡെറ്റ് സെക്യൂരിറ്റികൾ, അല്ലെങ്കിൽ മറ്റ് യോഗ്യതയുള്ള സെക്യൂരിറ്റികൾ (കൺവേർട്ടിബിൾ/നോൺ-കൺവേർട്ടിബിൾ) എന്നിവ വിതരണം ചെയ്ത് ഫണ്ട് സമാഹരിക്കുന്നതിനാണ് ഈ യോഗം നടക്കുക. ഇതിൽ സ്വകാര്യ പ്ലെയ്‌സ്‌മെന്റ്, പ്രിഫറൻഷ്യൽ ഇഷ്യു അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയും ഉൾപ്പെടുന്നു." എന്നാണ് മെയ് 28 ന് ഒരു റെഗുലേറ്ററി ഫയലിംഗിൽ യെസ് ബാങ്ക് പ്രഖ്യാപിച്ചത്.

യെസ് ബാങ്ക് - എസ്എംബിസി കരാർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്ന് യെസ് ബാങ്കിലെ 20% ഓഹരികൾ ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ (SMBC) ഏറ്റെടുക്കാൻ പദ്ധതിയിടുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ ഭാഗമായി നിക്ഷേപകർക്ക് വാങ്ങൽ ആവേശം ഉണ്ടായിട്ടുണ്ട്.
13,483 കോടി വിലമതിക്കുന്നതാണ് യെസ് ബാങ്ക് - എസ്എംബിസി കരാർ. ഇത് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ക്രോസ്-ബോർഡർ നിക്ഷേപമായി മാറുന്നു എന്നതും വലിയ പ്രത്യേകതയാണ്. മാത്രമല്ല ഈ കരാർ പൂർത്തിയാവുമ്പോൾ യെസ് ബാങ്കിൻ്റെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി എസ്എംബിസി മാറും.
യെസ് ബാങ്ക് ഓഹരി വില
തിങ്കളാഴ്ച യെസ് ബാങ്കിന്റെ ഓഹരികൾ ബിഎസ്ഇയിൽ 8.38% ഉയർന്ന് 23.27 രൂപ എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. വമ്പൻ കുതിപ്പാണ് ഓഹരികളിൽ കാണാൻ സാധിച്ചത്. കഴിഞ്ഞ മാസം 30 ശതമാനത്തിലധികം നേട്ടവും വാർഷികാടിസ്ഥാനത്തിൽ (YTD) 18 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഈ ഓഹരികൾ കഴിഞ്ഞ ആറ് മാസത്തിനിടെ 15 ശതമാനത്തോളം നേട്ടം കൈവരിച്ചിട്ടുണ്ട്. മാത്രമല്ല രണ്ട് വർഷത്തെ കണക്ക് പ്രകാരം യെസ് ബാങ്കിന്റെ ഓഹരി വില 41 ശതമാനവും വർദ്ധിച്ചിട്ടുണ്ട്.
"യെസ് ബാങ്കിന്റെ ഓഹരി വില അതിന്റെ പ്രധാന EMA-കൾക്ക് മുകളിലായി വ്യാപാരം നടത്തുന്നു, ഇത് ശക്തമായ കുതിപ്പിനെ സൂചിപ്പിക്കുന്നു. നിലവിലെ നിലവാരത്തിൽ ആളുകൾ ഓഹരി വാങ്ങുന്നുണ്ടെന്ന് വോളിയത്തിലെ വർദ്ധനവിലൂടെ വ്യക്തമാവുന്നുണ്ട്. RSI ഉയർന്ന ശ്രേണിയിലാണുള്ളത്, ഇത് ഓഹരിയുടെ സ്ഥിരതയെ സൂചിപ്പിക്കുന്നു. മൊത്തത്തിൽ ഈ ഓഹരികൾ പോസിറ്റീവ് നേട്ടത്തോടെ തുടരുന്നു." എന്നാണ് ബൊനാൻസ പോർട്ട്‌ഫോളിയോയിലെ സീനിയർ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് കുനാൽ കാംബ്ലെ അഭിപ്രായപ്പെട്ടത്.
ഇന്നലെ 23.27 രൂപയിലാണ് യെസ് ബാങ്ക് ഓഹരികൾ ക്ലോസ് ചെയ്തത്. എന്നാൽ ഇപ്പോൾ കുനാൽ കാംബ്ലെ പറയുന്നത് 21 രൂപ സ്റ്റോപ്പ്-ലോസ് നിരക്കിൽ 22 രൂപയിൽ യെസ് ബാങ്ക് ഓഹരികൾ വാങ്ങാനാണ്. എന്നാൽ അതേ സമയം സമീപ കാലത്തെ കുതിപ്പിൻ്റെ ഭാഗമായി 25 രൂപയിൽ ടാർഗറ്റ് വില നിശ്ചയിച്ചിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
