ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇനി തവണകളായും അടയ്ക്കാം; വിശദാംശങ്ങള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍, പോളിസി ഹോള്‍ഡര്‍മാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ. ഇതിനാല്‍ തന്നെ, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം പ്രതിമാസ, ത്രൈമാസ അല്ലെങ്കില്‍ അര്‍ദ്ധ വാര്‍ഷിക ഗഡുക്കളായി അടയ്ക്കാന്‍ ഐആര്‍ഡിഎഐ അനുവദിച്ചു. 'കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ പേയ്‌മെന്റ് ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത സംജാതമായിരിക്കുകയാണ്.

ആയതിനാല്‍, എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തവണകളായി ശേഖരിക്കാന്‍ അനുവാദം നല്‍കുന്നു,' ഒരു വിജ്ഞാപനത്തിലൂടെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) വ്യക്തമാക്കി. മുകളില്‍ സൂചിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രീമിയം ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ഒരു ശാശ്വത സവിശേഷതയായി വാഗ്ദാനം ചെയ്യാം. അല്ലെങ്കില്‍ ഒരു പോളിസി വര്‍ഷത്തില്‍ 12 മാസത്തേക്ക് ഒരു താല്‍ക്കാലിക ആശ്വാസമായി വാഗ്ദാനം ചെയ്യാമെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ കൂട്ടിച്ചേര്‍ത്തു.

പഴയ നികുതി വ്യവസ്ഥയും പുത്തന്‍ നികുതി വ്യവസ്ഥയും; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെപഴയ നികുതി വ്യവസ്ഥയും പുത്തന്‍ നികുതി വ്യവസ്ഥയും; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇനി തവണകളായും അടയ്ക്കാം; വിശദാംശങ്ങള്‍ അറിയാം

2021 സാമ്പത്തിക വര്‍ഷത്തില്‍ പുതുക്കേണ്ട എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇത് ബാധകമാണ്. പ്രീമിയങ്ങള്‍ തവണകളായി അടയ്ക്കാനുള്ള സൗകര്യത്തിന്റെ ലഭ്യതയും അതിലെ വ്യവസ്ഥകളും ഓരോ ഇന്‍ഷുറന്‍സ് കമ്പനിയുടെയും വെബ്‌സൈറ്റില്‍ ഉചിതമായി പ്രസിദ്ധീകരിക്കുമെന്നും ഐആര്‍ഡിഎഐ വിജ്ഞാപനത്തില്‍ പറയുന്നു. കൊവിഡ് 19 ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കേണ്ട എല്ലാ ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസികളും 2020 മെയ് 15 -നോ അതിനുമുമ്പോ പുതുക്കാന്‍ സാധിക്കുമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

വിമാന ടിക്കറ്റ് ബുക്കിംഗ്: മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർ ഇനി എന്തുചെയ്യണം?വിമാന ടിക്കറ്റ് ബുക്കിംഗ്: മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർ ഇനി എന്തുചെയ്യണം?

കൂടാതെ, ക്ലെയിം കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ ക്ലെയിം സെറ്റില്‍മെന്റ് നടത്താനുള്ള തീരുമാനങ്ങളെ കുറിച്ച് ആശുപത്രികളെ അറിയിക്കണമെന്ന് മെഡിക്കല്‍ ഇന്‍ഷുറര്‍മാര്‍ ഇതിനകം തന്നെ റെഗുലേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണരഹിതമായ ചികിത്സയ്ക്കുള്ള അംഗീകാരം സംബന്ധിച്ച തീരുമാനം, അംഗീകാര അഭ്യര്‍ത്ഥന സ്വീകരിച്ച സമയം മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ നെറ്റ്‌വര്‍ക്ക് ദാതാവിനെ (ആശുപത്രി) അറിയിക്കും. കൂടാതെ, ഇന്‍ഷുറര്‍ അല്ലെങ്കില്‍ ടിപിഎയ്ക്ക് ആശുപത്രിയില്‍ നിന്ന് ലഭ്യമായ അവസാന ആവശ്യങ്ങളും ലഭ്യമാക്കുമെന്നും ഐആര്‍ഡിഎഐ നേരത്തെ പറഞ്ഞിരുന്നു.

English summary

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇനി തവണകളായും അടയ്ക്കാം; വിശദാംശങ്ങള്‍ അറിയാം | you can pay health insurance premium in instalments know more details

you can pay health insurance premium in instalments know more details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X