ആധാർ വസ്തുവകകളുടെ രേഖകളായ ആധാരവുമായി ബന്ധിപ്പിക്കണോ എന്നുള്ളത് രണ്ട് മൂന്ന് വർഷങ്ങളായി ചർച്ചകളും നിർദ്ദേശങ്ങളും പുരോഗമിക്കുന്ന കാര്യങ്ങളിലൊന്നാണ്. സർക്കാർ ആധാറുമായി വസ്തുക്കൾ ബന്ധിപ്പിക്കണം എന്ന തീരുമാനമെടുത്താൽ അത് നോട്ട് നിരോധനം പോലെ തന്നെ കള്ളപ്പണത്തിനും കള്ളപ്പണം വെളുപ്പിക്കലിനുമെതിരയെുള്ള സർക്കാരിന്റെ മറ്റൊരു 'സർജിക്കൽ സ്‌ട്രൈക്ക്' ആയിരിക്കും.
കള്ളപ്പണം തടയൽ
2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കള്ളപ്പണത്തിന് എതിരെയുള്ള നിയന്ത്രണങ്ങൾ ശക്തമാണ്. നോട്ട് നിരോധനവും മറ്റും ഏറ്റവും കൂടുതൽ ബാധിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെയാണ്. ഇതിനെ തുടർന്നു സ്ഥലത്തിന്റെയും മറ്റും വില കുറയുകയും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വരെ നയിക്കുന്ന പ്രധാന കാരണമായി തീരുകയും ചെയ്തിട്ടുണ്ട്.
വിലയിൽ ഇടിവ്
പ്രോപ്പർട്ടി വിലയിലുണ്ടായ ഇടിവ് കള്ളപ്പണം നിയന്ത്രിക്കുകയും വസ്തുക്കൾ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിലേയ്ക്ക് കുറയ്ക്കുകയും ചെയ്തു. 2022 ഓടെ രാജ്യത്തെ എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ആധാറുമായി വസ്തുവകകൾ ബന്ധിപ്പിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതായാണ് ചില റിപ്പോർട്ട് സൂചന നൽകുന്നത്.
ബിനാമി ഇടപാടുകൾ നടക്കില്ല
ഇത് നടപ്പിലാക്കിയാൽ ബിനാമി ഇടപാടുകൾ ഇല്ലാതാകുകയും സ്ഥല ഇടപാടുകൾ കൂടുതൽ സുതാര്യമാകുകയും ചെയ്യും. വർദ്ധിപ്പിക്കുകയും സ്വത്ത് കൂടുതൽ താങ്ങാനാകുകയും ചെയ്യും, കാരണം ടാക്സ് ലെൻസിന് കീഴിൽ വരുമെന്ന് ഭയന്ന് ആസ്തികൾ ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള പ്രാരംഭ തിരക്ക് ഉണ്ടാകാം. ഇടപാടുകൾ സുതാര്യമാകുന്നതിനാൽ ഭവനവായ്പ, സ്വത്ത് ഇടപാട്, വിൽപ്പന അല്ലെങ്കിൽ വാങ്ങൽ തുടങ്ങിയ നടപടിക്രമങ്ങൾ ആധാർ-പ്രോപ്പർട്ടി ലിങ്കിംഗ് കൂടുതൽ എളുപ്പമാക്കുമെന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൌൺസിൽ മഹാരാഷ്ട്ര പ്രസിഡന്റ് രാജൻ ബന്ദേൽക്കർ അടുത്തിടെ ഒരു പ്രസ്താവനയിൽ പറഞ്ഞു.
സമയം ആവശ്യം
മുഴുവൻ ലിങ്കിംഗ് പ്രക്രിയയ്ക്കുമായി കൂടുതൽ സമയം ആവശ്യമായതിനാൽ പ്രോപ്പർട്ടി ഉടമകൾക്ക് സർക്കാർ മതിയായ സമയം നൽകണമെന്ന് ബന്ദേൽക്കർ കൂട്ടിച്ചേർത്തു. പദ്ധതി നടപ്പാക്കുന്നത് വീട് വാങ്ങുന്നവർക്ക് ഇതിൽ നിന്ന് കൂടുതൽ പ്രയോജനം നേടാമെന്നും ഇടപാടുകൾ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നും നഹർ ഗ്രൂപ്പ് വൈസ് ചെയർപേഴ്‌സണും നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൌൺസിൽ (മഹാരാഷ്ട്ര) വൈസ് പ്രസിഡന്റുമായ മഞ്ജു യാഗ്നിക് പറഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications