ഇന്ത്യയിലെ മുൻനിര ടെലിവിഷൻ നെറ്റ്വർക്കുകളിലൊന്നായ സീ എന്റർടെയിൻമെന്റ് ചെയർമാൻ സുഭാഷ് ചന്ദ്ര രാജിവെച്ചു. 1992-ൽ സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (ZEEL) സ്ഥാപിച്ച അദ്ദേഹം, ഇനി ഡയറക്ടർ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരും. അദ്ദേഹത്തിന്റെ മകൻ പുനിത് ഗോയങ്ക സീ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി തുടരും.
കടബാധ്യതയെത്തുടർന്ന് കമ്പനിയുടെ 15.7 ശതമാനം ഓഹരി വിറ്റഴിച്ചിരുന്നു, ഇതോടെ അദ്ദേഹത്തിന്റെ പങ്കാളിത്തം 5 ശതമാനമായി കുറഞ്ഞു. സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിലെ ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ഇൻവെസ്കോ ഓപ്പൺഹൈമറിന് 18.74 ശതമാനം ഓഹരിയുണ്ട്. ഈ സാഹചര്യത്തിലാണ് സുഭാഷ് ചന്ദ്ര ചെയർമാൻ സ്ഥാനമൊഴിഞ്ഞത്. മാത്രമല്ല നിഹാരിക വോറ (ഇൻഡിപെൻഡന്റ് ഡയറക്ടർ) ഉൾപ്പെടെ സുനിൽ ശർമ (ഇൻഡിപെൻഡന്റ് ഡയറക്ടർ) സുബോദ് കുമാർ (സുഭാഷ് ചന്ദ്ര എസ്സൽ ഗ്രൂപ്പിന്റെ നോമിനി) എന്നിവരടക്കം മൂന്ന് ബോർഡ് അംഗങ്ങൾ കൂടി രാജിവച്ചു. പുതിയ ചെയർമാനെ കമ്പനി ഇതുവരെ തീരുമാനിച്ചിട്ടില്ല.

ബോർഡ് അംഗമെന്ന നിലയിൽ നിന്നും മാറിനിൽക്കാനുള്ള ആഗ്രഹം സുഭാഷ് ചന്ദ്ര പ്രകടിപ്പിച്ചെങ്കിലും ബോർഡ് അംഗമായി തുടരാൻ മാത്രമല്ല, എക്സിക്യൂട്ടീവ് മാനേജ്മെന്റിനും അതിന്റെ എംഡി, സിഇഒ നിലയിലുള്ളവർക്കും ഉപദേഷ്ടാവായി തുടരണമെന്ന് ബോർഡ് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
