യൂട്യൂബ് അതിൻ്റെ മോണിറ്റൈസേഷൻ നയങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നു. ടെംപ്ലേറ്റുകൾ, ഓട്ടോമേഷൻ, എഐ വീഡിയോകൾ എന്നിവയിലെല്ലാം ഈ പുതിയ മാറ്റം പ്രതിഫലിക്കും. 2025 ജൂലൈ 15 മുതലായിരിക്കും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. അതോടെ യൂട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് പണം ലഭിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ വരും. ഓരോന്നും വിശദമായി അറിയാം.
യൂട്യൂബിന്റെ പുതിയ നിയമങ്ങൾ എന്തൊക്കെയാണ്?
ഒരേ വീഡിയോകൾ നിരന്തരം അപ്‌ലോഡ് ചെയ്യുന്ന ചാനലുകളെയും മറ്റുള്ളവരുടെ കണ്ടൻ്റ് ഉപയോഗിക്കുന്നവരെയും ലക്ഷ്യമാക്കിയാണ് യൂട്യൂബ് അതിൻ്റെ നയത്തിൽ പുതിയ അപ്ഡേറ്റ് നടപ്പിലാക്കുന്നത്. എല്ലാവരും ചെയ്ത കണ്ടൻ്റുകളും, ഒട്ടും പ്രസക്തിയില്ലാത്ത വീഡിയോകളും കുറയ്ക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം.
മാത്രമല്ല എഐ ഉപയോഗിച്ചുള്ള വീഡിയോകളും ആവർത്തിച്ചുള്ള കണ്ടൻ്റുകളും നിർത്തലാക്കുന്നതിന് ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് യൂട്യൂബ്.

ഈ വീഡിയോകൾക്ക് യൂട്യൂബിൽ നിന്ന് പണം ലഭിക്കില്ല
- പുതുമയുള്ള കണ്ടൻ്റുകൾ വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് പുതുമയുണ്ടായിരിക്കണം.
- അതേ വീഡിയോ ആവർത്തിച്ച് അപ്‌ലോഡ് ചെയ്താൽ പണം ലഭിക്കില്ല.
- ടെംപ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള വീഡിയോകളും റോബോട്ടിക് ശബ്ദങ്ങൾ ഉൾപ്പെടുന്നവയും നിങ്ങൾക്ക് കാര്യമായ നേട്ടം നൽകുന്നില്ല.
- യാതൊരു തരത്തിലുള്ള പ്രാധാന്യവുമില്ലാത്ത വീഡിയോകൾക്ക് നേട്ടം ലഭിക്കില്ല.
- വിദ്യാഭ്യാസപരമോ വിനോദപരമോ ആണെങ്കിൽ പോലും അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ പുതിയതും അർത്ഥവത്തായതുമായിരിക്കും.
പ്രാധാന്യം നൽകുന്ന വീഡിയോകൾ
ജൂലൈ 15 മുതൽ, യൂട്യൂബ് പുതുമയുള്ളതും, ശരിയായ വിവരങ്ങൾ നൽകുന്നതും, ആകർഷകവുമായ കണ്ടൻ്റുകൾക്ക് മുൻഗണന നൽകും. നിങ്ങളുടെ ചാനൽ മോണിറ്റൈസ് ആവണമെങ്കിലും അതിൽ നിന്നും തുടർച്ചയായി പണം ലഭിക്കണമെങ്കിലും അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ പുതുമയുള്ളതായിരിക്കണം. മറ്റു കണ്ടൻ്റുകൾ നോക്കി അതുപോലെ വീഡിയോ ചെയ്താൽ യോഗ്യത ലഭിക്കില്ല.
പഴയ നിയമങ്ങളിൽ ഉൾപ്പെടുന്നത് എന്തെല്ലാം?
മുൻപ്, യൂട്യൂബിൻ്റെ പാർട്ണർ പ്രോഗ്രാമിൻ്റെ ഭാഗമാവാൻ കുറഞ്ഞത് 1,000 സബ്സ്ക്രൈബർമാരും 4,000 വാച്ച് അവറുമായിരുന്നു വേണ്ടിയിരുന്നത്. അല്ലെങ്കിൽ, ഷോർട്ടുകൾ പോസ്റ്റ് ചെയ്യുമ്പോൾ 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം കാഴ്ചകൾ ആവശ്യമായിരുന്നു. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ ചാനലുകൾക്ക് പണം ലഭിക്കുമായിരുന്നു.
പഴയ നിയമങ്ങൾ പ്രകാരം പഴയ വീഡിയോകൾ വീണ്ടും അപ്‌ലോഡ് ചെയ്യുക, കോപ്പി-പേസ്റ്റ് ചെയ്തവ ഉപയോഗിക്കുക, എഐ മാർഗങ്ങൾ ആശ്രയിക്കുക എന്നിവ സാധ്യമായിരുന്നു.
അതിനാൽ തന്നെ ഈ പുതിയ മാറ്റം പലരേയും ബാധിക്കും. പ്രത്യേകിച്ച് എഐ മാർഗത്തിലൂടെ വീഡിയോ ചെയ്യുന്നവർക്ക്. ഗെയിമിംഗ് ചാനലുകൾ, ട്യൂട്ടോറിയൽ വീഡിയോകൾ, ശബ്ദ വിവരണത്തിലൂടെ വിശദീകരിക്കുന്ന കണ്ടൻ്റുകൾ എന്നിവയ്ക്ക് ഈ പുതിയ മാറ്റങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
വർച്വൽ യൂട്യൂബർമാരെ കുറിച്ച് എന്താണ്?
യഥാർത്ഥ മുഖങ്ങൾ ക്യാമറയിൽ കാണിക്കുന്നതിന് പകരം അനിമേറ്റഡ് അവതാരങ്ങളെ ഉപയോഗിക്കുന്ന വർച്വൽ യൂട്യൂബർമാർ (വി ട്യൂബർമാർ) ഈ പുതിയ നിയമങ്ങളിൽ ബാധിക്കപ്പെടും. നിരവധി വി ട്യൂബർമാർ ആരാധകരെ സൃഷ്ടിക്കുകയും ഗണ്യമായ വരുമാനം നേടുകയും ചെയ്തു. എന്നാൽ ഈ പുതിയ മാറ്റങ്ങൾ ഇവരെയും ബാധിക്കും.
എന്നിരുന്നാലും, പൂർണ്ണമായും എഐ രീതിയിൽ നിന്ന് വ്യത്യസ്തമായി, വി ട്യൂബർമാർ പലപ്പോഴും ശബ്ദ വിവരണങ്ങളോടും തത്സമയ അഭിപ്രായങ്ങളോടും കൂടിയുള്ള കണ്ടൻ്റുകളാണ് നൽകുന്നത്. അതിനാൽ ഇത്തരം കണ്ടൻ്റ് ക്രിയേറ്റർമാർ നിലവിലെ ഈ നിയമത്തിൽ നിന്ന് രക്ഷപ്പെടാനും സാധ്യതയുണ്ട്.
എന്നാൽ ഈ കാര്യത്തിൽ ഒരു വ്യക്തത ഇപ്പോഴും ഇല്ല. ജൂലൈ 15 മുതലാണ് യുട്യൂബിൻ്റെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ എത്തുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications