സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 ന്റെ ഏഴാമത്തെ സീരീസ് സബ്സ്ക്രിപ്ഷനായി ഇന്ന് തുറക്കും. ഏറ്റവും പുതിയ സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യു വില ഒരു ഗ്രാമിന് 5,051 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനായി ഗോൾഡ് ബോണ്ട് ഇഷ്യുവിനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അതിനാൽ അവർക്ക് ഗ്രാമിന് 5,001 രൂപയായിരിക്കും നിരക്ക്. ഇന്ന് മുതൽ ഒക്ടോബർ 16 വരെ ഒരാഴ്ചത്തേക്ക് സ്വർണ ബോണ്ടുകൾ സ്വന്തമാക്കാവുന്നതാണ്.
വാങ്ങാൻ പറ്റിയ സമയം
ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 10 ഗ്രാമിന് 56,200 രൂപയിൽ നിന്ന് സ്വർണ വില 12 ശതമാനം കുറഞ്ഞ സമയത്താണ് ഏറ്റവും പുതിയ സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യു. സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ.
കാലാവധി
അഞ്ചാം വർഷത്തിനുശേഷം എക്സിറ്റ് ഓപ്ഷനുമായി എട്ട് വർഷത്തെ കാലാവധിയാണ് സോവറിൻ ഗോൾഡ് ബോണ്ടിനുള്ളത്. സബ്സ്ക്രിപ്ഷൻ കാലയളവിനു മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വില കണക്കിലെടുത്താണ് ഇഷ്യു വില നിശ്ചയിക്കുന്നത്.
എവിടെ നിന്ന് വാങ്ങാം?
കുറഞ്ഞത് 1 ഗ്രാം സ്വർണത്തിന് അപേക്ഷിക്കാവുന്നത്. ഓരോ സാമ്പത്തിക വർഷത്തിലും ഒരു വ്യക്തിക്കും ഒരു എച്ച് യു എഫിനും നാല് കിലോ വരെ എസ്‌ജിബികളിൽ നിക്ഷേപിക്കാൻ കഴിയും. യോഗ്യതയുള്ള മറ്റ് സ്ഥാപനങ്ങൾക്ക് ഒരു വർഷത്തിൽ 20 കിലോഗ്രാം വരെ സ്വർണത്തിൽ നിക്ഷേപിക്കാൻ കഴിയും. ഈ ബോണ്ടുകൾ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ, പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയിൽ നിന്ന് വാങ്ങാം.
ആർക്കൊക്കെ നിക്ഷേപിക്കാം?
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരമുള്ള ഏതൊരു താമസക്കാരനും എസ്‌ജിബികളിൽ നിക്ഷേപിക്കാം. എൻആർഐക്ക് ഈ ബോണ്ടുകളിൽ നിക്ഷേപം നടത്താൻ കഴിയില്ല, പക്ഷേ ഒരു റെസിഡൻഷ്യൽ നിക്ഷേപകന്റെ നോമിനിയായി ലഭിച്ച ഈ ബോണ്ടുകൾ കൈവശം വയ്ക്കാൻ അനുവാദമുണ്ട്.
നികുതിയില്ല, പലിശ ലഭിക്കും
കാലാവധി പൂർത്തിയാകുന്നതുവരെ നിങ്ങൾ എസ്‌ജിബികൾ കൈവശം വയ്ക്കുകയാണെങ്കിൽ, നിക്ഷേപത്തിന് മൂലധന നേട്ടനികുതി ഉണ്ടാകില്ല. കൂടാതെ, നിങ്ങൾക്ക് പ്രതിവർഷം 2.5% പലിശ ലഭിക്കും, അത് അർദ്ധ വാർഷിക അടിസ്ഥാനത്തിൽ നൽകും. സ്വർണ്ണാഭരണങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള മികച്ച ബദലാണ് എസ്‌ജിബികൾ. കാരണം മോഷണത്തിന്റെ യാതൊരു സാധ്യതയുമില്ല. സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാര്യത്തിൽ സംഭരണച്ചെലവും ഒഴിവാക്കപ്പെടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
