സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി) പദ്ധതിയുടെ മൂന്നാം ഘട്ടം ഇന്ന് (ജൂൺ 8) മുതൽ അഞ്ച് ദിവസത്തേക്ക് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ കേന്ദ്ര സർക്കാരിന്റെ വിപണി കടം വാങ്ങൽ പദ്ധതിയുടെ ഭാഗമാണ്. ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്ന മൂന്നാം ഗഡു 2020 ജൂൺ 12ന് അവസാനിക്കും. സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യു തീയതി 2020 ജൂൺ 16 വരെ നിശ്ചയിച്ചിട്ടുണ്ട്.
വില നിശ്ചയിക്കുന്നത് എങ്ങനെ?
999 പരിശുദ്ധിയുള്ള സ്വർണത്തിനായി ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന സ്വർണ്ണ വിലയുടെ അടിസ്ഥാനത്തിലാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിക്കുന്നത്. സ്വർണ്ണ ബോണ്ടുകളിൽ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വർണമാണ്. എസ്ജിബി 2020-21 സ്കീമിന്റെ മൂന്നാം ഘട്ട ഇഷ്യു വില ഗ്രാമിന് 4,677 രൂപയാണ്.
മെച്യൂരിറ്റി കാലയളവ്
ഗോൾഡ് ബോണ്ടുകൾക്ക് മെച്യൂരിറ്റി കാലാവധി എട്ട് വർഷമാണെങ്കിലും നിക്ഷേപകർക്ക് അഞ്ചാം വർഷത്തിന് ശേഷം പിൻവലിക്കാൻ അവസരമുണ്ട്. എന്നിരുന്നാലും, ഒരു നിക്ഷേപകൻ 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിനു മുമ്പായി പുറത്തു കടക്കുകയാണെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വിൽപ്പന നടത്തി ബോണ്ടുകളിൽ നിന്ന് പുറത്തുകടക്കാൻ കഴിയും.
ആർക്കൊക്കെ സ്വർണ്ണ ബോണ്ടുകൾ വാങ്ങാം?
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന് (ഫെമ) കീഴിലുള്ള ഏതൊരു ഇന്ത്യൻ താമസക്കാരനും എസ്‌ജിബിയിൽ നിക്ഷേപിക്കാം. അതിനാൽ ഇന്ത്യയിലെ ഒരു സ്ഥിരതാമസക്കാരൻ, ഹിന്ദു അവിഭക്ത കുടുംബം (HUF), ട്രസ്റ്റ്, സർവ്വകലാശാലകൾ എന്നിവയ്ക്ക് SGB- യിൽ നിക്ഷേപം നടത്താം. പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ രക്ഷാധികാരി വഴി നിക്ഷേപം നടത്താം.
ആവശ്യമായ രേഖകൾ
എസ്‌ജിബി സ്കീം വാങ്ങുന്നതിന് ആവശ്യമായ കെവൈസി രേഖകൾ താഴെ പറയുന്നവയാണ്.
- വോട്ടർ ഐഡി
- ആധാർ കാർഡ്
- പാൻ / ടാൻ
- പാസ്‌പോർട്ട്
വാങ്ങേണ്ടത് എവിടെ നിന്ന്?
ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെയുള്ള ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (എൻഎസ്‌ഇ, ബിഎസ്‌ഇ) എന്നിവ വഴിയാണ് സ്വർണ്ണ ബോണ്ടുകൾ വിൽക്കുക. ഏപ്രിൽ 20 മുതൽ സെപ്റ്റംബർ വരെ ആറ് തവണയായി സർക്കാർ സോവറിൻ ഗോൾഡ് ബോണ്ടുകൾ വിതരണം ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു.
എന്തുകൊണ്ട് നിക്ഷേപിക്കണം?
പിൻവലിക്കൽ സമയത്ത് നിലവിലുള്ള മാർക്കറ്റ് വില ലഭിക്കുന്നതിനാൽ നിക്ഷേപകൻ നൽകുന്ന സ്വർണ്ണത്തിന്റെ അളവ് പരിരക്ഷിക്കപ്പെടുന്നു. ഭൌതിക രൂപത്തിൽ സ്വർണം കൈവശം വയ്ക്കുന്നതിന് പകരമുള്ള മികച്ച ഒരു മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്. സംഭരണത്തിന്റെ അപകടസാധ്യതകളും ചെലവുകളും ഇതിന് ബാധകമല്ല. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് സ്വർണ്ണത്തിന്റെ വിപണി മൂല്യം ഉറപ്പുനൽകുകയും ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
