സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ്. മഞ്ഞ ലോഹത്തിൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എസ്‌ജിബികൾ തീർച്ചയായും പരിഗണിക്കാവുന്നതാണ്. 2020-21 വർഷത്തെ സ്കീമിന് കീഴിലുള്ള ബോണ്ടുകൾ ആറ് ഭാഗങ്ങളിലായി സബ്സ്ക്രിപ്ഷനായി തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവയിൽ അഞ്ചാമത്തെ വിൽപ്പന ഓഗസ്റ്റ് 03 നും 2020 ഓഗസ്റ്റ് 07 നും ഇടയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ആറാം ഘട്ട വിൽപ്പന ഓഗസ്റ്റ് 31 നും സെപ്റ്റംബർ 4നും ഇടയിൽ നടക്കും.
ഏറ്റവും ഉയർന്ന വരുമാനം
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ലഭ്യമായ എല്ലാ ബദലുകളിൽ നിന്നും, എസ്‌ജിബികൾ ഏറ്റവും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. സ്വർണ്ണ വിലയിലെ വർദ്ധനവ് മൂലമുള്ള വിപണി വരുമാനവും അധിക പലിശയും (പ്രതിവർഷം 2.5%) ഉൾപ്പെടുന്നു.
കുറഞ്ഞ നികുതിക്ഷമത
ലഭിക്കുന്ന 2.5% വാർഷിക പലിശ വരുമാനം നികുതി നൽകേണ്ടതാണെങ്കിലും, എസ്‌ജിബികളുടെ കാലാവധി പൂർത്തിയാകുമ്പോൾ മൂലധന നേട്ടം നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എട്ടുവർഷത്തെ കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപകന് എസ്‌ജിബികൾ കൈവശം വയ്ക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, അഞ്ച് വർഷത്തിന് ശേഷം പിൻവലിക്കാവുന്നതാണ്. ഒരു നിക്ഷേപകൻ ചുരുങ്ങിയത് അഞ്ച് വർഷത്തേക്ക് കൈവശം വച്ചശേഷം അവ വിൽക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽപ്പോലും, മൂലധന നേട്ട നികുതി കണക്കാക്കുന്നതിന് ഇൻഡെക്സേഷന്റെ ആനുകൂല്യം ലഭ്യമാണ്.
സോവറിൻ ഗ്യാരണ്ടി
സ്വർണ്ണത്തിലുള്ള മറ്റ് നിക്ഷേപ രീതികളിൽ നിന്ന് വ്യത്യസ്തമായി, എസ്‌ജിബികൾ കേന്ദ്രസർക്കാർ നൽകുന്നവയാണ്. അതിനാൽ തന്നെ പദ്ധതിയ്ക്ക് സർക്കാർ ഗ്യാരണ്ടിയുണ്ട്. ഇത് അപകടസാധ്യതകൾ ഇല്ലാതാക്കുന്നു. എസ്‌ജിബികൾ ഇലക്ട്രോണിക് സെക്യൂരിറ്റികളായതിനാൽ ഉയർന്ന സംഭരണ ചെലവും ഇല്ല.
മോഷണം പേടിക്കേണ്ട
പരമ്പരാഗത നിക്ഷേപ രീതികളായ ആഭരണങ്ങൾ, ബുള്ളിയൻ എന്നിവയുമായി ബന്ധപ്പെട്ട മോഷണം, തട്ടിപ്പ് എന്നിവ എസ്‌ജിബികളിൽ നിക്ഷേപിക്കുമ്പോൾ ഇല്ല. എസ്‌ജിബികളുമായി ബന്ധപ്പെട്ട ഒരേയൊരു റിസ്ക് സ്വർണ്ണ വിലകളിലെ ഏറ്റക്കുറച്ചിലുകൾ കാരണം വിപണിയിലെ അപകടസാധ്യതയാണ്, എന്നാൽ ആ റിസ്ക് എല്ലാ ഉപകരണങ്ങൾക്കും സാധാരണമാണ്. സോവറിൻ ഗോൾഡ് ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വർണ്ണമാണ്, ഉയർന്ന പരിധി 4 കിലോഗ്രാം സ്വർണ്ണമാണ്.
പോരായ്മ
എസ്‌ജിബികൾ കൈവശം വയ്ക്കുന്നതിലെ ചെറിയ അസൗകര്യം 8 വർഷത്തെ ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലയളവാണ്. അത്തരം സാഹചര്യങ്ങളിൽ, മൂലധന നേട്ടങ്ങളുടെ അധിക പലിശയും ഒഴിവാക്കലും കൂടാതെ സമാനമായ എല്ലാ ആനുകൂല്യങ്ങളുമുള്ള അടുത്ത മികച്ച ഓപ്ഷനാണ് സ്വർണ്ണ ഇടിഎഫുകൾ. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ബോണ്ടുകൾ ബാങ്കുകൾ വഴിയോ സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് / എൻഎസ്‌ഇ / ബിഎസ്‌ഇ വഴിയോ അവരുടെ ഡീമാറ്റ് അക്കൗണ്ടുകൾ വഴിയോ വാങ്ങാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications