പിഎംസിയ്ക്ക് പിന്നാലെ യെസ് ബാങ്കും; യെസ് ബാങ്ക് നിക്ഷേപകർ ഉടൻ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒടുവില്‍ പിഎംസി ബാങ്കിന് സമാനമായ അവസ്ഥ നേരിട്ട് യെസ് ബാങ്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് വ്യാഴാഴ്ച വൈകുന്നേരം ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തി. ഇതോടെ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി നിജപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു. ഇതുവരെ നല്‍കിയ ഡ്രാഫ്റ്റുകളുടെയും ശമ്പള ഓര്‍ഡറുകളുടെയും കുടിശ്ശിക തുക പൂര്‍ണമായി അടയ്ക്കുമെന്ന് ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ചികിത്സാ ആവശ്യങ്ങള്‍, വിദ്യാഭാസ ആവശ്യങ്ങള്‍, വിവാഹം തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ പരിധി മറികടക്കാമെന്നും അറിയിച്ചിട്ടുണ്ട്.

 

പ്രസ്തുത സാഹചര്യങ്ങളില്‍ അഞ്ച് ലക്ഷം രൂപവരെ നിക്ഷേകര്‍ക്ക് പിന്‍വലിക്കാവുന്നതാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ പിഎംസി ബാങ്കിലെ നിക്ഷേപകരും സമാന അവസ്ഥ നേരിട്ടിരുന്നു. 2019 സെപ്റ്റംബര്‍ 24 ആയിരുന്നു മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുക്കുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ആറു മാസം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശേഷം, അടുത്ത ആറുമാസത്തിനുള്ളില്‍ ഒരു ഉപഭോക്താവിന് സ്വന്തം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 1,000 രൂപയായി പരിമിതപ്പെടുത്തിയത് നിക്ഷേപകരില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. പിന്നീട് ഈ പരിധി 25,000 രൂപയായി ഉയര്‍ത്തി. അതിനാല്‍, സമാന സ്ഥിതി മുന്നില്‍ക്കണ്ട് തന്നെ, നിക്ഷേപകരുടെ പലിശ പൂര്‍ണമായും പരിരക്ഷിക്കുമെന്ന് ആര്‍ബിഐ അവര്‍ക്ക് മുന്‍കൂര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

കൊവിഡ് 19 വ്യാപനത്താല്‍ നഷ്ടം; ആഗോളതലത്തില്‍ 5,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓയോകൊവിഡ് 19 വ്യാപനത്താല്‍ നഷ്ടം; ആഗോളതലത്തില്‍ 5,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓയോ

പിഎംസിയ്ക്ക് പിന്നാലെ യെസ് ബാങ്കും; യെസ് ബാങ്ക് നിക്ഷേപകർ ഉടൻ ചെയ്യേണ്ടത് എന്ത്?

ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ബാങ്കിന്റെ പുനര്‍നിര്‍മ്മാണത്തിനോ സംയോജനത്തിനോ വേണ്ടി വരും ദിനങ്ങളില്‍ തന്നെ ആര്‍ബിഐ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെ ഇതു നടപ്പാക്കുകയും ചെയ്യും. 39 ദിവസത്തെ മൊറട്ടോറിയം കാലാവധി തീരുന്നതിന് മുമ്പ് തന്നെ ഇത് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും നിക്ഷേപകരെ ദീര്‍ഘനാളത്തേക്ക് ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

Read more about: bank ബാങ്ക്
English summary

പിഎംസിയ്ക്ക് പിന്നാലെ യെസ് ബാങ്കും; യെസ് ബാങ്ക് നിക്ഷേപകർ ഉടൻ ചെയ്യേണ്ടത് എന്ത്? | yes bank under rbi moratorium withdrawals limited to rs 50000 for investors

yes bank under rbi moratorium withdrawals limited to rs 50000 for investors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X